ഓൺലൈൻ ഹെൽത്ത്കെയർ ആപ്പായ "സതി" ലക്‌നൗവിൽ സമാരംഭിച്ചു

  |

  ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ ക്യാമ്പായ "മൈ ഉപചാർ" പുതിയ ഓൺലൈൻ ആപ്പായ "സതി", "ഹെൽത്ത്കാർഡ്" ലക്‌നൗവിൽ ആരംഭം കുറിച്ചു. ബുധനാഴ്ച്ചയായിരുന്നു ഔദ്യോഗികമായി പുതിയ ഹെൽത്ത്കെയർ ആപ്പുകളായ സതി, ഹെൽത്ത്കാർഡ് ഓൺലൈൻ ആയി പ്രവർത്തിച്ച് തുടങ്ങിയത്.

  ഹെൽത്ത്കെയർ ആപ്പായ

   

  സ്മാർട്ഫോണുകളുടെ വർധിച്ച ഉപയോഗം അത് ഗ്രാമങ്ങളിൽ ആയാൽപോലും. ഈ ഒരു കാഴ്ച്ചപ്പാട് മനസ്സിൽ കണ്ടാണ് ഈ ആപ്പുകൾ സമാരംഭിച്ചത്.

  നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇൻറർനെറ്റിൽ നിന്നും എങ്ങനെ നീക്കം ചെയ്യാമെന്ന് നോക്കാം

  ഉത്തർപ്രദേശിന്റെ തലസ്ഥാനത്ത് അരങ്ങേറിയ ഒരു ചടങ്ങിൽ വച്ചാണ്‌ ഈ ആപ്പുകൾ സമാരംഭിച്ചത്. ഉത്തർപ്രദേശിൽ നിന്നുമുള്ള ആളുകളാണ് ഈ ആപ്പുകൾ കൂടുതലായും ഇൻസ്റ്റാൾ ചെയ്യ്തിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സതി ആപ്പ്

  മൊബൈൽ ആപ്പായ സതിയുടെ സമാരംഭസമയത്ത്, അവർ പുതുതായി കൊണ്ടുവരാൻ പോകുന്ന മോഡലിനെ കുറിച്ച് സംസാരിച്ചു. "പുതിയ മോഡലിൻറെ കീഴിലായി, എന്റെ ഉപചാർ ആപ്പിന് ഗ്രാമങ്ങളിലൊട്ടാകെ പിന്തുണയ്ക്കായി ജോലിക്കാരും സഹപ്രവർത്തകരുമുണ്ട്. ഇവർ ആ ഗ്രാമങ്ങളിലുള്ളവരുടെ കൈകളിൽ നിന്നും മെഡിക്കൽ സാംപിളുകളായ തൂക്കം, പൊക്കം, രക്തവുമായി ബന്ധപ്പെട്ട സാമ്പിളുകൾ, രക്തസമ്മർദം, ഗ്ലുക്കോസിന്റെ അളവ്, പൾസ്‌ റേറ്റ് തുടങ്ങിയവയുടെ വിവരങ്ങൾ ആപ്പ് വഴി ഡോക്ടറുമായി ഷെയർ ചെയ്യുന്നു".

  ഇന്റർനെറ്റ് സതി ബോധവത്കരണം

  ഓൺലൈനായുള്ള ആരോഗ്യസേവനത്തിന്റെ ആവശ്യകത രാജ്യത്തുടനീളം ഉയരുന്നതുകൊണ്ട് 'ഉപചാർ' ഗ്രാമീണ മേഖലകളിൽ ഈ ആപ്പുകൾ തുടങ്ങി. ഭാവിയിൽ, ഇവർ ഓൺലൈൻ ബോധവൽക്കരണ പരിപാടികളിലും, ഇ-ക്ലിനിക്കിലും പങ്കെടുക്കുകയും ചെയ്യും.

  ഓൺലൈൻ ആരോഗ്യസംഘം
   

  ഓൺലൈൻ ആരോഗ്യസംഘം

  ഈ വെബ്സൈറ്റിന്റെ സഹ-സ്ഥാപകനായ രജത് ഗാർഗ് പറഞ്ഞു, "ഇന്ത്യയിലെ ഗ്രാമിണമേഖലകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പോർട്ടൽ തുറന്നത്. 'മൈ ഉപചാർ ' അതികഠിനമായി തന്നെ ഈ ലക്ഷ്യം നേടുന്നതിനായി പരിശ്രമിക്കുകയാണ്".

  ആരോഗ്യസേവനത്തിൻറെ ആവശ്യകത

  മറ്റേത് നഗരങ്ങളെക്കാളും ഓൺലൈൻ ആരോഗ്യസേവനത്തിൻറെ ആവശ്യകതയിൽ ലക്‌നൗ മുൻപിലാണ്. "ഏതാണ്ട് നഗരത്തിലെ 11 ശതമാനം ആളുകളും ഓൺലൈൻ ആരോഗ്യസേവനമാണ് എല്ലാ മാസവും തിരഞ്ഞെടുക്കുന്നത്. ഈയൊരു കാഴ്ച്ചപ്പാടാണ് പുതിയ ആപ്പുകളായ സതി, ഹെൽത്ത്കാർഡ് തുടങ്ങിയവ തുടങ്ങാൻ എനിക്ക് പ്രചോദനമായത്."

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  With the increasing demand of online healthcare services across the country, myUpchar decided to launch it for the rural population. Now in near future, they have also decided to participate in online awareness programmes and create an e-clinic network.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more