എയർടെൽ നൽകുന്ന അടിപൊളി ഡാറ്റ വൌച്ചറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. ഓഫറുകളുടെയും ആനുകൂല്യങ്ങളുടെയും കാര്യത്തിലും എയർടെൽ ഏറെ മികച്ച് നിൽക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏറെ മെച്ചപ്പെട്ട പ്രകടനവും എയർടെൽ കാഴ്ച വയ്ക്കുന്നുണ്ട്. എയർടെൽ പ്ലാനുകളിൽ ഏറെ ആകർഷകമായവയാണ് ഡാറ്റ വൌച്ചറുകൾ. വെറും 19 രൂപ മുതൽ വില വരുന്ന ഡാറ്റ വൌച്ചറുകളാണ് എയർടെൽ തങ്ങളുടെ യൂസേഴ്സിന് നൽകുന്നത്. മെയിൻ പ്ലാൻ കൊണ്ട് തികയാതെ വരുന്ന ഡാറ്റ ആവശ്യങ്ങൾ പരിഹരിക്കാൻ എയർടെലിന്റെ ഡാറ്റ വൌച്ചറുകൾ പര്യാപ്തമാണ്.

 

ഓവർ ദ ടോപ്പ്

19 രൂപ, 58 രൂപ, 98 രൂപ, 108 രൂപ, 118 രൂപ, 148 രൂപ, 301 രൂപ വൗച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ വൗച്ചറുകളിൽ ചിലത് ഓവർ ദ ടോപ്പ് ( ഒടിടി ) സബ്‌സ്‌ക്രിപ്ഷനുകൾ പോലെയുള്ള ആനുകൂല്യങ്ങളും നൽകുന്നു. ഈ വൗച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവർ ദിവസവും ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് കൂട്ടാൻ കഴിയും.

കുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾകുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾ

പ്രീപെയ്ഡ്

നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനിലെ ഫെയർ യൂസേജ് പോളിസി അനുസരിച്ചുള്ള ഡാറ്റ പരിധി അവസാനിക്കുന്ന സമയങ്ങളിൽ ഈ 4ജി ഡാറ്റ വൌച്ചറുകൾ ഏറെ സഹായകമാകും. എയർടെല്ലിൽ നിന്നുള്ള വൗച്ചറുകൾ ഏറെ കുറഞ്ഞ നിരക്കിലാണ് വരുന്നത്. നേരത്തെ പറഞ്ഞത് പോലെ 19 രൂപയിൽ നിന്നുമാണ് എയർടെലിന്റെ ഡാറ്റ ഒൺലി വൌച്ചറുകൾ ആരംഭിക്കുന്നത്. മറ്റ് എല്ലാ കമ്പനികളും ഡാറ്റ വൌച്ചറുകൾ നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്ലാനുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്.

19 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ
 

19 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ ഡാറ്റ വൌച്ചർ 19 രൂപ വിലയിലാണ് വിപണിയിൽ എത്തുന്നത്. ഒരു ജിബി ഡാറ്റയും എയർടെലിന്റെ 19 രൂപ വിലയുള്ള ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നു. എന്നാൽ ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് 19 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ യൂസേഴ്സിന് നൽകുന്നത്. ഒരു ദിവസത്തിനുള്ളിൽ 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ള ഡാറ്റ നഷ്ടപ്പെടും.

ദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾദിവസവും 5ജിബി ഡാറ്റ വരെ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

58 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

58 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

എയർടെലിന്റെ രണ്ടാമത്തെ ഡാറ്റ വൌച്ചറാണ് 58 രൂപയുടേത്. 3 ജിബി ഡാറ്റയും എയർടെലിന്റെ രണ്ടാമത്തെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നു. ഉപയോക്താവിന്റെ മെയിൻ പ്ലാനിന്റെ വാാലിഡിറ്റി വരെയാണ് 58 രൂപയുടെ ഡാറ്റ വൌച്ചറിനും വാലിഡിറ്റി ഉള്ളത്. അധികമായി കുറച്ച് ഡാറ്റ മാത്രം ആവശ്യമുളള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന എയർടെൽ ഡാറ്റ വൌച്ചർ ആണിത്.

98 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

98 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

അൽപ്പം കൂടി ഡാറ്റ ആവശ്യമുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ഡാറ്റ വൌച്ചർ ആണ് 98 രൂപയുടേത്. ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റയാണ് 98 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. യൂസറിന് നിലവിൽ ഉള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വരെയാണ് 98 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചറിനും വാലിഡിറ്റി ഉള്ളത്.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ

കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാവുന്ന ഓഫറാണ് 108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ. 6 ജിബി ഡാറ്റയാണ് 108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഉപയോക്താവിന്റെ ആക്റ്റീവ് പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റിയും 108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ നൽകുന്നു. സൗജന്യ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയലും 108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നു. സൗജന്യ ഹെലോ ട്യൂണുകളും 108 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചറിന്റെ സവിശേഷതയാണ്.

118 രൂപയുടെ ഡാറ്റ വൌച്ചർ

118 രൂപയുടെ ഡാറ്റ വൌച്ചർ

എയർടെൽ നൽകുന്ന മറ്റൊരു ഡാറ്റ വൌച്ചറാണ് 118 രൂപയുടെ ഡാറ്റ വൌച്ചർ. 108 രൂപയുടെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നതിന്റെ ഇരട്ടി ഡാറ്റയാണ് 118 രൂപയുടെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. അതായത് 12 ജിബി ഡാറ്റ. 10 രൂപ അധികം നൽകുമ്പോഴാണ് 6 ജിബി അധികം ലഭിക്കുന്നത്. ഉപയോക്താവിന്റെ ആക്റ്റീവ് പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റിയും 118 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ നൽകുന്നു.

ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്

148 രൂപയുടെ ഡാറ്റ വൌച്ചർ

148 രൂപയുടെ ഡാറ്റ വൌച്ചർ

148 രൂപയുടെ ഡാറ്റ വൌച്ചറാണ് ഈ പട്ടികയിലെ അടുത്ത ഓഫർ. 15 ജിബി ഡാറ്റയാണ് 148 രൂപയുടെ ഡാറ്റ വൌച്ചർ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 148 രൂപയുടെ ഡാറ്റ വൌച്ചർ ഉപയോക്താക്കൾക്കായി എക്സ്ട്രീം മൊബൈൽ പാക്കിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഉപയോക്താവിന്റെ ആക്റ്റീവ് പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റിയും 148 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചർ നൽകുന്നു.

301 രൂപയുടെ ഡാറ്റ വൌച്ചർ

301 രൂപയുടെ ഡാറ്റ വൌച്ചർ

ഇക്കൂട്ടത്തിലെ ഏറ്റവും ഉയർന്ന എയർടെൽ ഡാറ്റ വൌച്ചർ ആണ് 301 രൂപയുടെ ഡാറ്റ വൌച്ചർ. 50 ജിബി ഡാറ്റയാണ് 301 രൂപയുടെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക് പ്രീമിയം ആക്സസും 301 രൂപയുടെ ഡാറ്റ വൌച്ചർ നൽകുന്നുണ്ട്. ഇത് വരെ പറഞ്ഞത് പോലെ 301 രൂപയുടെ ഡാറ്റ വൌച്ചറും ഉപയോക്താവിന്റെ ആക്റ്റീവ് പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റി നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽ

Most Read Articles
Best Mobiles in India

English summary
Bharti Airtel is the second largest telecom operator in India. Airtel also excels in terms of offers and benefits. According to reports in the last few months, Airtel is also looking at a much better performance. Data vouchers are one of the most attractive Airtel plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X