4ജിയൊന്നുമില്ല, എന്നാലും ഇരിക്കട്ടെ ഒരു രണ്ടെണ്ണം കൂടി; പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. എസ്ടിവി269, എസ്ടിവി769 എന്നീ രണ്ട് പ്ലാനുകളാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. 30 ദിവസം, 60 ദിവസം എന്നീ വാലിഡിറ്റികളിലുള്ള പ്ലാനുകൾക്കായി തിരയുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ ഓഫറുകളാണിവ. ധാരാളം ഡാറ്റ ഉപയോഗിക്കുന്ന യൂസേഴ്സിനും ഇവ നല്ലൊരു ചോയ്സ് ആണ് ( BSNL Plans ).

 

4ജി പോലുമില്ലാതെ എന്തിനാണ് പുതിയ പ്ലാനുകൾ

അതൊക്കെ അവിടെ നിൽക്കട്ടെ, 4ജി പോലുമില്ലാതെ എന്തിനാണ് പുതിയ പ്ലാനുകൾ എന്നാവും ഇത്രയും വായിച്ച് കഴിയുമ്പോൾ തന്നെ ചിലരുടെയെങ്കിലും മനസിൽ വന്ന ചോദ്യം. സംഭവം ന്യായമാണ്, എന്നാൽ ഇന്നും ബിഎസ്എൻഎൽ ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. അവർക്ക് ഇത്തരം പുതിയ പ്ലാനുകൾ അനിവാര്യമാണ് താനും. ഇനി ബിഎസ്എൻഎൽ 4ജിയുടെ കാര്യം നോക്കാം.

കാലം തെറ്റി മഴ പെയ്യുന്നത് പോലെ ബിഎസ്എൻഎൽ 4ജി

കാലം തെറ്റി മഴ പെയ്യുന്നത് പോലെ ബിഎസ്എൻഎൽ 4ജി ലോഞ്ചിന് ഒരുങ്ങുകയാണ്. അതും നാട്ടിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി സർവീസുകൾ റോൾ ഔട്ട് ചെയ്യാൻ തുടങ്ങിയ ശേഷം. ഈ വർഷം നവംബർ മുതൽ ബിഎസ്എൻഎൽ പ്രാഥമികമായി 4ജി റോൾ ഔട്ട് ആരംഭിക്കുമെന്നാണ് 'പ്രതീക്ഷിക്കുന്നത്'.

കാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണംകാര്യം കുത്തകയാണെങ്കിലും കീശ കീറാത്ത 5ജി വേണമെങ്കിൽ ജിയോ തന്നെ ശരണം

ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക്
 

തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് അവതരിപ്പിക്കുന്നത്. ബിഎസ്എൻഎൽ 4ജി ഇപ്പോൾ ഒരു വിദൂര പ്രതീക്ഷ മാത്രമാണെന്ന് ഒന്ന് കൂടി പറഞ്ഞ് കൊള്ളട്ടെ. ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ രണ്ട് പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ എസ്ടിവി269 പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി269 പ്രീപെയ്ഡ് പ്ലാൻ

269 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. പ്രതിദിനം 2 ജിബി ഡാറ്റയും 269 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 100 എസ്എംഎസുകളും എസ്ടിവി269 പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

ചലഞ്ചസ് അരീന ഗെയിമുകൾ

നിരവധി അധിക ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. ബണ്ടിൽ ചെയ്ത് എത്തുന്ന ബിഎസ്എൻഎൽ ട്യൂണുകളാണ് അതിൽ ഒന്ന്. ചലഞ്ചസ് അരീന ഗെയിമുകൾ, ഇറോസ് നൌ എന്റർടെയിൻമെന്റ്, ലിസ്റ്റൻ പോഡ് കാസ്റ്റ് സർവീസുകൾ, ഹാർഡി മൊബൈൽ ഗെയിം സർവീസ്, ലോക്ധുൻ, സിങ് എന്നിവയും ബിഎസ്എൻഎല്ലിന്റെ എസ്ടിവി269 പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതയാണ്.

ബിഎസ്എൻഎൽ എസ്ടിവി769 പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി769 പ്രീപെയ്ഡ് പ്ലാൻ

769 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 269 രൂപയുടെ പ്ലാനിന് സമാനമായി 769 രൂപയുടെ പ്ലാനും പ്രതിദിനം 2 ജിബി ഡാറ്റ യൂസേഴ്സിന് നൽകുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും 769 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

അധിക ആനുകൂല്യങ്ങൾ

269 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ 769 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പവും യൂസേഴ്സിന് ലഭിക്കും. ബണ്ടിൽ ചെയ്ത് എത്തുന്ന ബിഎസ്എൻഎൽ ട്യൂണുകൾ, ചലഞ്ചസ് അരീന ഗെയിമുകൾ, ഇറോസ് നൌ എന്റർടെയിൻമെന്റ്, ലിസ്റ്റൻ പോഡ് കാസ്റ്റ് സർവീസുകൾ, ഹാർഡി മൊബൈൽ ഗെയിം സർവീസ്, ലോക്ധുൻ, സിങ് എന്നിവയെല്ലാം 769 രൂപയുടെ പ്ലാനിലും ലഭിക്കും.

പുതിയ പ്ലാനുകൾ

ബിഎസ്എൻഎൽ പുതിയതായി ലോഞ്ച് ചെയ്ത രണ്ട് പ്ലാനുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് നാം ഇത്രയും നേരം നോക്കിയത്. ബിഎസ്എൻഎല്ലിന്റെ യൂസേഴ്സിന് പുതിയ പ്ലാനുകൾ അവരുടെ ആവശ്യാനുസരണം സെലക്റ്റ് ചെയ്യാം. എന്നാൽ 4ജി സേവനങ്ങൾ ഉടൻ അവതരിപ്പിച്ചില്ലെങ്കിൽ ഈ പ്ലാനുകൾ കൊണ്ട് പ്രത്യേകിച്ച് എന്ത് ഗുണമെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെയും കുറ്റം പറയാൻ കഴിയില്ല.

എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

Best Mobiles in India

English summary
The country's public-sector telecom company, BSNL, has introduced two new prepaid plans. STV269 and STV769. These are the best offers for BSNL users looking for plans with 30 day and 60 day validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X