കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തുന്നവരെ സ്മാർട്ടാക്കുന്ന എയർടെൽ ബജറ്റ് പ്ലാനുകൾ

|

വിവിധ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളായിട്ടുള്ള ആളുകൾ എപ്പോഴും തങ്ങളുടെ ആവശ്യം അ‌റിഞ്ഞുള്ള റീച്ചാർജ്, ഡാറ്റ പ്ലാനുകളാണ് ചെയ്യാറുള്ളത്. ചിലർ കൂടുതൽ ഡാറ്റ ആവശ്യം മുൻ നിർത്തിയുള്ള പ്ലാനുകൾ ചെയ്യുമ്പോൾ മറ്റു ചിലർ ഡാറ്റ ഉപയോഗം ഇല്ലാതെ കോളുകൾ കൂടുതൽ ചെയ്യാൻ വേണ്ടിയുള്ള പ്ലാൻ ആകും ചെയ്യുക. ദീർഘനാൾ കാലാവധിയുള്ള പ്ലാനുകൾ, ​കൈയിലുള്ള പണത്തിന് ലഭ്യമാകുന്ന പ്ലാനുകൾ എന്നിങ്ങനെ പ്ലാനുകൾ തെരഞ്ഞെടുക്കാൻ ​ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും.

 

നിരവധി പ്ലാനുകൾ

ടെലികോം സേവനങ്ങൾക്കായി അ‌ധികം പണം ചെലവഴിക്കാൻ മാർഗമില്ലാത്ത ധാരാളം ആളുകൾ ഇന്ത്യയിൽ ഉണ്ട്. അ‌വർക്ക് അ‌നുയോജ്യമായ വിധത്തിലും ടെലികോം കമ്പനികൾ വിവിധ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം കമ്പനികളുടെ മുൻ നിരയിലുള്ള എയ​ർടെലും ഇത്തരത്തിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

എയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾഎയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾ

ചെലവ് കൂടിയ പ്ലാൻ

ജിയോയുടെയും ബിഎസ്എൻഎലിന്റെയും പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഇത് അ‌ൽപ്പം ചെലവ് കൂടിയ പ്ലാൻ ആണെന്ന് തോന്നും. എങ്കിലും ഗുണമേന്മയുള്ള ​സർവീസും രാജ്യത്തുടനീളം മികച്ച 4ജി നെറ്റ്വർക്കുമുള്ള എയർടെലിനൊപ്പം നിൽക്കാനാണ് താൽപര്യപ്പെടുന്നതെങ്കിൽ നിങ്ങളുടെ ബജറ്റിനൊതുങ്ങുന്ന പ്ലാനുകൾ ലഭ്യമാണ്. അ‌വ ഏതൊക്കെ ആണെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാണെന്നും നോക്കാം.

എയർടെലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള ബജറ്റ് പ്ലാനുകൾ
 

എയർടെലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള ബജറ്റ് പ്ലാനുകൾ

99 രൂപ, 109 രൂപ, 111 രൂപ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ: ഏറ്റവും ചെലവു കുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ പ്രധാനമായും 99, 109, 111 എന്നീ തുകകളുടെ റീച്ചാർജ് പ്ലാനുകളാണ് വരുന്നത്. സ്മാർട്ട് റീച്ചാർജ് വിഭാഗത്തിൽപ്പെടുന്ന ഈ പ്ലാനുകൾ 200 എംബി ഡാറ്റയാണ് നൽകുന്നത്. ഡാറ്റ എന്നതിൽ ഉപരി കോളിങ്ങിനായുള്ള പ്ലാൻ ആണ് ഇതെന്ന് പറയാം. സെക്കൻഡിന് 2.5 ​പൈസ എന്ന നിരക്കിൽ 99 രൂപയുടെ ടോക്​ടൈം ആണ് ഈ പ്ലാനുകൾ ഉപഭോക്താവിന് നൽകുന്നത്.

ആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾ

ഉപകാരപ്പെടും

99 രൂപയുടെ പ്ലാനിന് 28 ദിവസവും 109 രൂപയുടെ പ്ലാനിന് 30 ദിവസവും 111 രൂപയുടെ പ്ലാനിന് ഒരു മാസത്തെ വാലിഡിറ്റിയുമാണ് എയർടെൽ നൽകുന്നത്. കുറഞ്ഞ നിരക്കിൽ എസ്എംഎസ് അ‌യയ്ക്കാനുള്ള സൗകര്യവും ഈ മൂന്ന് പ്ലാനുകളും ഉപഭോക്താവിന് നൽകുന്നുണ്ട്. കുറഞ്ഞ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്ന എയർ​ടെൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഒരു പക്ഷേ ഉപകാരപ്പെടും.

155 രൂപയുടെ പ്ലാൻ

155 രൂപയുടെ പ്ലാൻ: 1 ജിബി ഡാറ്റ അ‌ടങ്ങുന്ന എയർടെലിന്റെ പ്രീപെയഡ് പ്ലാൻ ആണ് 155 രൂപയ്ക്ക് ലഭ്യമാകുന്നത്. അ‌ൺലിമിറ്റഡ് വോയിസ് കോൾ, 300 എസ്എംഎസ്, 24 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന മറ്റ് സേവനങ്ങൾ. ഇതു കൂടാതെ ഏതാനും അ‌ഡീഷണൽ സേവനങ്ങളും എയർടെൽ ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്. വിങ്ക് മ്യൂസിക്, ഫ്രീ ഹലോ ട്യൂൺ എന്നിവയാണ് അ‌ത്. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് ഈ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാഅ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

179 രൂപയുടെ പ്ലാൻ

179 രൂപയുടെ പ്ലാൻ: എയർടെലിന്റെ 179 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ആണ് ലഭ്യമാകുക. അ‌ൺലിമിറ്റഡ് വോയിസ് കോൾ, 300 എസ്എംഎസ് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും. ഇതു കൂടാതെ എയർടെൽ താങ്ക്സ് ആപ്പിലെ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇതിനായി ആപ്പ് ഓപ്പൺ ചെയ്തശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ ഉപയോഗിച്ച് ​സൈൻ ഇൻ ചെയ്താൽ മതിയാകും.

209 രൂപയുടെ പ്ലാൻ

209 രൂപയുടെ പ്ലാൻ: അ‌ൺലിമിറ്റഡ് വോയിസ് കോൾ മുൻ നിർത്തിയുള്ളതാണ് 209 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ എന്നു പറയാം. എന്നാൽ ഇതോടൊ​പ്പം തന്നെ അ‌ത്യാവശ്യം ഡാറ്റ വേണ്ട ഉപഭോക്താക്കൾക്കായി ദിവസം 1 ജിബി വീതം ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ ദിവസം 100 എസ്എംഎസ് സേവനവും ഇതോടൊപ്പം ലഭിക്കും. ആകെ 21 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. എയർടെൽ താങ്ക്സ് ആപ്പി​ന്റെ സേവനങ്ങളും ഈ പാക്കേജിനോടൊപ്പം ലഭിക്കും.

ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

Best Mobiles in India

English summary
The Rs 99, Rs 109, and Rs 111 recharge plans are among the cheapest Airtel prepaid plans. These plans under the Smart Recharge category offer 200 MB of data. It can be said that this is a plan for calling rather than data. These plans offer talk time of Rs 99 at the rate of 2.5 paise per second.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X