നൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) തങ്ങളുടെ യൂസേഴ്സിന് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും അതിശയകരമായ ഡാറ്റ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ സവിശേഷതയാണ്. ബിഎസ്എൻഎല്ലിന്റെ ചില പ്ലാനുകൾ ഒടിടി ആനുകൂല്യങ്ങളും പായ്ക്ക് ചെയ്യുന്നു. സ്വകാര്യ കമ്പനികൾ നൽകുന്നതിലും ഏറെ വാലിഡിറ്റി ബിഎസ്എൻഎൽ പ്ലാനുകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. പണത്തിന് മൂല്യം നൽകുന്ന മൂന്ന് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

പ്രീപെയ്ഡ്

500 രൂപയിൽ താഴെ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് ഈ പട്ടികയിൽ ആദ്യത്തേത്. ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് ആണ് ഈ പ്ലാനിന്റെ ഹൈലൈറ്റ്. 429 രൂപ പ്രൈസ് ടാഗിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിക്കുന്നത്. 81 ദിവസത്തെ വാലിഡിറ്റിയും ബിഎസ്എൻഎല്ലിന്റെ 429 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 429 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഇറോസ് നൗ പ്ലാറ്റ്ഫോമിലേക്കുള്ള ആക്‌സസാണ് പ്ലാനിലെ ഒടിടി ആനുകൂല്യം.

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാംടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

വോയ്‌സ് വൗച്ചർ

ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റയും 429 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. 1 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് ലഭിക്കും. ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ 'വോയ്‌സ് വൗച്ചർ' വിഭാഗത്തിൽ നിന്നും ഈ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്.

പ്രീപെയ്ഡ് പ്ലാൻ
 

പട്ടികയിലെ അടുത്ത ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ ഓറിയന്റഡ് ഓഫർ ആണ്. 447 രൂപ പ്രൈസ് ടാഗിലാണ് ഈ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഈ പ്ലാൻ മൊത്തം 100 ജിബി ഹൈ സ്പീഡ് ഡാറ്റ ഓഫർ ചെയ്യുന്നു. 100 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

വാലിഡിറ്റി

60 ദിവസത്തെ വാലിഡിറ്റിയുമായാണ് 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും 447 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ പ്ലാറ്റ്ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും 447 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കും. ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ 'ഡാറ്റ വൗച്ചർ' വിഭാഗത്തിൽ നിന്നും ഈ പ്ലാൻ സെലക്ട് ചെയ്യാവുന്നതാണ്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ദീർഘകാല വാലിഡിറ്റിയുള്ള, ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് ഈ പട്ടികയിലെ അവസാനത്തേത്. 599 രൂപ വിലയിലാണ് ഈ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. പ്രതിദിനം 5 ജിബി ഡാറ്റയാണ് 599 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നത്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 84 ദിവസത്തെ വാലിഡിറ്റിയാണ് 599 രൂപയുടെ പ്ലാൻ നൽകുന്നത്.

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

സിങ് സ്ട്രീമിങ്

മുംബൈയിലും ഡൽഹിയിലും റോമിങ് ഉൾപ്പെടെയുള്ള ഹോം എൽഎസ്എയിലും ദേശീയ റോമിങിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ആയിരക്കണക്കിന് പാട്ടുകൾ, സിനിമകൾ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന സിങ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിൽ ഉൾപ്പെടുന്ന മറ്റൊരു നേട്ടം ഉപയോക്താക്കൾക്ക് രാത്രി പന്ത്രണ്ട് മണി മുതൽ രാവിലെ അഞ്ച് മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും എന്നതാണ്.

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL), a public sector telecom company in the country, offers the best prepaid plans to its users. BSNL prepaid plans feature unlimited calling benefits and amazing data benefits. Some of BSNL's plans also pack ott benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X