Home
News

97 രൂപ മുതലുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

വിപണിയിലെ ഏറ്റവും പഴയ ടെലിക്കോം ഓപ്പറേറ്റർമാരിൽ ഒന്നാണ് പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). എണ്ണമറ്റ പോരായ്മകൾ ഉണ്ടെങ്കിലും രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. അടുത്തിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ കൂട്ടിയിരുന്നു. എയർടെലും വിഐയും 25 ശതമാനം വരെയും റിലയൻസ് ജിയോ 20 ശതമാനം വരെയുമാണ് നിരക്കുകൾ ഉയർത്തിയത്. നിരക്ക് വർധന കൊണ്ട് വരാത്ത ഏക ടെലിക്കോം സ്ഥാപനം ബിഎസ്എൻഎൽ മാത്രമാണ്. കമ്പനി ഇപ്പോഴും പഴയ നിരക്കിൽ തന്നെയാണ് പ്ലാനുകൾ നൽകുന്നത്. രാജ്യത്തെ പ്രമുഖ ടെലിക്കോം സ്ഥാപനങ്ങൾ നിരക്കുകൾ വർധിപ്പിച്ചതോടെ നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെൽക്കോയായും ബിഎസ്എൻഎൽ മാറി.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ബജറ്റ് പ്ലാനുകൾ രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാർക്കും അനുഗ്രഹമാണ്. പ്രത്യേകിച്ച് ചിലവ് കുറഞ്ഞ പ്ലാനുകൾ മാത്രം താങ്ങാൻ കഴിയുന്നവർക്കും ഡാറ്റ സൌകര്യങ്ങൾ ആവശ്യമില്ലാത്തവർക്കും. കോളുകൾ മാത്രം ചെയ്യാൻ ബേസ് മോഡൽ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്കും കമ്പനിയുടെ ബജറ്റ് പ്ലാനുകൾ ഉപകരിക്കും. 97 രൂപ മുതലാണ് ഈ ഗണത്തിൽ പെടുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. അവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

ബിഎസ്എൻഎൽ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

97 രൂപയുടെ ഡാറ്റ വൌച്ചറാണ് ഇക്കൂട്ടത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്ലാൻ. 97 രൂപയ്ക്ക് 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഡാറ്റ വൌച്ചർ വരുന്നത്. വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും വൌച്ചറിൽ ലഭ്യമാണ്. 2 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയിക്കുറയും. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്ലാനിനൊപ്പം ലഭ്യമാണ്. പ്ലാനിന്റെ ആകെയുള്ള പോരായ്മ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്.

ഓഫർ

ബിഎസ്എൻഎൽ ബജറ്റ് വിഭാഗത്തിൽ നൽകുന്ന അടുത്ത ഓഫർ ഒരു വോയ്സ് വൌച്ചറാണ്. 97 രൂപ വിലയുള്ള ഡാറ്റ വൌച്ചറിനേക്കാൾ രണ്ട് രൂപ കൂടുതൽ ആണെന്ന് മാത്രം. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 99 രൂപയുടെ വോയ്സ് വൌച്ചറിന് 22 ദിവസം വാലിഡിറ്റി ലഭിക്കുന്നു. വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം കമ്പനി ഓഫർ ചെയ്യുന്നു. അതേ സമയം ഡാറ്റ ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഈ വോയ്സ് വൌച്ചറിനൊപ്പം ലഭ്യമല്ല.

പ്രീപെയ്ഡ്

ബിഎസ്എൻഎൽ ബജറ്റ് പ്ലാനുകളിൽ മൂന്നാമത്തെ പ്ലാനിന് 118 രൂപയാണ് വില. 118 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 26 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 26 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 0.5 ജിബി ഡാറ്റ വീതം ലഭിക്കും. 0.5 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയിക്കുറയും. 118 രൂപ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. 118 രൂപ പ്ലാനിലും എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമല്ല.

പ്ലാൻ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബജറ്റ് പ്ലാനുകളുടെ ലിസ്റ്റിലെ ലാസ്റ്റ് ഐറ്റം. നിലവിൽ ടെലിക്കോം കമ്പനികൾ നൽകുന്ന 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ വച്ച് ഏറ്റവും മികച്ച പ്ലാൻ ആണ് ബിഎസ്എൻഎല്ലിന്റെ 187 രൂപ പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന്റെ ഭാഗമായി ലഭിക്കും. ബിഎസ്എൻഎൽ ട്യൂണുകളും കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎല്ലിന് ഇനി നല്ല കാലമോ?

ബിഎസ്എൻഎല്ലിന് ഇനി നല്ല കാലമോ?

രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഇനി വരാൻ പോകുന്നത് ഉയ‍‍‍ർച്ചയുടെ കാലമായിരിക്കും എന്നൊരു വിലയിരുത്തലുണ്ട്. ബിഎസ്എൻഎൽ വൈകാതെ തന്നെ ദശലക്ഷക്കണക്കിലധികം പുതിയ യൂസേഴ്സിനെ തങ്ങളുടെ സബ്സ്ക്രൈബേഴ്സായി ചേർക്കുമെന്നാണ് ടെലിക്കോം പണ്ഡിതന്മാരുടെ അവകാശ വാദം. സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ കൂട്ടിയതാണ് ഈ വിലയിരുത്തലിന് പിന്നിലെ പ്രധാന കാരണം. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയിട്ടും ബിഎസ്എൻഎൽ പ്ലാനുകളിൽ മാറ്റങ്ങളൊന്നും കൊണ്ട് വന്നിട്ടില്ല. രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ താരിഫ് നിരക്കുകൾ ഗുണമായി മാറുമ്പോഴും എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്തത് വലിയ വെല്ലുവിളിയായി ബാക്കി നിൽക്കുന്നു.

പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത്. റീചാർജിനായി വളരെക്കുറച്ച് തുക മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തെ സാധാരണ ഉപയോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. അതേ സമയം 4ജി സേവനങ്ങൾ നൽകാത്ത മേഖലകളിലെ യൂസേഴ്സ് ബിഎസ്എൻഎൽ തിരഞ്ഞെടുക്കാനും സാധ്യതയില്ല. രണ്ട് സിം കാർഡുപയോഗിക്കുന്നവർ തങ്ങളുടെ സെക്കൻഡറി സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും സാധ്യതയുണ്ട്. സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കിൽ സെക്കൻഡറി സിം റീചാർജ് ചെയ്യാൻ ഉപയോക്താക്കൾ തയ്യാറാകില്ലെന്നതാണ് ഇതിന് പിന്നിലെ കാരണം.

4ജി നെറ്റ്വർക്ക്

പല ബിഎസ്എൻഎൽ പ്ലാനുകളും കുറഞ്ഞ നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ധാരാളം ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഇവയ്ക്കൊപ്പമുണ്ടാകും. വോയിസ് കോളിങ് മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് ലഭ്യമാക്കിയാൽ, സ്വകാര്യ ടെലിക്കോം കമ്പനികളെ മറികടക്കാൻ പോലും ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽത്തനെ മികച്ച വിപണി വിഹിതം ഉള്ള കമ്പനിയ്ക്ക് 4ജി സേവനങ്ങൾ കൂടി നൽകാനായാൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
The budget plans presented by BSNL are useful to a large section of the ordinary people in the country. Especially for those who can only afford low-cost plans and do not need data facilities. BSNL prepaid plans in this category start from Rs 97.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X