പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. നവംബറിലെ നിരക്ക് വർധനവിന് ശേഷം ഡിസംബറിൽ കുറച്ച് യൂസേഴ്സിനെ നഷ്ടമായെങ്കിലും ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ യൂസർ ബേസ് ഉള്ളതും റിലയൻസ് ജിയോയ്ക്ക് തന്നെ. ഇപ്പോഴിതാ വില കൂടിയ റീചാർജ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിനെ ആകർഷിക്കാൻ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. വർക്ക് ഫ്രം ഹോം ഡാറ്റ പാക്ക് വിഭാഗത്തിലാണ് രണ്ട് പുതിയ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ട് വന്നിരിക്കുന്നത്.

 

റിലയൻസ്

റിലയൻസ് ജിയോ രാജ്യത്ത് ഉടനീളമുള്ള യൂസേഴ്സിനായി രണ്ട് പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്ലാനുകൾ വർക്ക് ഫ്രം ഹോം ഡാറ്റ പാക്ക് വിഭാഗത്തിന് കീഴിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2,878 രൂപയ്ക്കും 2,998 രൂപയ്ക്കുമാണ് ഈ രണ്ട് പുതിയ പ്ലാനുകൾ വന്നിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും ദീർഘ കാലത്തേക്ക് കൂടുതൽ ഡാറ്റ നൽകുന്ന ഓപ്ഷനുകളാണ്.

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

പ്ലാനുകൾ

കൂടുതൽ കാലത്തേക്കുള്ള പ്ലാനുകൾ സെലക്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ചേരും. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ള ഡാറ്റ പായ്ക്കുകൾ മാത്രമാണ് ഇവ രണ്ടും. ഇതിനാൽ തന്നെ മുകളിൽ പറഞ്ഞ പ്ലാനുകൾ ഉപയോക്താക്കൾക്ക് വോയ്‌സ് കോളിങും എസ്എംഎസ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നില്ല എന്നതും ശ്രദ്ധിക്കണം. ഈ രണ്ട് പ്ലാനുകളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ 2,878 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

റിലയൻസ് ജിയോ 2,878 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

2,878 രൂപയുടെ ഡാറ്റ പായ്ക്കാണ് റിലയൻസ് ജിയോ അവതരിപ്പിച്ച പുതിയ പ്ലാനുകളിൽ ആദ്യത്തേത്. 365 ദിവസത്തെ വാലിഡിറ്റിയാണ് റിലയൻസ് ജിയോയുടെ 2,878 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നു. മൊത്തം 730 ജിബി അതിവേഗ ഇന്റർനെറ്റ് ആനുകൂല്യമാണ് വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കുന്നത്. പ്രതിദിന ഫെയർ യൂസേജ് പോളിസി അനുസരിച്ച് 2 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുന്നു.

500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

120 രൂപ കൂടി മുടക്കാൻ തയ്യാറാകുന്ന യൂസറിന് പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്ന പായ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 2,998 രൂപ നിരക്കിലാണ് 365 ദിവസം വാലിഡിറ്റിയുള്ള ഈ പായ്ക്ക് ജിയോ അവതരിപ്പിക്കുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ഉടനീളം ഈ പ്ലാൻ നൽകുന്ന മൊത്തം ഡാറ്റ 912.5 ജിബി ആണ്. ഈ പ്ലാനിലും, പ്രതിദിന ഫെയർ യൂസേജ് പോളിസി പരിധിയിൽ ഉള്ള ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

പ്രതിദിന ഡാറ്റ ആനുകൂല്യം

ഈ രണ്ട് പ്ലാനുകളും ഒരു ഉപഭോക്താവിന് അവരുടെ ബേസിക് പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ്. ഈ പ്ലാനുകൾ ഉപയോക്താവിന് ലഭിക്കുന്ന പ്രതിദിന ഡാറ്റ ആനുകൂല്യം വർധിപ്പിക്കുന്നു. വീട്ടിലിരുന്ന് ജോലി എടുക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പായ്ക്കുകളാണ് ഇവ രണ്ടും. ഈ പ്ലാനുകൾ നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും. നിങ്ങളുടെ ബേസ് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാലും ഈ ഡാറ്റ പായ്ക്കുകൾക്ക് ഒറ്റയ്‌ക്ക് വാലിഡിറ്റിയുണ്ടാകും.

എയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾഎയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

ഡെയിലി ഡാറ്റ

ഈ പ്ലാനുകൾ സെലക്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യൂസേഴ്സാണ്. അധിക ഡെയിലി ഡാറ്റ ആനുകൂല്യം ആവശ്യമുള്ള യൂസേഴ്സിനാണ് ഇവ തിരഞ്ഞെടുക്കാവുന്നത്. ഉപയോക്താക്കൾക്ക് റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ മൈജിയോ ആപ്പ് വഴിയോ ഈ പ്ലാനുകൾ സെലക്ട് ചെയ്യാം. കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകളും ജിയോ വെബ്സെറ്റിലും ആപ്പുകളിലും കാണാൻ കഴിയും.

Best Mobiles in India

English summary
Reliance Jio is the largest telecom company in the country. Although it lost a few users in December after the rate hike in November, Reliance Jio still has the largest user base in the country. Jio has introduced new plans to attract users who want to opt for more expensive recharge options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X