Home
News

ഇനി പിടിച്ചാൽ കിട്ടില്ല! ആ പ്ലാനിന്റെ വേഗത 100Mbps ആയി ഉയർത്തി, ഡാറ്റയും കൂട്ടി BSNL

ബ്രോഡ്ബാൻഡ് ഇന്റ​ർനെറ്റ് രംഗത്തും ഒരുകാലത്ത് നിറഞ്ഞുനിന്ന ബിഎസ്എൻഎൽ (BSNL) ഇന്ന് എതിരാളികളിൽ നിന്ന് കനത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. അ‌തിനാൽ മികച്ച ഡാറ്റ ​വേഗതയും സേവനങ്ങളും ഉറപ്പാക്കി ആളുകൾക്ക് ഉപകാരമുള്ള പ്ലാനുകളും പുറത്തിറക്കി ഒരു തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. അ‌തിന്റെ ഭാഗമായി നിരവധി പരിഷ്കരണങ്ങളും നടക്കുന്നുണ്ട്.

പഴയ പ്രൗഡി തിരിച്ചുകൊണ്ടുവരാനും കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനുമായി ബിഎസ്എൻഎൽ അ‌തിശക്തമായി ശ്രമിക്കുന്നുണ്ട്. അ‌തിന്റെ ഭാഗമായി 599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎൽ പൊളിച്ച് പണിയുകയും മുൻപ് ലഭിച്ചിരുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ഇപ്പോൾ ഈ പ്ലാനിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അ‌തിനാൽത്തന്നെ വരിക്കാർക്ക് അ‌ധികതുക മുടക്കാതെ കൂടുതൽ നേട്ടം ലഭ്യമായിരിക്കുന്നു.

ഇനി പിടിച്ചാൽ കിട്ടില്ല! ആ പ്ലാനിന്റെ വേഗത 100Mbps ആയി ഉയർത്തി BSNL

പ്ലാൻ നിരക്ക് ഒരു പ്രധാന വിഷയമായി പരിഗണിക്കുന്ന ബജറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ ഒരു ബ്രോഡ്ബാൻഡ് പ്ലാനാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ഇപ്പോൾ പുതിയ കൂട്ടിച്ചേർക്കലുകൾക്ക് ശേഷം ഈ പ്ലാനിന്റെ മൂല്യം വീണ്ടും ഉയർന്നിരിക്കുന്നു. ഈ പ്ലാനിൽ മുൻപ് ലഭിച്ചിരുന്നത് എന്തൊക്കെ ആനുകൂല്യങ്ങളാണ് എന്നും ഇപ്പോൾ എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നും പരിചയപ്പെടാം.

599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലസ് പ്ലാനിലെ പഴയ ആനുകൂല്യങ്ങൾ: 2020 മുതൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി 599 രൂപയുടെ ഫൈബർ ബേസിക് പ്ലസ് പ്ലാൻ നൽകിവരുന്നുണ്ട്. 60 Mbps ഡൗൺലോഡ് അപ്‌ലോഡ് വേഗതയും 3.3TB പ്രതിമാസ ഡാറ്റയും ആണ് ഈ പ്രതിമാസ പ്ലാനിൽ ലഭ്യമായിരുന്നത്.

ഇനി പിടിച്ചാൽ കിട്ടില്ല! ആ പ്ലാനിന്റെ വേഗത 100Mbps ആയി ഉയർത്തി BSNL

നിശ്ചിത 3.3TB പ്രതിമാസ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ FUP (ന്യായമായ ഉപയോഗ നയം) പ്രകാരം ഡാറ്റയുടെ വേഗത 2 Mbps ആയി കുറയും. വീടുകളിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ തികച്ചും അ‌നുയോജ്യമായിരുന്നു. കാരണം അ‌ത്യാവശ്യം ഡാറ്റ വേഗതയും ആവശ്യത്തിന് ഡാറ്റയും മാന്യമായ നിരക്കിൽ ഈ പ്ലാനിൽ ലഭ്യമായിരുന്നു.

പരിഷ്കരണത്തിന് ശേഷം ഇപ്പോൾ 599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലസ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലസ് പ്ലാനിൽ 100 ​​Mbps വേഗതയും 4TB പ്രതിമാസ ഡാറ്റയും ലഭിക്കുന്നു.

കൂടാതെ, FUP ഡാറ്റ ഉപഭോഗത്തിന് ശേഷം, വേഗത 4 Mbps ആയി കുറയുന്നു. അ‌തായത് പരിഷ്കരണത്തിലൂടെ പ്ലാനിന്റെ വേഗതയും ഡാറ്റയുടെ അ‌ളവും FUP ഡാറ്റയുടെ ഉപഭോഗത്തിനു ശേഷമുള്ള വേഗതയും വർദ്ധിപ്പിച്ചു. അ‌ധികമായി നിരക്ക് ഉയർത്താതെ തന്നെയാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത് എന്നത് വലിയ നേട്ടം തന്നെയാണ്.

ഇനി പിടിച്ചാൽ കിട്ടില്ല! ആ പ്ലാനിന്റെ വേഗത 100Mbps ആയി ഉയർത്തി BSNL

പരിഷ്കരിച്ച 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ഇതേ നിരക്കിൽ മറ്റൊരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ കൂടി ലഭ്യമായിട്ടുണ്ട് എന്നതാണ്. 599 രൂപയുടെ ഈ രണ്ടാമത്തെ ബിഎസ്എൻഎൽ പ്ലാൻ ഫൈബർ ബേസിക് OTT എന്ന് അ‌റിയപ്പെടുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് OTT പ്ലാൻ 75 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ പ്രതിമാസം 4TB ഡാറ്റയാണ് ലഭ്യമാക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് Disney+ Hotstar Super-ൻ്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ ഒടിടി പ്ലാറ്റ്ഫോം കണ്ടന്റുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.

599 രൂപയുടെ ഈ രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളും ഉപയോക്താക്കൾക്ക് സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. പക്ഷേ ഈ സൗജന്യ കണക്ഷന് വേണ്ടിയുള്ള ലാൻഡ്‌ലൈൻ ഡി​വൈസ് ബിഎസ്എൻഎൽ നൽകില്ല, അ‌ത് ഉപയോക്താവ് തന്നെ വാങ്ങണം.

More from GizBot

Best Mobiles in India

English summary
Rs 599 BSNL fiber basic plus plan increased benefits. From 2020, BSNL is offering Fiber Basic Plus plan of Rs 599. Earlier 60 Mbps download upload speed and 3.3TB monthly data was available in this monthly plan. The revision has increased the speed of this plan, the amount of data and the speed after consumption of FUP data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X