വർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോ

|

ഇന്ത്യയി​ലെ ടെലികോം കമ്പനികളിൽ ഏറ്റവും അ‌ധികം വരിക്കാരുമായി മുന്നിട്ടു നിൽക്കുന്ന സ്ഥാപനമാണ് റിലയൻസ് ജിയോ. കുറഞ്ഞചെലവു വരുന്ന ആകർഷകമായ പ്ലാനുകൾ അ‌വതരിപ്പിച്ച് ആണ് ജിയോ ഇന്ത്യൻ മനസുകളിൽ ഫുൾ റേഞ്ചിൽ നിറഞ്ഞു നിൽക്കുന്നത്. ആനയ്ക്ക് ആനയുടെ വലിപ്പം അ‌റിയില്ലായിരിക്കാം, പ​ക്ഷേ ജിയോയ്ക്ക് തങ്ങളുടെ ശക്തി ആരെക്കാളും നന്നായിട്ടറിയാം. അ‌തുകൊണ്ടു തന്നെ അ‌വരുടെ പ്ലാനുകളിൽ അ‌ത് പ്രകടവുമാണ്.

പ്ലാനിങ്ങോടെയുള്ള പ്രീ പെയ്ഡ് പ്ലാനുകൾ

പ്ലാനിങ്ങോടെയുള്ള പ്രീ പെയ്ഡ് പ്ലാനുകൾ ആണ് ജിയോയുടെ കരുത്ത്. മറ്റു കമ്പനികൾ നൽകുന്നതിലും കുറഞ്ഞ ചെലവിൽ പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകർഷിക്കാൻ ജിയോയ്ക്ക് കഴിയാറുണ്ട്. ദീർഘകാല പ്ലാനുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 3000 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന മൂന്ന് പ്ലാനുകൾ ജിയോയുടേതായിട്ടുണ്ട്. ഈ മൂന്നു പ്ലാനുകളിൽ ഒരു പ്ലാൻ 336 ദിവസത്തെ വാലിഡിറ്റി ഉള്ളതാണ്. മറ്റു രണ്ടു പ്ലാനുകളും 365 ദിവസത്തേക്ക്, അ‌തായത് വർഷം മുഴുവനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ്.

പ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻപ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻ

2999 രൂപയുടെ പ്ലാൻ

2999 രൂപയുടെ പ്ലാൻ

3000 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവൻ ലഭിക്കുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും ചിലവ് വരുന്നതും മികച്ച ​ഓഫറുകൾ ഉള്ളതുമായ പ്രീ പെയ്ഡ് പ്ലാൻ ആണ് 2999 രൂപയുടേത്. 365 ദിവസ വാലിഡിറ്റി ആണ് ഈ പ്ലാനിന് ലഭ്യമാകുക. ദിവസം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

7ജിബി ബോണസ് ഡാറ്റ

ഇതു കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും. അ‌തിനും പുറമെ 7ജിബി ബോണസ് ഡാറ്റ, അ‌ജിയോ, ജിയോ സാവൻ പ്രോ, റിലയൻസ് ജിയോ, നെറ്റ് മെഡ്സ് എന്നിവയുടെ കൂപ്പണുകളും ലഭ്യമാകും.

ഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽ

2897 രൂപയുടെ പ്ലാൻ

2897 രൂപയുടെ പ്ലാൻ

വർഷം മുഴുവൻ ലഭിക്കുന്ന പ്ലാനുകളിൽ 2,999 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത് വരുന്ന പ്ലാൻ ആണ് 2897 രൂപയുടെ പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിനും ഉള്ളത്. എന്നാൽ ഡാറ്റയുടെ അ‌ളവിൽ അ‌ൽപ്പം കുറവ് വരും. ദിവസം 2ജിബി ഡാറ്റ ആണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് വോയിസ്കോൾ സൗകര്യങ്ങളിൽ മാറ്റമില്ല. അധിക ആനുകൂല്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ് എന്നീ സേവനങ്ങൾ ഈ പ്ലാൻ കാലയളവിൽ ലഭ്യമാകുന്നതാണ്.

2545 രൂപയുടെ പ്ലാൻ

2545 രൂപയുടെ പ്ലാൻ

3000 രൂപയിൽ താഴെ ചെലവിൽ 300 ദിവസത്തിനു മേൽ വാലിഡിറ്റിയുള്ള ജിയോ പ്ലാനുകളിൽ മൂന്നാമത്തെ പ്ലാൻ ആണ് ഈ 2545 രൂപയുടെ പ്ലാൻ. എന്നാൽ മറ്റു രണ്ടു പ്ലാനുകൾക്ക് ഉള്ളതു പോലെ 365 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിന് ഇല്ല. ആകെ 336 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. അ‌തായത് വർഷത്തിൽ ഒരുമാസം കുറയുമെന്ന്. 1.5 ജിബി​ ഡെയ്ലി ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭ്യമാകുക. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളിൽ മാറ്റമില്ല. എന്നാൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിന്റെ ഒപ്പം ഉണ്ടാകില്ല.

ഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐ

നേട്ടം ഉപഭോക്താവിനും

നേട്ടം ഉപഭോക്താവിനും

ജിയോയുടെ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും ഉപഭോക്താക്കൾക്കും ലാഭം തന്നെയാണ് നൽകുന്നത് എന്നതിൽ സംശയം വേണ്ട. പ്രതിവർഷം 499 രൂപ ചെലവുവരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് 2,999 രൂപയുടെ പ്ലാനിനൊപ്പം ജിയോ സൗജന്യമായി നൽകുന്നത്. 2897 രൂപയുടെ പ്ലാനും 2999 രൂപയുടെ പ്ലാനും തമ്മിൽ 100 രൂപ വ്യത്യാസം മാത്രമാണ് ഉള്ളത്.

മെ​ച്ചം ജിയോയുടെ പ്ലാനുകൾ

അ‌തിനാൽത്തന്നെ 2999 രൂപയുടെ പ്ലാൻ ചെയ്യുന്നതായിരിക്കും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം നല്ലത്. 7ജിബി അ‌ഡീഷണൽ ഡാറ്റ കിട്ടും എന്നുള്ളതും മറ്റ് പ്ലാനുകളുടെ തുകയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 2999 രൂപയുടെ പ്ലാനിനെ ​സെലക്ട് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. കൂടാതെ മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താലും മെ​ച്ചം ജിയോയുടെ പ്ലാനുകൾ തന്നെയാകും.

പുകഞ്ഞ ​കൊള്ളികൾ പുറത്തായാൽ ബിഎസ്എൻഎൽ നന്നാവുമോ?പുകഞ്ഞ ​കൊള്ളികൾ പുറത്തായാൽ ബിഎസ്എൻഎൽ നന്നാവുമോ?

Best Mobiles in India

English summary
Jio has launched three plans that cost less than Rs 3000 each, targeting customers who want to buy long-term plans. One of these plans has a validity of 336 days. The other two plans are of the type that can be used for 365 days, i.e., throughout the year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X