Home
News

ഫോൺ സർവീസ് ചെയ്യാൻ കൊടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക! യുവാവിന് പോയത് 91,000 രൂപ!

ഇനി നിങ്ങളുടെ മൊബൈൽ ഫോൺ എന്തെങ്കിലും തകരാറുകളുണ്ടായി സർവീസ് സെന്ററുകളിൽ കൊടുക്കും മുമ്പ് ഈ സകല ബാങ്കിങ്, വാലറ്റ്, പണമിടപാട് ആപ്പുകളും നിങ്ങൾ ഡിലീറ്റ് ചെയ്തിരിക്കും. അതിന് നിങ്ങളെ ബോധാവാന്മാരാകുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

സംഭവം ഡൽഹിയിൽ

സംഭവം ഡൽഹിയിൽ

ഡൽഹിയിലാണ് സംഭവം. ഫോൺ സർവീസിന് കൊടുത്തപ്പോൾ അതിലുള്ള വാലറ്റ് ആപ്പ് വഴി 91,000 രൂപയാണ് ഇവിടെ ഒരു ചെറുപ്പക്കാരന് നഷ്ടമായിരിക്കുന്നത്. ഡൽഹിക്കാരനായ ഇരുപത്തിയെട്ടുകാരനായ യൂസുഫ് കരീമിനാണ് ഇത്തരം ഒരു അനുഭവമുണ്ടായിരിക്കുന്നത്.

പോയത് 91,000 രൂപ

പോയത് 91,000 രൂപ

ഫോൺ സർവീസ് ചെയ്യാനായി യുവാവ് നഗരത്തിലെ ഒരു മൊബൈൽ ഷോറൂമിൽ കൊടുത്തതായിരുന്നു. എന്നാൽ പിന്നീട് തന്റെ പേടിഎം വാലറ്റിലൂടെ 91,000 രൂപയോളം നഷ്ടപ്പെടുകയായിരുന്നെന്ന് യുവാവ് ഒക്‌ല പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു.

യുവാവിന് പറയാനുള്ളത്

യുവാവിന് പറയാനുള്ളത്

ആദ്യം തന്റെ പേടിഎം അക്കൗണ്ടിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡി മാറി എന്ന അറിയുപ്പുമായി ഒരു മെസ്സേജ് കരീമിന് ലഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് പെട്ടന്ന് തന്നെ തന്റെ അക്കൗണ്ടിൽ നിന്ന് ഏഴ് തവണകളായി ഇത്രയും പണം നഷ്ടമാകുകയായിരുന്നു എന്ന് കരീം പോലീസിനോട് പറയുന്നു.

പേടിഎം മറുപടി കാത്ത് പോലീസ്

പേടിഎം മറുപടി കാത്ത് പോലീസ്

സംഭവം നടന്ന സമയം തന്നെ തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ വേണ്ടി പേടിഎമ്മിനെ ബന്ധപ്പെട്ടെങ്കിലും കാര്യമൊന്നുമുണ്ടായില്ല എന്നാണ് കരീം പറയുന്നത്. സംഭവം നടന്ന മൊബൈൽ ഷോറൂമിലെ ജീവനക്കാർക്ക് നേരെ നടപടികൾ ഉടൻ കൈക്കൊണ്ടേക്കാം. പക്ഷെ അതിന് മുന്നോടിയായി തന്നെ വിഷയത്തിൽ എന്താണ് നടന്നത് എന്നറിയാൻ പേടിഎമ്മിന്റെ ഭാഗത്തുനിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് പോലീസ്.

കടപ്പാട്: business standard

More from GizBot

Best Mobiles in India

English summary
Rs 91,000 withdrawn from man's mobile wallet by service centre staff.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X