ഒളിംപിക്‌സ് ദീപശിഖയുമായി സ്‌പേസ് വാക്; റഷ്യന്‍ ബഹിരാകാശ യാത്രികള്‍ നടന്നത് ചരിത്രത്തിലേക്ക്

Posted By:

ചരിത്രത്തിലാദ്യമായി ഒളിംപിക് ദീപശിഖയുമായി റഷ്യന്‍ ബഹിരാകാശ യാത്രികള്‍ സ്‌പേസ് വാക് നടത്തി. 2014-ല്‍ റഷ്യയില്‍ നടക്കുന്ന സോചി വിന്റര്‍ ഒളിംപിക്‌സിനുള്ള ദീപശിഖയുമായാണ് ഒലെഗ് കോടോവ്, സെര്‍ജി റയാസന്‍സ്‌കി എന്നിവര്‍ ഭൗമോപരിതലത്തിനു മുകളിലൂടെ നടന്നത്.

വ്യാഴാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദീപശിഖയുമായി മൂന്ന് യാത്രികാര്‍ എത്തിയത്. ശനിയാഴ്ചയായിരുന്നു ദീപശിഖയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് വാക്. നാലു ദിവസത്തിനു ശേഷം ഇന്ന് രാവിലെ ദീപശിഖയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മറ്റു മൂന്നുപേര്‍ ഭൂമിയില്‍ തിരിച്ചെത്തി.

ഇന്നു രാവിലെ പ്രാദേശിക സമയം 8.49-നാണ് ഇവരെ വഹിച്ചുകൊണ്ടുള്ള സോയുസ് കാപ്‌സ്യൂള്‍ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറങ്ങിയത്.

ബഹിരാകാശ നിലയത്തില്‍ പ്രത്യേക കവചത്തിലാണ് ദീപശിഖ സൂക്ഷിച്ചിരുന്നത്. ഭൂമിയിലെത്തിയ സോയൂസ് കാപ്‌സ്യൂളില്‍ നിന്ന് പുറത്തിറങ്ങിയ മിഷന്‍ കമാന്‍ഡര്‍ യുര്‍ചികിന്‍ ദീപശിഖ ഉയര്‍ത്തിക്കാണിച്ചു. പിന്നീട് ഇവര്‍ക്ക് പ്രത്യേക സ്വീകരണം ഏര്‍പ്പെടുത്തിയ തൊട്ടടുത്തുള്ള നഗരത്തിലേക്ക് കൊണ്ടുപോയി. മിഷന്‍ കമാന്‍ഡര്‍ക്കു പുറമെ നെയ്ബര്‍ഗ്, പര്‍മിറ്റാനോ എന്നിവരാണ് തിരിച്ചെത്തിയ മറ്റു യാത്രികര്‍.

ദീപശിഖയുമായി തിരിച്ചെത്തിയ ബഹിരാകാശ യാത്രികരുടെ ചിത്രങ്ങള്‍ ചുവടെ

ഒളിംപിക്‌സ് ദീപശിഖയുമായി റഷ്യന്‍ ബഹിരാകാശ യാത്രികരുടെ സ്‌പേസ് വാക്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot