ആദ്യ 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുമായി സാംസങ്

|

ആദ്യമായി 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറ അവതരിപ്പിക്കുവാനായി സാംസങ് രംഗത്ത്, സോണിയെ മറികടന്ന് സാംസങ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനിലുള്ള ക്യാമറ സെന്‍സറാണിത്.

ആദ്യ 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുമായി സാംസങ്

 

സോണിയുടെ 48 എം.പി ഐഎംഎക്‌സ് 586 സെന്‍സറിനെ കീഴ്‌പ്പെടുത്തിയാണ് സാംസങ് പുതിയ ക്യാമറ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

64 മെഗാപിക്‌സല്‍

64 മെഗാപിക്‌സല്‍

പിക്‌സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗരിതവും പ്രയോജനപ്പെടുത്തിയാണ് 64 മെഗാപിക്‌സല്‍ ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 നിര്‍മിച്ചത്. കുറഞ്ഞ വെളിച്ചത്തില്‍ 16 മെഗാപിക്‌സല്‍ ചിത്രങ്ങളും വെളിച്ചമുള്ള നേരങ്ങളിൽ 64 മെഗാപിക്‌സല്‍ ചിത്രങ്ങളും എടുക്കാന്‍ ഇതുകൊണ്ടു സാധിക്കും.

സാംസങ്

സാംസങ്

കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ-ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും. മനുഷ്യന്റെ കണ്ണുകള്‍ക്ക് 120 ഡെസിബല്‍ വരെയാണിത്. സാധാരണ ക്യാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കാറ്.

ഫേസ് ഡിറ്റക്ഷന്‍

ഫേസ് ഡിറ്റക്ഷന്‍

തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ സംവിധാനം ജിഡബ്ല്യു1 സെന്‍സറിലുണ്ടാവും. "ഫേസ് ഡിറ്റക്ഷന്‍" സംവിധാനം വഴി 40 എഫ്പിഎസില്‍ ഫുള്‍ എച്ച്.ഡി റെക്കോഡിങ് സവിശേഷതയും ലഭ്യമാക്കുന്നു.

സോണിയുടെ IMX586 48 മെഗാപിക്സൽ സെൻസർ
 

സോണിയുടെ IMX586 48 മെഗാപിക്സൽ സെൻസർ

48 മെഗാപിക്‌സലിന്റെ മറ്റൊരു പുതിയ സെന്‍സറും സാംസങ് പ്രഖ്യാപിച്ചു, ടെട്രാസെല്‍ സാങ്കേതികവിദ്യയും റീമൊസൈക് അല്‍ഗരിതവും ഉപയോഗിച്ചുള്ള ഈ സെന്‍സറില്‍ കുറഞ്ഞ പ്രകാശത്തിലുള്ള ഫോട്ടോഗ്രഫി മെച്ചപ്പെടും.

സോണി

സോണി

നിലവില്‍ ഈ രണ്ട് സെന്‍സറുകളും ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സെന്‍സര്‍ വാണിജ്യപരമായി നിര്‍മാണമാരംഭിച്ചേക്കും. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗ്യാലക്‌സി നോട്ട് 10-ല്‍ ഒരു പക്ഷെ, 64 എം.പി ക്യാമറയാവും ഉൾപ്പെടുത്തുക.

Most Read Articles
Best Mobiles in India

English summary
Its phones may not have the best camera performance, ironically, but Sony makes great image sensors that everyone else uses. Samsung does make its own camera sensors for its own phones but it was only recently that it put them under an ISOCELL brand to market it to other manufacturers. So far, however, it seems that Sony’s IMX silicon is still the most mentioned sensor in use by phone makers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X