റഷ്യയിൽ സ്ട്രീമിങ് അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്

|

ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ സ്ട്രീമിങ് സേവനം നിർത്തി വച്ചതായി അമേരിക്കൻ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ്. ഒടിടി ഭീമന്റെ ഔദ്യോഗിക വക്താവാണ് ഞായറാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. "മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, റഷ്യയിലെ ഞങ്ങളുടെ സേവനം സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു," നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞു. നേരത്തെ റഷ്യയിലെ എല്ലാ ഭാവി പദ്ധതികളും കമ്പനി റദ്ദാക്കിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

റഷ്യൻ

റഷ്യൻ സർക്കാർ ചാനലുകൾ എല്ലാ പ്ലാറ്റ്ഫോമുകളിലും സ്ട്രീം ചെയ്യപ്പെടണമെന്ന് നേരത്തെ റഷ്യൻ സർക്കാർ നിയമം കൊണ്ട് വന്നിരുന്നു. റഷ്യ അനുകൂല നിലപാടുകളും വാർത്തകളും പ്രചരിപ്പിക്കുന്ന 20 ചാനലുകളാണ് ഇത്തരത്തിൽ സ്ട്രീം ചെയ്യപ്പെടേണ്ടിയിരുന്നത്. ഇല്ലെങ്കിൽ രാജ്യത്ത് സ്ട്രീമിങ് അനുവദിക്കില്ലെന്നും റഷ്യൻ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തെയും സർക്കാരിന്റെ ഭീഷണിയെയും പൂർണമായും തള്ളിക്കൊണ്ടായിരുന്നു നെറ്റ്ഫ്ലിക്സിന്റെ പ്രതികരണം വന്നത്.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?

സ്ട്രീമിങ്

സർക്കാരിന്റെ പ്രചാരണത്തിനായുള്ള സൌജന്യ ചാനലുകൾ സ്ട്രീം ചെയ്യാനും പുതിയ റഷ്യൻ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാനും ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി നിലപാട് എടുക്കുകയും ചെയ്തു. മാത്രമല്ല എല്ലാ റഷ്യൻ പ്രോഗ്രാം പ്രൊഡക്ഷനുകളും പുതിയ ഏറ്റെടുക്കലുകളും താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ട്രീമിങ് സേവനങ്ങൾ പൂർണമായും നിർത്തി വച്ചതായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. സ്ട്രീമിങ് നിർത്തിയത് നെറ്റ്ഫ്ലിക്സിനെ ബാധിക്കുമോയെന്നറിയാൻ തുടർന്ന് വായിക്കുക.

സ്ട്രീമിങ് പ്ലാറ്റ്ഫോം

ലോകത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. ലോകമാകമാനം 221.8 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലിക്സിന് ഉള്ളത്. ഇത് 2021 അവസാനം വരെയുള്ള കണക്കുകൾ മാത്രമാണ്. ഇതിനെ അപേക്ഷിച്ച് നാമമാത്രമായ സാന്നിധ്യമാണ് റഷ്യയിൽ നെറ്റ്ഫ്ലിക്സിന് ഉള്ളത്. ഒരു ദശലക്ഷത്തിൽ താഴെ മാത്രം വരിക്കാരാണ് റഷ്യയിൽ നെറ്റ്ഫ്ലിക്സിനുള്ളത്. അതിനാൽ തന്നെ റഷ്യയിലെ സേവനങ്ങൾ നിർത്തിയത് നെറ്റ്ഫ്ലിക്സിനെ വലുതായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാൾ സ്ട്രീറ്റ് ജേണൽ പോലെയുള്ള സ്ഥാപനങ്ങളും സമാന അഭിപ്രായമാണ് പങ്ക് വയ്ക്കുന്നത്.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് മാത്രമല്ല. വിവിധ വിദേശ കമ്പനികളും റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച് റഷ്യയിൽ പ്രവർത്തനം നിർത്തുകയും ഉക്രൈനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തെ പ്രധാനപ്പെട്ട ടെക്ക് ഭീമന്മാരെല്ലാം റഷ്യക്കെതിരെ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. വ്ലാദിമിർ സെലൻസ്കിയുടെ അഭ്യർഥന സ്വീകരിച്ചാണ് ടെക് ഭീമന്മാർ റഷ്യ വിരുദ്ധ നിലപാട് സ്വീകരിച്ചത്. മെറ്റയും ട്വിറ്ററും ഗൂഗിളും മുതൽ ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

സ്റ്റാർലിങ്ക്

സ്റ്റാർലിങ്ക്

ഉക്രൈനിലെ കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഏതാണ്ട് പൂർണമായും റഷ്യൻ ആക്രമണത്തിൽ തകർന്നിരുന്നു. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഉക്രൈൻ പ്രതിസന്ധി നേരിട്ടപ്പോൾ സഹായവുമായി ആദ്യമെത്തിയത് ലോക കോടീശ്വരൻ ഇലോൺ മസ്ക്. സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വഴിയാണ് കമ്പനി ഉക്രൈനിൽ ഇന്റർനെറ്റ് നൽകിയത്. ഉക്രൈനിലെ സാധാരണക്കാർക്കും സ്റ്റാർലിങ്ക് വഴി സേവനങ്ങൾ നൽകുന്നു. ട്വിറ്ററിലെ ഒരു അഭ്യർഥനയോട് പ്രതികരിച്ചായിരുന്നു മസ്കിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.

റിയൽമി 9 സീരീസ്, സി35, ടെക് ലൈഫ് വാച്ച് എസ് 100, ബഡ്സ് എൻ 100; അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്ന റിയൽമി ഡിവൈസുകൾറിയൽമി 9 സീരീസ്, സി35, ടെക് ലൈഫ് വാച്ച് എസ് 100, ബഡ്സ് എൻ 100; അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്ന റിയൽമി ഡിവൈസുകൾ

ആപ്പിൾ

ആപ്പിൾ

റഷ്യയിലെ മുഴുവൻ കച്ചവടവും തൽക്കാലം പൂട്ടിക്കെട്ടിയിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. ഉക്രൈൻ ഉപപ്രധാനമന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന് നടപടി. ആപ്പിൾ മാപ്പിലെ ഇൻസിഡന്റ് അപ്ഡേറ്റ്സ്, ട്രാഫിക്ക് എന്നിവയും കമ്പനി നിർത്തി വച്ചിട്ടുണ്ട്. ഒപ്പം റഷ്യക്കാർക്ക് ആപ്പ് സ്റ്റോറിലേക്കുള്ള ആക്‌സസും ആപ്പിൾ ഇല്ലാതാക്കിയിട്ടിട്ടുണ്ട്. റഷ്യക്ക് പുറത്തും ആപ്പിൾ സമാന നടപടികൾ സ്വീകരിക്കുകയാണ്. റഷ്യൻ അനുകൂല പ്രചാരണം നടത്തുന്ന ആർടി, സ്ഫുട്നിക് ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു.

മെറ്റയും ട്വിറ്ററും യൂട്യൂബും

മെറ്റയും ട്വിറ്ററും യൂട്യൂബും

റഷ്യൻ അനുകൂല വ്യാജ പ്രചാരണങ്ങൾ തടയാൻ നീക്കങ്ങൾ നടത്തിയിരിക്കുകയാണ് മെറ്റയും ട്വിറ്ററും യൂട്യൂബും. തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ഷ്യൻ ഭരണകൂട മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് മൂന്ന് കമ്പനികളും. യൂട്യൂബ് ഒരു പടി കൂടി മുന്നോട്ട് പോയിട്ടുണ്ട്. എല്ലാ റഷ്യൻ അനുകൂല മാധ്യമങ്ങളെയും ഡിമോണിറ്റൈസ് ചെയ്തു. അതായത് ഈ സ്ഥാപനങ്ങൾക്കൊന്നും യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കാൻ കഴിയില്ല. യൂട്യൂബിലെ ആർടി സ്പുട്നിക് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകൾ റഷ്യൻ അനുകൂലികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ യഥാർഥ വസ്തുതകൾ പുറം ലോകത്തെ അറിയിക്കാൻ സംവിധാനങ്ങൾ കൊണ്ട് വന്നിട്ടുമുണ്ട്.

അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾഅതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ഗൂഗിൾ

ഗൂഗിൾ

പ്രാദേശിക ജനതയുടെ സുരക്ഷ ഉറപ്പാക്കാനായി ഗൂഗിൾ ഉക്രൈനിലെ ലൈവ് ട്രാഫിക് ഡാറ്റ പ്രവർത്തനരഹിതമാക്കിയിരുന്നു. ഉക്രൈനിലെ ജനങ്ങളുടെയും സൈനികരുടെയും നീക്കങ്ങൾ റഷ്യ മനസിലാക്കാതിരിക്കാൻ വേണ്ടിയാണ് നീക്കം. റോഡുകളിലെ തിരക്ക് മനസിലാകുന്ന ഫീച്ചറുകളും കമ്പനി ഡിസേബിൾ ചെയ്തിട്ടുണ്ട്. അഭയാർഥികളെ സഹായിക്കാനുള്ള സെർച്ച് മാപ്സ് സേവനങ്ങൾ അപ്ഡേറ്റ് ചെയ്തതായും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിൽ നിന്ന് അടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങൾ അഭയാർഥികൾക്ക് ലഭിക്കാൻ സഹായിക്കുമെന്നും ടെക് ഭീമൻ അറിയിച്ചു. റഷ്യയിൽ നിന്നുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ആക്രമണങ്ങൾ തടഞ്ഞ് ഉക്രൈൻ വെബ്‌സൈറ്റുകളെ സഹായിക്കുന്നതായും ഗൂഗിൾ വെളിപ്പെടുത്തി.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ഉക്രൈനെതിരായ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നിരീക്ഷണം നടത്തുകയാണ് മൈക്രോസോഫ്റ്റ്. രാജ്യത്തിന്റെ ഡിജിറ്റൽ ആസ്തികൾ, മറ്റ് നിർണായക മേഖലകൾ എന്നിവ ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾ തടയാൻ ജാഗ്രത പുലർത്തുന്നതായും മൈക്രോസോഫ്റ്റ് അറിയിച്ചു. ആക്രമണങ്ങൾ തിരിച്ചറിഞ്ഞ് ഉക്രൈൻ സർക്കാരിന് മുന്നറിയിപ്പ് നൽകുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, വിൻഡോസ് ആപ്പ് സ്റ്റോറിൽ നിന്ന് ആർടി ആപ്പ് നീക്കം ചെയ്യുകയും ആർടി, സ്പുട്നിക് ഓൺ ബിങ് എന്നിവയെ തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

Best Mobiles in India

English summary
U.S. streaming company Netflix says it has stopped streaming services in Russia in the wake of the Ukraine invasion. An official spokesman for the OTT giant made the announcement on Sunday. Earlier, the company had canceled all future projects in Russia, Russian program productions and new acquisitions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X