4ജിയില്ലെങ്കിലെന്താ..? മലയാളികൾക്ക് പ്രിയപ്പെട്ട ബിഎസ്എൻഎൽ പ്ലാനുകൾ
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയല്ലെങ്കിലും യൂസർ ബേസിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഡിസംബർ 22 വരെയുള്ള ട്രായ് ഡാറ്റ പ്രകാരം കേരളത്തിൽ 99,61,133 ബിഎസ്എൻഎൽ യൂസേഴ്സ് ഉണ്ട്. മറ്റ് സർക്കിളുകൾക്ക് നൽകുന്നതിൽ കൂടുതൽ പരിഗണന കേരളത്തിന് ബിഎസ്എൻഎൽ പലപ്പോഴും നൽകിയിട്ടുമുണ്ട്.
അതിനാൽ തന്നെയാണ് സംസ്ഥാനത്തിപ്പോഴും ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി ബിഎസ്എൻഎൽ തുടരുന്നത്. കേരളത്തിൽ ബിഎസ്എൻഎൽ കണക്ഷനുകൾ ഉപയോഗിക്കുന്നവരിൽ നല്ലൊരു ശതമാനവും മൊബൈൽ ഡാറ്റ ഉപയോഗം കുറഞ്ഞവരോ അല്ലെങ്കിൽ വൈഫൈ കണക്ഷനുകളെ കൂടുതൽ ആശ്രയിക്കുന്നവരോ ആണ്. ബിഎസ്എൻഎല്ലിന് 4ജിയില്ലാത്തതിനാൽ അതൊരു വലിയ കണ്ട് പിടുത്തമൊന്നുമല്ലെന്ന് കവിക്ക് ബോധ്യമുണ്ട് താനും. ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റ് പ്രകാരം കമ്പനിയുടെ ഏറ്റവും ജനപ്രിയമായ വൌച്ചറുകളേതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

BSNL : 48 രൂപയുടെ വോയ്സ് വൌച്ചർ
48 രൂപ വില വരുന്ന വോയ്സ് വൌച്ചറിന് 30 ദിവസമാണ് ബിഎസ്എൻഎൽ വാലിഡിറ്റി നൽകുന്നത്. ഡാറ്റ ആവശ്യം തീരെയില്ലാത്തവർക്ക് ഉപയോഗിക്കാമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. എന്നാൽ നിങ്ങളുടെ നിലവിലുള്ള പ്ലാൻ വാലിഡിറ്റി എക്സ്റ്റൻഡ് ചെയ്യാൻ 48 രൂപയുടെ വോയ്സ് വൌച്ചർ സഹായിക്കുന്നില്ല. മെയിൻ അക്കൌണ്ടിലേക്ക് 10 രൂപ ബാലൻസ് ലഭിക്കും. മിനിറ്റിന് 20 പൈസ നിരക്കിൽ വോയ്സ് കോളുകൾ ചെയ്യാനും സാധിക്കും.
87 രൂപയുടെ വോയ്സ് വൌച്ചർ
87 രൂപ വില വരുന്ന വോയ്സ് വൌച്ചർ 14 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യമാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത. പ്രതിദിനം 1 ജിബി ഡാറ്റയും പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 1 ജിബി ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഹാർഡി ഗെയിമിങ് ആക്സസും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും.

97 രൂപയുടെ ഡാറ്റ വൌച്ചർ
97 രൂപയുടെ ഡാറ്റ വൌച്ചറിന് 15 ദിവസം വാലിഡിറ്റി ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് 97 രൂപയുടെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് അറിഞ്ഞിരിക്കണം. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്ലാനിന് ഒപ്പം ലഭിക്കുന്നു. ലോക്ക്ധൂൺ ആക്സസും 97 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നു.
99 രൂപയുടെ വോയ്സ് വൌച്ചർ
18 ദിവസത്തെ വാലിഡിറ്റിയോടെയാണ് 99 രൂപയുടെ വോയ്സ് വൌച്ചർ BSNL അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോൾ ഫെസിലിറ്റിയാണ് ഈ പ്ലാനിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നത്. എന്നാൽ ഡാറ്റ ആനുകൂല്യങ്ങളൊന്നും തന്നെ 99 രൂപയുടെ വോയ്സ് വൌച്ചർ നൽകുന്നില്ല. 97 രൂപയ്ക്ക് 15 ദിവസം വാലിഡിറ്റിയുള്ള 2 ജിബി പ്ലാൻ നൽകുന്നതിനൊപ്പമാണ് 99 രൂപയ്ക്ക് ഇത്തരമൊരു ഓഫർ.

118 രൂപയുടെ വോയ്സ് വൌച്ചർ
118 രൂപയുടെ വോയ്സ് വൌച്ചർ 20 ദിവസത്തെ വാലിഡിറ്റിയാണ് ഫീച്ചർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും 118 രൂപയുടെ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നു. പ്രതിദിനം 500 എംബി ഡാറ്റയും 118 രൂപയുടെ വോയ്സ് വൌച്ചർ പാക്ക് ചെയ്യുന്നു. 500 എംബി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. സൌജന്യ റിങ് ബാക്ക് ടൂണും 118 രൂപയുടെ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നുണ്ട്.
184 രൂപയുടെ വൗച്ചർ
28 ദിവസം വാലിഡിറ്റിയാണ് 184 രൂപയുടെ ബിഎസ്എൻഎൽ വൗച്ചർ യൂസേഴ്സിന് നൽകുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും ഈ പരിധി കഴിഞ്ഞാൽ 40 കെബിപിഎസ് ഡാറ്റ സ്പീഡും പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന് ഒപ്പം ലഭിക്കും. ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്സും ടെലിഫോണിക് ഡിജിറ്റൽ മീഡിയയുടെ ലിസ്റ്റൻ പോഡ്കാസ്റ്റ് സർവീസും 184 രൂപയുടെ വൗച്ചറിന്റെ സവിശേഷതയാണ്.


Click it and Unblock the Notifications








