ആപ്പിള്‍ ഐപാഡ് മിനി ഒക്ടോബറില്‍

By Super
|
ആപ്പിള്‍ ഐപാഡ് മിനി ഒക്ടോബറില്‍

ആപ്പിള്‍ ന്യൂഐപാഡ് ഇറങ്ങിയതുമുതല്‍ കേള്‍ക്കുന്ന മറ്റൊരു പേരാണ് ഐപാഡ് മിനി. ആപ്പിള്‍ ടാബ്‌ലറ്റിന്റെ വില കുറഞ്ഞ ചെറിയ വേര്‍ഷനാണിത്. 249 ഡോളറിനും 299 ഡോളറിനും ഇടയില്‍ വില വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ ടാബ്‌ലറ്റ് ഒക്ടോബറില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ അഭ്യൂഹം.

ഇതിന് മുമ്പ് ഓഗസ്റ്റില്‍ ഇറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഐഫോണ്‍ 5 സെപ്തംബറിലും. 7 ഇഞ്ചിനും 8 ഇഞ്ചിനും ഇടയിലാകും ഇതിന്റെ ഡിസ്‌പ്ലെയുടെ വലുപ്പമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ന്യൂ ഐപാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹൈ ഡെഫനിഷന്‍ റെറ്റിന ഡിസ്‌പ്ലെ ഇതില്‍ പ്രതീക്ഷിക്കേണ്ടത്രെ.

 

അതേ സമയം സെപ്തംബറില്‍ സാംസംഗിന്റെ ഗാലക്‌സി നോട്ട് 2 ഫാബ്‌ലെറ്റ് പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുമുണ്ട്. ഏകദേശം ഒരേ സമയം ഇറങ്ങുന്നതിനാല്‍ വിപണിയില്‍ കടുത്ത മത്സരമാകും ഇവ തമ്മില്‍ ഉണ്ടാകുക. കൂടാതെ ആന്‍ഡ്രോയിഡ് 4.1 ജെല്ലീ ബീന്‍ ഒഎസില്‍ എത്തുന്ന ഗൂഗിളിന്റെ നെക്‌സസ് 7 ആപ്പിളില്‍ നിന്ന് ഒരു ഭീഷണിയും ആകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X