ഫൈബറും ഡിടിഎച്ചും ഒടിടിയും ഒരു കുടക്കീഴിൽ; ഏറ്റവും പുതിയ എയർടെൽ ബ്ലാക്ക് പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം സർവീസുകളിൽ ഒന്നാണ് എയർടെൽ. കമ്പനിയുടെ ബ്രോഡ്ബാൻഡ്, ഡിടിഎച്ച്, മൊബൈൽ കണക്ഷൻ എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരു ബില്ലിൽ ഉൾപ്പെടുത്തുന്നതാണ് എയർടെൽ ബ്ലാക്ക് സർവീസ്. കമ്പനി തങ്ങളുടെ എയർടെൽ ബ്ലാക്ക് സേവനങ്ങളുടെ ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. എയർടെൽ എക്‌സ്‌ട്രീം ഫൈബർ, ലാൻഡ്‌ലൈൻ, എയർടെൽ ഡിജിറ്റൽ ടിവി സർവീസുകൾ എന്നിവയിലേക്കുള്ള ആക്‌സസുമായിട്ടാണ് പുതിയ രണ്ട് പ്ലാനുകളും എത്തുന്നത്.

 

എയർടെൽ ബ്ലാക്ക്

ആദ്യത്തെ എയർടെൽ ബ്ലാക്ക് പ്ലാനിന് 699 രൂപയാണ് വില വരുന്നത്. രണ്ടാമത്തെ പ്ലാൻ 1,599 രൂപയ്ക്കും വിപണിയിൽ എത്തുന്നു. ചില ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും പുതിയ എയർടെൽ ബ്ലാക്ക് പ്ലാനുകളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ അവതരിപ്പിച്ച ഏറ്റവും പുതിയ എയർടെൽ ബ്ലാക്ക് പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

മികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾമികച്ച ഡാറ്റയും വാലിഡിറ്റിയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

699 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

699 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

ഇപ്പോൾ എയർടെൽ ബ്ലാക്ക് വരിക്കാർക്ക് സെലക്റ്റ് ചെയ്യാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ് 699 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ. എയർടെൽ എക്‌സ്ട്രീം ഫൈബറിലേക്കുള്ള ആക്‌സസും 699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ ഓഫർ ചെയ്യുന്നു. 40 എംബിപിഎസ് വരെയുള്ള ഇന്റർനെറ്റ് സ്പീഡും 699 രൂപ വിലയുള്ള ഈ പ്ലാനിന്റെ സവിശേഷതയാണ്.

ലാൻഡ് ലൈൻ
 

ലാൻഡ് ലൈൻ സേവനങ്ങളും 699 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ ഓഫർ ചെയ്യുന്നു. 300 രൂപ വില വരുന്ന ടിവി ചാനലുകളും 699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എയർടെൽ എക്‌സ്ട്രീമിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു.

വിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാംവിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാം

1,599 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,599 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,599 രൂപ വില വരുന്ന എയർടെൽ ബ്ലാക്ക് പ്ലാൻ കമ്പനി തങ്ങളുടെ യൂസേഴ്സിന് നൽകുന്ന പ്രീമിയം ഓപ്ഷനുകളിൽ ഒന്നാണ്. ഈ പ്ലാനും എയർടെൽ എക്‌സ്ട്രീം ഫൈബറിലേക്കുള്ള ആക്‌സസ് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ 300 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്നു എന്നതാണ് 1,599 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാനിന്റെ സവിശേഷത. 350 രൂപ വില വരുന്ന ടിവി ചാനലുകളും ഈ പ്ലാനിലൂടെ എയർടെൽ ഓഫർ ചെയ്യുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുടെ സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും.

ഉപയോക്താക്കൾ

തങ്ങളുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി എയർടെൽ അവതരിപ്പിച്ച സേവനമാണ് എയർടെൽ ബ്ലാക്ക്. കഴിഞ്ഞ ജൂലൈയിലാണ് കമ്പനി എയർടെൽ ബ്ലാക്ക് പ്ലാനുകൾ ലോഞ്ച് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും രണ്ട് എയർടെൽ ബ്ലാക്ക് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. 1,098 രൂപ വിലയുള്ള പ്ലാൻ ആണ് ഇതിൽ ഒന്ന്, 1,099 രൂപ വിലയുള്ള പ്ലാൻ ആണ് രണ്ടാമത്തേത്. ഈ രണ്ട് പ്ലാനുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

1,098 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,098 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,098 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് സ്പീഡ് തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ലാൻഡ് ലൈൻ കണക്ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും ലാൻഡ് ലൈൻ കണക്ഷനൊപ്പം ലഭിക്കുന്നു. പ്ലാനിന് ഒപ്പം വരുന്ന പോസ്റ്റ്പെയ്ഡ് കണക്ഷനിൽ 75 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഈ പ്ലാനിലെ പോസ്റ്റ്പെയ്ഡ് കണക്ഷൻ നൽകുന്നു. ആമസോൺ പ്രൈമിലേക്കും എയർടെൽ എക്സ്ട്രീം സർവീസിലേക്കും 1,098 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ സബ്സ്ക്രിപ്ഷനുകൾ നൽകുന്നു.

1,099 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,099 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ

1,099 രൂപ വിലയുള്ള പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ അൺലിമിറ്റഡ് എയർടെൽ ഫൈബർ ഇന്റർനെറ്റ് ആക്സസ് നൽകുന്നു. 200 എംബിപിഎസ് വരെ വേഗതയാണ് ഈ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷന്റെ സവിശേഷത. എയർടെൽ ലാൻഡ്‌ലൈൻ കണക്ഷനും 1,099 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാൻ ടിവി ചാനലുകളിലേക്കുള്ള ഡിടിഎച്ച് കണക്ഷനും യൂസേഴ്സിന് നൽകുന്നു. ഈ ഡിടിഎച്ച് കണക്ഷന് മാത്രം 350 രൂപയോളമാണ് വില വരുന്നത്. 1,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാനിനൊപ്പം ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ എക്സ്ട്രീം ആപ്പുകളിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും കമ്പനി ഓഫർ ചെയ്യുന്നു.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽ

ലോഞ്ച്

പുതുതായി ലോഞ്ച് ചെയ്ത രണ്ട് പ്ലാനുകൾ ഉണ്ടായിരുന്നിട്ടും 2,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ ആണ് കൂടുതൽ യൂസേഴ്സും സെലക്റ്റ് ചെയ്യുന്നത്. പോസ്റ്റ്‌പെയ്ഡ് സർവീസ്, എയർടെൽ എക്‌സ്ട്രീം ഫൈബർ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവ സംയോജിപ്പിച്ചാണ് 2,099 രൂപയുടെ പ്ലാൻ വരുന്നത്. പ്ലാൻ 200 എംബിപിഎസ് ഇന്റർനെറ്റ് വേഗത ലഭിക്കുന്ന ഫൈബർ സേവനങ്ങൾ ഓഫർ ചെയ്യുന്നു.

ഓഫ‍‍ർ

മൂന്ന് കണക്ഷനുകൾ വരെ എടുക്കാവുന്ന ഒരു പോസ്റ്റ്‌പെയ്ഡ് സർവീസും 2,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ ഓഫ‍‍ർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം 260 ജിബി ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. 2,099 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ 454 രൂപയുടെ ടിവി ചാനലുകളും ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഓഫർ ചെയ്യുന്നു.

സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾസൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
Airtel is one of the largest private telecom services in the country. The Airtel Black service covers the company's broadband, DTH and mobile connection services under one umbrella. The company has introduced two new plans for the customers of their Airtel Black services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X