ഇതിപ്പോ ലാഭമാണോ നഷ്ടമാണോ? എയർടെൽ 449 രൂപ പ്ലാനിൽ എന്തെല്ലാം ലഭിക്കും?
മറ്റെല്ലാ ടെലികോം ഓപ്പറേറ്റർമാരെയും പോലെ, ഭാരതി എയർടെലും താരിഫ് വർദ്ധന മാറ്റം കൊണ്ടുവന്നിരുന്നു. താരിഫ് വർധന പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമല്ല, പോസ്റ്റ്പെയ്ഡ് ഓപ്ഷനുകളിലും നടപ്പാക്കിയിട്ടുണ്ട്. ഈ കാരണത്താൽ, ഇപ്പോൾ എയർടെല്ലിൽ നിന്നുള്ള അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാൻ പഴയതിനേക്കാൾ അൽപ്പം ചെലവേറിയതാണ്. താരിഫ് വർദ്ധനവിന് മുമ്പുള്ള അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപയുടെ പ്ലാനായിരുന്നു. എന്നാൽ ഇപ്പോൾ അത് 449 രൂപയുടെ പ്ലാനാണ്. ഇതിനർത്ഥം പ്രതിമാസം 50 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉള്ളത്. ഇത് വളരെ വലിയ വർദ്ധനവ് അല്ല, പ്രത്യേകിച്ച് ഒരു പോസ്റ്റ്പെയ്ഡ് ഉപയോക്താവിന്.
എന്നിരുന്നാലും, ഇന്ത്യൻ ടെലികോം വ്യവസായത്തിൻ്റെ പോസ്റ്റ്‌പെയ്ഡ് ARPU അതായത് ഓരോ ഉപയോക്താവിനും ശരാശരി വരുമാനം വർധിപ്പിക്കാൻ ഇത് കമ്പനിയെ തീർച്ചയായും സഹായിക്കും. ഇപ്പോൾ നിലവിൽ ഉള്ള ഭാരതി എയർടെൽ 449 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ഉണ്ട് എന്ന് നോക്കാം.

ഭാരതി എയർടെല്ലിൻ്റെ 449 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 200 ജിബി റോൾഓവർ ശേഷിയുള്ള 40 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ 3 മാസത്തേക്ക് എയർടെൽ എക്‌സ്‌ട്രീം പ്ലേ ആക്സസ് ഒഴികെ ഒടിടി പ്ലാറ്റഫോമിൽ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. പോസ്റ്റ്‌പെയ്ഡ് പേജിലെ ടെലികോം വെബ്‌സൈറ്റിൽ 5ജി ഓഫറിനെ കുറിച്ച് പരാമർശമില്ല എന്നതാണ് ഇവിടെ രസകരമായ കാര്യം. കൂടാതെ, നിബന്ധനകളിലും വ്യവസ്ഥകളിലും 5ജി ഓഫറിനെ കുറിച്ച് പരാമർശമില്ല.
എന്നിരുന്നാലും, 2 ജിബി പ്രതിദിന ഡാറ്റയും അതിന് മുകളിൽ ഉള്ളതുമായ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പരിധിയില്ലാത്ത 5ജി ലഭിക്കുന്നതിനാൽ അവർ സബ്‌സ്‌ക്രൈബ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന പ്ലാൻ പരിഗണിക്കാതെ തന്നെ എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ഇത് ലഭിക്കും എന്നാണ് അനുമാനം. നിങ്ങൾക്ക് എയർടെല്ലിൽ നിന്ന് ഒരു പോസ്റ്റ്‌പെയ്ഡ് സിം ലഭിക്കുന്നതിന് മുമ്പ് എയർടെൽ കസ്റ്റമർ കെയർ ടീമിൽ നിന്ന് സംശയം തീർക്കുന്നത് നല്ലത് ആയിരിക്കും.
പോസ്റ്റ്പെയ്ഡ് പ്ലാനിന് ആക്ടിവേഷൻ ചാർജ് ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ ആശ്രയിച്ച്, ഇത് 250 രൂപയോ 300 രൂപയോ ആയി വ്യത്യാസപ്പെട്ടേക്കാം. ഇനി പ്രീപെയ്ഡ് പ്ലാനിലക്ക് വരുമ്പോൾ, അൺലിമിറ്റഡ് 5ജി ആനുകൂല്യങ്ങൾ നൽകുന്ന ഏറ്റവും കുറഞ്ഞ എൻട്രി ലെവൽ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 379 രൂപ ആണ്.
വാണിജ്യേതര ഉപയോഗത്തിന് സൗജന്യ ഡാറ്റ ആനുകൂല്യം നൽകുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ എന്ന് വേണമെങ്കിൽ ഈ എൻട്രി ലെവൽ പ്ലാനിനെ വിശേഷിപ്പിക്കാം. നിലവിൽ, എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആകെ 14 പ്ലാനുകൾ ആണ് ഉള്ളത്.
പ്രതിദിനം 2 ജിബി വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ 379 രൂപ, 649 രൂപ, 979 രൂപ, 1029 രൂപ, 3599 രൂപ എന്നിവ ഉൾപ്പെടുന്നു. 2 ജിബി പ്രതിദിന വിഭാഗത്തിലെ എൻട്രി ലെവൽ പ്ലാൻ 1 മാസത്തെ വാലിഡിറ്റി ഉള്ള 379 രൂപ പ്ലാനാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








