7 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 4ജി ഡാറ്റയുമായി വോഡാഫോണ്‍ പെരുമഴ!
വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍.
റിലയന്‍സ് ജിയോ ഔദ്യോഗികമായി പല ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, എയര്‍ടെല്‍ എന്നിവ ജിയോയുമായി മത്സരിക്കാന്‍ അതിനോട് സാമ്യമുളള പ്രതിമാസ പാക്കുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

ഇപ്പോള്‍ വോഡാഫോണ്‍ പുതിയൊരു പാക്ക് വിപണിയില്‍ അവതരിപ്പിച്ചു. 'സൂപ്പര്‍ ഹവേഴ്‌സ്' എന്നു പേരുളള ഈ പാക്കിന് 16 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഒരു മണിക്കൂര്‍ വരെ ആസ്വദിക്കാം. എന്നാല്‍ ഇതിനോടൊപ്പം തന്നെ മറ്റു രണ്ടു പാക്കുകളും വോഡാഫോണ്‍ കൊണ്ടു വന്നിട്ടുണ്ട്.
അതിലെ ഏറ്റവും വില കുറഞ്ഞ പാക്കാണ് 7 രൂപയുടേത്. ഇതില്‍ പ്രീ-പെയ്ഡ് പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോഡാഫോണ്‍-ടൂ-വോഡാഫോണിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകള്‍ ചെയ്യാം.
രണ്ടാമത്തെ പാക്കാണ് 21 രൂപയുടേത്. ഇതില്‍ ഒരു മണിക്കൂറില്‍ അണ്‍ലിമിറ്റഡ് 3ജി/ 4ജി ഉപയോഗിക്കാം. മൈ വോഡാഫോണ്‍ ആപ്പിലൂടെ മാത്രമേ ഒരു മണിക്കൂര്‍ ഡ്യൂറേഷനില്‍ ലഭിക്കുന്ന പാക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കൂ.
ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മൂ കാശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീവിടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമല്ല.
*444*21# എന്ന നമ്പറില്‍ വിളിച്ച് വോഡാഫോണ്‍ പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാം.

ഐഡിയ സെല്ലുലാറും എയര്‍സെല്ലും മണിക്കൂറുകളുടെ പാക്ക് നല്‍കിയിട്ടുണ്ട്. ഐഡിയയില്‍ 22 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് 3ജി/ 4ജി ബനിഫിറ്റ് ലഭിക്കുന്നു. ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഈ ഓഫറിന്റെ സ്പീഡ് വളരെ നല്ലതാണ്.
എയര്‍സെല്ലിന്റെ മണിക്കൂര്‍ പാക്കിന്റെ വില 15 രൂപയാണ്. അണ്‍ലിമിറ്റഡ് 3ജി ഓഫറുകള്‍ ഇതിലും ലഭിക്കുന്നു. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.


Click it and Unblock the Notifications