കരുതിയിരിക്കുക; റഷ്യന്‍ ഹാക്കര്‍മാര്‍ 120 കോടി പാസ്‌വേഡുകള്‍ ചോര്‍ത്തി...

Posted By:

റഷ്യന്‍ ഹാക്കര്‍മാരുടെ സംഘം ഏകദേശം 120 കോടി യൂസര്‍ നേമും പാസ്‌വേഡുകളും ചോര്‍ത്തിയതായി ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകര്‍ കണ്ടെത്തി. 5 കോടി ഇമെയില്‍ അഡ്രസുകളും ചോര്‍ത്തിയെടുത്തിട്ടുണ്ട്. ഹോള്‍ഡ് സെക്യൂരിറ്റി എന്ന സുരക്ഷാ ഗവേഷണ സ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്.

420,000 വെബ്‌സൈറ്റുകളില്‍ നിന്നാണ് ഇത്രയും യൂസര്‍ ഐഡിയും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഏയെല്ലാമാണ് ഈ സൈറ്റുകള്‍ എന്ന് സുരക്ഷാ സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും യു.എസ്. ആസ്ഥാനമായുള്ള വന്‍കിട വെബ് സൈറ്റുകള്‍ മുതല്‍ ചെറിയ സൈറ്റുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും എന്നാണ് അറിയുന്നത്.

കരുതിയിരിക്കുക; റഷ്യന്‍ ഹാക്കര്‍മാര്‍ 120 കോടി പാസ്‌വേഡുകള്‍ ചോര്‍ത്തി

ഹാക്കിംഗിന് വിധേയമായ വെബ്‌സൈറ്റുകള്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്നാണ് ഹോള്‍ഡ് സെക്യൂരിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മിക്ക സൈറ്റുളുടെയും സുരക്ഷാ പാളിച്ചകള്‍ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല.

അടുത്തയാഴ്ചയോടെ ഹാക്കിംഗിനു വിധേയമായ സൈറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹോള്‍ഡിംഗ് സെക്യൂരിറ്റീസ് അറിയിച്ചു. സെന്‍ട്രല്‍ റഷ്യയില്‍ നിന്നുള്ള കൗമാരക്കാരുടെ സംഘമാണ് ഹാക്കിംഗ് നടത്തിയതെന്നാണ് അറിയുന്നത്.

റഷ്യന്‍ സൈറ്റുകളും ഹാക്‌ചെയ്യപ്പെട്ടതിനാല്‍ സര്‍ക്കാറിന്റെ അറിവോടെയല്ല ഇത് നടന്നത്തെന്നും കരുതുന്നു.

English summary
Russian gang amasses over a billion internet passwords, Russian gang amasses 1.2 billion Internet passwords, Mass hacking affected Big companies, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot