വോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

By Prejith
|

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് വോഡഫോൺ ഐഡിയ ( വിഐ ). വിഐയും തങ്ങളുടെ യൂസേഴ്സിനായി ഡാറ്റ വൌച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. 19 രൂപ മുതൽ 418 രൂപ വരെ വിലയുള്ള ഏഴ് ഡാറ്റ വൌച്ചറുകളാണ് വിഐ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഈ ഏഴ് ഡാറ്റ വൌച്ചറുകളും നൽകുന്ന ഡാറ്റ ആനുകൂല്യങ്ങളും വാലിഡിറ്റിയും മറ്റ് വിശദാംശങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

 

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ 19 രൂപയുടെ പായ്ക്ക് ഉൾപ്പെടെ ആകെ ഏഴ് 4ജി ഡാറ്റ വൗച്ചറുകൾ ഓഫർ ചെയ്യുന്നു. 100 രൂപയിൽ താഴെ വിലയുള്ള നാല് ഡാറ്റ വൌച്ചറുകളാണ് വോഡഫോൺ ഐഡിയ അവതരിപ്പിക്കുന്നത്. 19 രൂപയുടേതാണ് ഇതിൽ ഏറ്റവും വില കുറഞ്ഞ വൌച്ചർ. 1 ജിബി ഡാറ്റയാണ് 19 രൂപയുടെ എൻട്രി ലെവൽ ഡാറ്റ വൌച്ചറിൽ വിഐ നൽകുന്നത്.

19 രൂപ വൌച്ചർ

ആകെ ഒരു ദിവസത്തെ വാലിഡിറ്റിയാണ് 19 രൂപ വൌച്ചറിന് ലഭിക്കുന്നത് എന്നതൊരു പോരായ്മയാണ്. പ്രത്യേകിച്ചും ജിയോ പോലെയുള്ള ടെലിക്കോം ഓപ്പറേറ്റർമാർ ഇതിലും മികച്ച വൌച്ചറുകൾ നൽകുമ്പോൾ. ജിയോയുടെ എൻട്രി ലെവൽ 4ജി ഡാറ്റ വൌച്ചറിന് 15 രൂപയാണ് വില വരുന്നത്. 1 ജിബി ഡാറ്റ ഉപയോക്താവിന്റെ ആക്റ്റീവ് പ്ലാനിന്റെ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.

ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കുംബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കും

ഡാറ്റ
 

100 രൂപയിൽ താഴെ വിലയിൽ മൂന്ന് ഡാറ്റ വൌച്ചറുകൾ കൂടി വോഡഫോൺ ഐഡിയ നൽകുന്നു. 48 രൂപ, 58 രൂപ, 98 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില വരുന്നത്. 48 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 21 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭിക്കും. 58 രൂപയുടെയും 98 രൂപയുടെയും 4ജി ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യഥാക്രമം 28 ദിവസത്തേക്കും 21 ദിവസത്തേക്കും 3 ജിബി, 9 ജിബി ഡാറ്റ വീതം ലഭിക്കും.

4ജി ഡാറ്റ

വോഡഫോൺ ഐഡിയയുടെ 100 രൂപയിൽ താഴെ വിലയുള്ള 4ജി ഡാറ്റ വൌച്ചറുകളിൽ 58 രൂപ വൌച്ചറിനാണ് വാലിഡിറ്റി കൂടുതൽ. 28 ദിവസമാണ് ഈ വൌച്ചറിന് വാലിഡിറ്റി കിട്ടുന്നത്. അതേ സമയം കൂടുതൽ ഡാറ്റ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് 9 ജിബി ഡാറ്റ ലഭിക്കുന്ന 98 രൂപയുടെ വൌച്ചർ തിരഞ്ഞെടുക്കാം. കൂടുതൽ ഡാറ്റയും വാലിഡിറ്റിയും വേണം എന്നുള്ളവർക്ക് തിരഞ്ഞെടുക്കാൻ മറ്റ് മൂന്ന് വൌച്ചറുകൾ കൂടി വോഡഫോൺ ഐഡിയ നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ

118 രൂപ, 298 രൂപ, 418 രൂപ എന്നിങ്ങനെയാണ് വോഡഫോൺ ഐഡിയയുടെ ഉയർന്ന ഡാറ്റ വൌച്ചറുകൾ വരുന്നത്. 118 രൂപയുടെ 4ജി ഡാറ്റ വൌച്ചറിന് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 12 ജിബി ഡാറ്റയാണ് ഈ കാലയളവിലേക്ക് 118 രൂപയുടെ വൌച്ചർ നൽകുന്നത്. മറ്റ് രണ്ട് പ്ലാനുകളും വർക്ക് ഫ്രം ഹോം പ്ലാനുകൾ എന്ന ടാഗ്ലൈനുമായാണ് വോഡഫോൺ ഐഡിയ അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾനെറ്റ്ഫ്ലിക്സിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

298 രൂപ വൌച്ചർ

298 രൂപ വിലയുള്ള 4ജി ഡാറ്റ വൌച്ചർ 28 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത് 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് ഈ വൌച്ചർ ഓഫർ ചെയ്യുന്നത്. 418 രൂപ വിലയുള്ള 4ജി ഡാറ്റ വൌച്ചറിന് 56 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 100 ജിബി ഡാറ്റയാണ് ഈ കാലയളവിലേക്ക് വോഡഫോൺ ഐഡിയ നൽകുന്നത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും വാലിഡിറ്റിയുള്ള 4ജി ഡാറ്റ വൌച്ചറും 418 രൂപയുടേത് തന്നെ.

4ജി ഡാറ്റ വൌച്ചറുകൾ

വോഡഫോൺ ഐഡിയ യൂസേഴ്സിന് നൽകുന്ന 4ജി ഡാറ്റ വൌച്ചറുകളേക്കുറിച്ചാണ് ഇത്രയും നേരം പറഞ്ഞത്. വോഡഫോൺ ഐഡിയ മാത്രമല്ല യൂസേഴ്സിന് 4ജി ഡാറ്റ വൌച്ചറുകൾ നൽകുന്നത്. രാജ്യത്തെ മറ്റ് പ്രധാന ടെലിക്കോം കമ്പനികൾ ആയ റിലയൻസ് ജിയോ, ഭാരതി എയർടെൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) എന്നീ കമ്പനികളും നിരവധി ഡാറ്റ വൌച്ചറുകൾ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കുന്നുണ്ട്. ഇത്തരം പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ കമ്പനികളുടെ മൊബൈൽ ആപ്പുകളോ ഔദ്യോഗിക വെബ്സൈറ്റോ പരിശോധിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Vodafone Idea (VI) is the third largest telecom operator in the country. VI also introduces data vouchers for their users. VI users offered seven data vouchers ranging from Rs 19 to Rs 418. Understand the data benefits, validity and other details of these seven data vouchers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X