ഈ ചിത്രങ്ങള്‍ ഒരു വീട്ടമ്മയുടെ കുടുംബകാര്യം...

Posted By:

സൈബീരിയക്കാരിയായ എലിന ഷുമിലോവ എന്ന വീട്ടമ്മ തന്റെ ഫാം ഹൗസില്‍ വച്ച് ഏതാനും ചിത്രങ്ങള്‍ എടുത്തു. അതും മക്കളും വളര്‍ത്തുമൃഗങ്ങളുമൊക്കെ ചേര്‍ന്നുള്ള ചിത്രങ്ങള്‍. തുടര്‍ന്ന് ഫ് ളിക്കറില്‍ അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ എന്താണിത്ര പുതുമ എന്നു നിങ്ങള്‍ കരുതുന്നുണ്ടാവും.

ഫോട്ടോകളുടെ ഭംഗിതന്നെയാണ് ഇവയെ വേറിട്ടതാക്കുന്നത്. കൃത്രിമത്വം ഒട്ടും ഇല്ലാത്ത ഈ ചിത്രങ്ങള്‍ ദൃശ്യസമ്പന്നം തന്നെയാണ്. അതുെകാണ്ടുതന്നെ ഫ് ളിക്കറില്‍ ചിത്രങ്ങള്‍ പ്രത്യേക്ഷപ്പെട്ടതോടെ സൈബീരിയയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവ.

ഗ്രാമീണതയുടെ വശ്യതയും പ്രകൃതിയും കാലാവസ്ഥ മാറ്റങ്ങളും ഒക്കെയാണ് ചിത്രങ്ങളുടെ ആശയം. കൃത്രിമമായ വെളിച്ചം ഉപയോഗിച്ചല്ല ചിത്രങ്ങള്‍ എടുത്തത് എന്ന് എലിന പറയുന്നു. തെരുവു വിളക്കുകള്‍, മെഴുകുതിരിവെട്ടം, പുക, മഞ്ഞ്, മഴ എന്നിവയെല്ലാം ഇവരുടെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.

2012-ല്‍ വാങ്ങിയ കാനന്‍ EOS 5D മാര്‍ക് 2 ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ മുഴുവന്‍ എടുത്തത്. തന്റെ മക്കളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും ഭാവിയിലേക്കു വേണ്ടി സൂക്ഷിക്കാനാണ് ചിത്രങ്ങള്‍ എടുക്കുന്നത് എന്നാണ് എലിന പറയുന്നത്.

ആ മനോഹര ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു

ഈ ചിത്രങ്ങള്‍ ഒരു വീട്ടമ്മയുടെ കുടുംബകാര്യം...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot