വെറും 49 രൂപ മാത്രം കൊടുക്കാമോ, ജിയോ അൺലിമിറ്റഡ് ഡാറ്റ നൽകും, എത്ര വേണമെങ്കിലും ഉപയോഗിച്ചോ!
ഐപിഎല്ലിന്റെ ആവേശത്തിന് ശേഷം ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഇപ്പോൾ ടി20 വേൾഡ് കപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ടിവിയിൽ ഐപിഎൽ ആസ്വദിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ മികച്ച നെറ്റ്വർക്ക് വേഗതയുള്ള ഒരു കണക്ഷന്റെ പിന്തുണ ഉണ്ടെങ്കിൽ ആർക്കും എവിടെയിരുന്നും സ്മാർട്ട്ഫോണിൽ മത്സരങ്ങൾ കാണാനും മത്സര വിവരങ്ങൾ അറിയാനും സാധിക്കും. ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ് (Reliance Jio). മികച്ച പ്രീപെയ്ഡ് പ്ലാനുകളും മുടക്കുന്നതുകയ്ക്ക് അനുയോജ്യമായ ആനുകൂല്യങ്ങൾ തിരികെ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ ടെലിക്കോം മേഖലയാകെ നിറഞ്ഞ് നിൽക്കുന്നു.
ക്രിക്കറ്റ് പ്രേമികളായിട്ടുള്ള ജിയോ വരിക്കാർക്ക് ടി20 മത്സരം കാണാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം കുറഞ്ഞ നിരക്കിൽ ആവശ്യത്തിന് ഡാറ്റ ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. അതിൽ ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ വെറും 49 രൂപ നിരക്കിൽ എത്തുന്നു. 2024 മാർച്ചിൽ ആണ് ജിയോ 49 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്.

ഐപിഎൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഉറച്ച ഡാറ്റ പിന്തുണ മികച്ച വേഗത സഹിതം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോ അവതരിപ്പിച്ച ഡാറ്റ ബൂസ്റ്റർ പ്ലാനാണ് 49 രൂപയുടേത്. ഇപ്പോൾ ഐപിഎൽ അവസാനിച്ച് ടി20 വേൾഡ് കപ്പിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞെങ്കിലും അത് കാണാനും ഡാറ്റ ആവശ്യമാണ്. അതിനാൽത്തത്തെ ഇപ്പോഴും ജിയോയുടെ 49 രൂപയുടെ പ്ലാൻ അവിടെയുണ്ട്.
ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ക്രിക്കറ്റ് ഓഫറിന് കീഴിൽ ആണ് മറ്റ് രണ്ട് പ്ലാനുകൾക്ക് ഒപ്പം 49 രൂപയുടെ ഡാറ്റ പ്ലാനും കാണാം. 222 രൂപ, 749 രൂപ നിരക്കുകളിലുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് ഇതോടൊപ്പം ക്രിക്കറ്റ് ഓഫറുകളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

49 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 49 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റ വൗച്ചറായതിനാൽ തന്നെ ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ആക്റ്റീവ് ആയിട്ടുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
അൺലിമിറ്റഡ് ഡാറ്റ എന്നാണ് 49 രൂപയുടെ പ്ലാനിലെ ആനുകൂല്യം സംബന്ധിച്ച് ജിയോ പറയുക. എന്നാൽ യഥാർഥത്തിൽ ഇത് 25ജിബി ഹൈസ്പീഡ് ഡാറ്റയാണ്. ഈ നിശ്ചിത ജിബി ഡാറ്റയ്ക്ക് ശേഷം വേഗത 64kbps ആയി കുറയും. എങ്കിലും ഒരു ദിവസത്തെ ഉപയോഗത്തിന് 25 ജിബി ഡാറ്റ ധാരാളമാണ്.
ക്രിക്കറ്റ് പ്ലാനായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ക്രിക്കറ്റ് ആരാധകർക്ക് മാത്രമല്ല, ഡാറ്റ ആവശ്യമുള്ള എല്ലാ ജിയോ വരിക്കാർക്കും ഈ 49 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ ഉപയോഗപ്പെടുത്താം. സിനിമകൾ ഡൗൺലോഡ് ചെയ്യാനും വീഡിയോ കണ്ടന്റുകൾ ഇഷ്ടം പോലെ ആസ്വദിക്കാനുമെല്ലാം ഈ ഡാറ്റ പ്രയോജനപ്പെടുത്താം.

ജിയോ മാത്രമല്ല, എയർടെലും വിഐയും ഏതാണ്ട് ഇതേ ആനുകൂല്യങ്ങൾ ഇതേ നിരക്കിൽ നൽകുന്നുണ്ട്. 49 രൂപയുടെ പ്ലാൻ ആദ്യം അവതരിപ്പിച്ചത് എയർടെൽ ആണ്. എന്നാൽ ജിയോ സമാന നിരക്കിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. അതിന് പിന്നാലെ എയർടെൽ തങ്ങളുടെ പ്ലാനിന്റെ നിരക്ക് 49ൽ നിന്ന് 39 ആക്കി കുറച്ച് തിരിച്ചടിച്ചിരുന്നു.
ഒരു ദിവസത്തെ വാലിഡിറ്റിയിൽ 20ജിബി ഡാറ്റയാണ് 39 രൂപ പ്ലാനിൽ എയർടെൽ നൽകുന്നത്. വിഐയുടെ പ്ലാൻ എത്തുന്നത് 49 രൂപ നിരക്കിൽ തന്നെയാണ്. ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ഡാറ്റയാണ് വിഐ നൽകുന്നത്. ചുരുക്കത്തിൽ 49 രൂപ പ്ലാനുകളിൽ ഏറ്റവും കൂടുതൽ ഡാറ്റ ലഭിക്കുക ജിയോ പ്ലാനിലാണ്. എന്നാൽ 20ജിബി ഡാറ്റ 39 രൂപയ്ക്ക് ലഭിക്കുന്ന എയർടെൽ പ്ലാനും മികച്ചത് തന്നെ.


Click it and Unblock the Notifications