Home
News

425 ദിവസത്തെ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനും മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളും

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ അടുത്തിടെ കൂട്ടിയിരുന്നു. നിലവിൽ നിരക്ക് കൂട്ടാത്തത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) മാത്രമാണ്. നിരക്ക് വർധനവ് കൊണ്ട് വന്നിട്ടില്ലെന്ന് മാത്രമല്ല കുറഞ്ഞ വിലയ്ക്ക് കാലാവധി കൂടിയ പ്ലാനുകളും മികച്ച വാർഷിക പ്ലാനുകളും ഒക്കെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. എല്ലായിടത്തും 4ജി സേവനങ്ങളില്ലെന്നത് മാറ്റി നിർത്തിയാൽ ഉപയോക്താക്കൾക്ക് ഏറ്റവും നല്ല പ്ലാനുകൾ നൽകുന്ന കമ്പനികളിൽ ഒന്നും ബിഎസ്എൻഎൽ തന്നെ. വാർഷിക പ്ലാനുകളുടെ കാര്യത്തിലും ബിഎസ്എൻഎൽ തന്നെ മുമ്പിൽ. മറ്റൊരു കമ്പനിയും നൽകാത്ത ഒരു ഓഫറും തങ്ങളുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിനൊപ്പം ബിഎസ്എൻഎൽ നൽകുന്നു.

പ്രീപെയ്ഡ്

2,399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം 425 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. മറ്റൊരു ടെലിക്കോം കമ്പനിയും നിലവിൽ 365 ദിവസത്തിനപ്പുറം ഉപയോക്താക്കൾക്ക് വാലിഡിറ്റി നൽകുന്നില്ല. 2399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നേരത്തെ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. പിന്നീട് പ്ലാനിന്റെ വാലിഡിറ്റി60 ദിവസത്തേക്ക് കൂടി നീട്ടി. നിലവിൽ പ്രമോഷണൽ അടിസ്ഥാനത്തിൽ ഈ ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയ പ്ലാൻ ലഭ്യമാകുക. 2,399 രൂപ പ്ലാൻ പ്രതിദിനം 3ജിബിയും അതിന് ശേഷം 80 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയും ഓഫർ ചെയ്യുന്നു. ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസ് അയയ്ക്കാനും 2,399 രൂപ പ്ലാനിൽ സാധിക്കും. കൂടാതെ ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ കണ്ടന്റിലേക്കും 425 ദിവസത്തെ ആക്‌സസ് ലഭിക്കും.

പ്ലാൻ

ദീർഘകാല പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന് ഉദാര സമീപനമാണ്. പ്രത്യേകിച്ച് വാലിഡിറ്റിയുടെ കാര്യത്തിൽ. ബിഎസ്എൻഎൽ നൽകുന്ന 1,499 രൂപയുടെ വാർഷിക പ്ലാൻ ഏറെ മികച്ചു നിൽക്കുന്നു. പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. 24 ജിബി ഡാറ്റയും സൗജന്യ വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്ലാൻ യൂസേഴ്സിന് വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിൽ നിന്നുള്ള അടുത്ത വാർഷിക പ്ലാനിന് 1,999 രൂപയാണ് വില വരുന്നത്. 500 ജിബി സാധാരണ ഡാറ്റയാണ് പ്ലാനിനൊപ്പം ലഭിക്കുന്നത്. ഒപ്പം 100 ജിബി അധിക ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിന് ശേഷം വേഗത 80 കെബിപിഎസായി കുറയുന്നു. പരിധികളില്ലാതെ ഏത് നെറ്റ്‌വർക്കിലേക്കും ഇത് യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും നൽകുന്നു. ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസുകളും സൗജന്യ പിആർബിറ്റിയ്‌ക്കൊപ്പം അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 365 ദിവസത്തേക്ക് ലോക്ധൂൺ കണ്ടന്റിലേക്കുള്ള ആക്‌സസും പ്ലാനിൽ ലഭ്യമാണ്. സമാനമായ കാലയളവിലേക്ക് ഇറോസ് നൗ എന്റർടെയിൻമെന്റ് സർവീസുകളിലേക്കും പ്ലാൻ ആക്സസ് നൽകുന്നു.

ഡാറ്റ വൗച്ചർ

ബിഎസ്എൻഎല്ലിന് 1,498 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് വാർഷിക ഡാറ്റ വൗച്ചർ ഉണ്ട്. ഡാറ്റ വൗച്ചർ പ്രതിദിനം പരിധിയില്ലാത്ത വേഗത്തിൽ 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതിന് ശേഷം വേഗത 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാനായി 1,498 രൂപ പ്ലാനിനെ കാണാവുന്നതാണ്. നിഷ്‌ക്രിയരായ ഉപഭോക്താക്കൾക്ക് 1,199 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ടെലിക്കോം വാഗ്ദാനം ചെയ്യുന്നു. 1,199 രൂപ പ്രീപെയ്ഡ് പ്ലാൻ കേരള സർക്കിളിൽ ലഭ്യമാണ് കൂടാതെ മൊത്തത്തിൽ 24 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും 1,199 രൂപ പ്ലാനിനൊപ്പം ലഭ്യമാണ്.

3,000 രൂപയിൽ താഴെയുള്ള എയർടെൽ, ജിയോ, വിഐ വാർഷിക പ്ലാനുകൾ

3,000 രൂപയിൽ താഴെയുള്ള എയർടെൽ, ജിയോ, വിഐ വാർഷിക പ്ലാനുകൾ

ജിയോ

3,000 രൂപയിൽ താഴെ, 2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 2,879 രൂപ വിലയുള്ള വാർഷിക പ്ലാൻ ജിയോയ്ക്കുണ്ട്. 365 ദിവസവും അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്ന വാർഷിക പ്ലാനാണിത്. 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 336 ദിവസത്തെ വാലിഡിറ്റിയുള്ള 2,545 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും പ്രവേശനം നൽകുന്നു. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്ക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവ ഉൾപ്പെടുന്ന ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും ലഭ്യമാകും.

എയർടെൽ

എയർടെൽ


3,000 രൂപയ്ക്ക് താഴെ 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന രണ്ട് ഓഫറുകളാണ് എയർടെലിനുള്ളത്. 2,999 രൂപ പ്ലാനും 1,799 രൂപ പ്ലാനും. 1,799 രൂപ പ്ലാനും. 1,799 രൂപ പ്ലാനിൽ 24 ജിബി ഡാറ്റയാണ് ലഭ്യമാകുക. അതിന് ശേഷം ഒരു എംബിയ്ക്ക് 50 പൈസ വീതം കമ്പനി ഈടാക്കും. 365 ദിവസത്തേക്ക് 3,600 എസംഎംഎസുകളും അൺലിമിറ്റഡ് കോളുകളും 1,799 രൂപ പ്ലാനിൽ ലഭ്യമാകും. 2,999 രൂപ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംസുകളും കമ്പനി ഓഫർ ചെയ്യുന്നു. ഈ രണ്ട് പ്ലാനുകളും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷൻ, അപ്പോളോ 24/7 ആക്സസ്, സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്ടാഗിൽ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കെല്ലാം ആക്സസ് നൽകുന്നു. 2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന മറ്റൊരു വാർഷിക പ്ലാനും എയർടെലിനുണ്ട്. 3,359 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ ആനുകൂല്യത്തിലേക്കും പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്കും ആക്‌സസ് നൽകുന്നു.

വിഐ

വിഐ


1,799 രൂപയ്ക്കും 2,899 രൂപയ്ക്കും വിഐ വാർഷിക പ്ലാനുകൾ അവതരിപ്പിക്കുന്നു. 1,799 രൂപയ്ക്ക് 24 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ എന്നിവയ്ക്കൊപ്പം 365 ദിവസത്തെ വാലിഡിറ്റിയും വിഐ നൽകുന്നു. വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും പ്ലാനിന് ഒപ്പം ലഭ്യമാണ്. 2,899 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭ്യമാണ്. 365 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകൾ അടക്കമുള്ള സേവനങ്ങളും കമ്പനി നൽകുന്നു. ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനുകളും കമ്പനി നൽകുന്നു. 3,099 രൂപയ്ക്ക് 365 ദിവസത്തേക്ക് 1.5 ജിബി പ്രതിദിനം നൽകുന്ന പ്ലാനും വിഐയ്ക്ക് ഉണ്ട്. ഒരു വർഷത്തെ ഡിസ്നീ പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനോടൊപ്പം ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനുകളും കമ്പനി നൽകുന്നു.

Best Mobiles in India

English summary
Currently, only BSNL has not increased prepaid rates. BSNL also offers customers longer-term plans with better prices and better annual plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X