റഷ്യയിൽ സേവനം നിർത്തിയ ആപ്പുകളും വെബ്സൈറ്റുകളും

|

റഷ്യ ഉക്രൈൻ പ്രതിസന്ധി തുടരുകയാണ്. ഉക്രൈനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ റഷ്യയുടെ മേൽ സമ്മർദം ചെലുത്തുകയാണ് ലോകം. ഇതിന്റെ ഭാഗമായി നിരവധി കമ്പനികൾ റഷ്യയിലെ സേവനങ്ങൾ നിർത്തിയിരുന്നു. ആപ്പിളും ആമസോണും ഗൂഗിളും പോലെയുള്ള നിരവധി ടെക്ക് കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങളിൽ ചിലത് സ്വമേധയാ പ്രവർത്തനം നിർത്തിയവരാണ്. മറ്റുള്ളവർ അന്താരാഷ്ട്ര ഉപരോധങ്ങളുടെ ചുവട് പിടിച്ചും നിയന്ത്രണങ്ങൾ കൊണ്ട് വന്നു. റഷ്യയിൽ ആപ്പുകളും മറ്റ് സേവനങ്ങളും നിർത്തിയ ജനപ്രിയ ടെക് കമ്പനികൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

ആപ്പിൾ പേയും ആപ്പിൾ സ്റ്റോറും

ആപ്പിൾ പേയും ആപ്പിൾ സ്റ്റോറും

അന്താരാഷ്ട്ര ഏജൻസികൾ പ്രയോഗിച്ച ആദ്യത്തെ ഉപരോധങ്ങളിലൊന്ന് റഷ്യൻ ബാങ്കുകൾക്ക് മേൽ ആയിരുന്നു. ഉപരോധത്തെ തുടർന്ന് ആപ്പിൾ പേ സേവനം അവസാനിപ്പിക്കാൻ ആപ്പിൾ നിർബന്ധിതരായി. ആപ്പിൾ റഷ്യയിലെ തങ്ങളുടെ സ്റ്റോറുകളും പിന്നാലെ അടച്ച് പൂട്ടിയിരുന്നു. റഷ്യൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ആർടി ന്യൂസ്, സ്പുട്‌നിക് തുടങ്ങിയ ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പിൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.


അഡോബ്

അഡോബും റഷ്യയിലെ തങ്ങളുടെ സേവനങ്ങൾ നിർത്തിയിരിക്കുകയാണ്. ഇത് കലാകാരന്മാരെയും അച്ചടി മാധ്യമങ്ങളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കലാകാരന്മാർ, എഡിറ്റർമാർ, കണ്ടന്റ് ക്രിയേറ്റേഴ്സ് തുടങ്ങിയവർക്കിടയിൽ വലിയ ജനപ്രീതിയുള്ള സേവനങ്ങളാണ് അഡോബ് നൽകുന്നത്.

25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ

ആമസോൺ

ആമസോൺ

റഷ്യയിൽ നിന്നുള്ള എവിഎസിനായി പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് ആമസോൺ നിർത്തി. എവിഎസ് ഉപയോഗിച്ച് അക്രമവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ആരെയും ബ്ലോക്ക് ചെയ്യുമെന്നും ആമസോൺ പറഞ്ഞു. ആമസോൺ റഷ്യയിലെ തങ്ങളുടെ റീട്ടെയിൽ ഡെലിവറി, പ്രൈം വീഡിയോ സേവനങ്ങളും നിർത്തി വച്ചിട്ടുണ്ട്.


എറ്റ്സി

റഷ്യയിലെയും ബെലാറസിലെയും സേവനങ്ങൾ പിൻവലിച്ച മറ്റൊരു ജനപ്രിയ സാങ്കേതിക ഭീമനാണ് എറ്റ്സി. ഏപ്രിൽ 4 മുതൽ വിൽപ്പനക്കാർക്ക് റഷ്യയിൽ നിന്ന് എറ്റ്സി ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അറിയിച്ചു.

മെറ്റ
 

മെറ്റ

മെറ്റ തങ്ങളുടെ സേവനം പിൻവലിക്കുന്നതിന് മുമ്പ് തന്നെ റഷ്യയിൽ നിരോധിക്കപ്പെട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തിയത്.


ഗൂഗിളും ഗൂഗിൾ പേയും

സെർച്ച് എഞ്ചിൻ, ക്ലൗഡ് സേവനം തുടങ്ങി റഷ്യയിലെ തങ്ങളുടെ എല്ലാ സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ് ഗൂഗിൾ. കൂടാതെ, റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തിയ ഉടൻ തന്നെ ജനപ്രിയ പേയ്‌മെന്റ് സേവനമായ ഗൂഗിൾ പേയും ഗൂഗിൾ നിർത്തി വച്ചിരിക്കുകയാണ്.

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ഗൂഗിളിനെയും എഡബ്ല്യുഎസിനെയും പോലെ മൈക്രോസോഫ്റ്റും റഷ്യയിൽ തങ്ങളുടെ സേവനങ്ങൾ നിർത്തിയിരുന്നു. മൈക്രോസോഫ്റ്റിൽ ചേരാൻ ആഗ്രഹിക്കുന്ന റഷ്യയിൽ നിന്നുള്ള പുതിയ ഉപഭോക്താക്കളെയും തടഞ്ഞിരുന്നു.


നെറ്റ്ഫ്ലിക്സ്

നേരത്തെ 20 ഓളം റഷ്യൻ സർക്കാർ ചാനലുകളുടെ സ്ട്രീമിങ് റഷ്യ നിർബന്ധമാക്കിയിരുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ട് പിന്നാലെ, നെറ്റ്ഫ്ലിക്സ് അതിന്റെ സേവനങ്ങൾ റഷ്യയിൽ നിർത്തലാക്കിയിരുന്നു.

പേപാൽ

പേപാൽ

റഷ്യൻ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പേപാലും റഷ്യയിലെ പേയ്മെന്റ് സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു.


നോക്കിയ, സോണി, സാംസങ്

നോക്കിയ, സാംസങ്, സോണി തുടങ്ങിയ സ്മാർട്ട്‌ഫോണുകളും ടെക് ബ്രാൻഡുകളും റഷ്യയിൽ ഹാർഡ്‌വെയർ വിൽപ്പന നിർത്തി. ഇതിൽ സോണി പിഎസ് 5, സാംസങ് സ്മാർട്ട്ഫോണുകൾ, നോക്കിയ ഇൻഫ്രാസ്ട്രക്ചർ ടെക് എന്നിവയുടെ വിൽപ്പനയും ഉൾപ്പെടുന്നു.

ഈ ബിഎസ്എൻഎൽ പ്ലാനുകൾ സ്വന്തമാക്കാൻ അവസരം മൂന്ന് ദിവസം കൂടി മാത്രംഈ ബിഎസ്എൻഎൽ പ്ലാനുകൾ സ്വന്തമാക്കാൻ അവസരം മൂന്ന് ദിവസം കൂടി മാത്രം

ടിക് ടോക്ക്

ടിക് ടോക്ക്

ഷോർട്ട് ഫോം വീഡിയോ ഉള്ളടക്കത്തിന്റെ കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ജനപ്രിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം ജനപ്രിയ ആപ്പ് റഷ്യൻ ഉപയോക്താക്കളുടെ എല്ലാ പുതിയ രജിസ്ട്രേഷനുകളും നിർത്തി വച്ചിരിക്കുകയാണ്.


ട്വിറ്റർ

ട്വിറ്ററിന് നേരത്തെ റഷ്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷം, റഷ്യയിൽ ട്വിറ്ററിന് പരിമിതമായ ആക്‌സസ് മാത്രമേയുള്ളൂ. സെൻസർഷിപ്പ് മറികടന്ന് ട്വിറ്റർ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഒനിയൻ സൈറ്റും കമ്പനി സൃഷ്ടിച്ചിരുന്നു.

Best Mobiles in India

English summary
Russia-Ukraine crisis continues. The world is pressuring Russia to withdraw its troops from Ukraine. As part of this, several companies had suspended services in Russia. This includes many tech companies such as Apple, Amazon and Google. Some of these services are voluntarily discontinued.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X