ആമസോണ്‍ എക്‌സ്‌ക്ലൂസീവില്‍ സാംസങും; ടീസര്‍ പുറത്തിറങ്ങി

Posted By: Lekshmi S

ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഒരു ടീസര്‍ പ്രത്യക്ഷപ്പെട്ടു. സാംസങ് സ്മാര്‍ട്ട്‌ഫോണാണ് ടീസറില്‍. ഫോണിനെ കുറിച്ചുള്ള വിവരങ്ങള്‍ ടീസറില്‍ ലഭ്യമല്ലെങ്കിലും ഇതൊരു ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആയിരിക്കുമെന്ന് കരുതാം.

ആമസോണ്‍ എക്‌സ്‌ക്ലൂസീവില്‍ സാംസങും; ടീസര്‍ പുറത്തിറങ്ങി

സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം, രൂപഭംഗി, സവിശേഷതകള്‍ എന്നിവയെക്കുറിച്ചാണ് ടീസര്‍. ഏതൊരു സ്മാര്‍ട്ട്‌ഫോണ്‍ പ്രേമിയുടെയും മനസ്സിളക്കാന്‍ പോന്ന വിവരങ്ങളിതിലുണ്ട്. എന്നാല്‍ ഫോണിന്റെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് ടീസര്‍ മൗനം പാലിക്കുന്നു. 'On' എന്ന വാക്ക് ടീസറില്‍ പലതവണ കടന്നുവരുന്നുണ്ട്. അതിനാല്‍ ഇത് ഗാലക്‌സി On ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്.

ഗാലക്‌സി On Nxt, ഗാലക്‌സി J7 എന്നീ ഫോണുകളിലേതിന് സമാനമായി ടീസറിലെ ഫോണിലും സ്പീക്കര്‍ ഗ്രില്‍ വലതുവശത്താണ്. ടീസറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന മറ്റ് പ്രത്യേകതകള്‍ കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ലോഹ ഫ്രെയിമും ആണ്,

ചില രാജ്യങ്ങളില്‍ മാത്രം ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ On ശ്രേണിയില്‍ സാംസങ് ആഗോളവിപണിയില്‍ എത്തിച്ചിരുന്നു. ഉദാഹരണത്തിന് ഗാലക്‌സി On മാക്‌സും ഗാലക്‌സി J7-ഉം ഒരേ മോഡലുകളാണ്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഓണര്‍ സെലിബ്രേഷന്‍ സെയില്‍; സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4000 രൂപ വരെ കിഴിവ്

ആമസോണ്‍ എക്‌സിക്ലൂസീവ് ആയി വരാന്‍ പോകുന്ന ഫോണ്‍ ഗാലക്‌സി J7+ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ ഫോണ്‍ ഫിലിപ്പൈന്‍സിലും തായ്‌ലാന്റിലും ഇപ്പോള്‍ ലഭ്യമാണ്. ഗാലക്‌സി നോട്ട് 8-ന് ശേഷം ഡ്യുവല്‍ ക്യാമറയോട് കൂടി പുറത്തിറങ്ങിയ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.

ഗാലക്‌സി J7+- ന്റെ പ്രധാന സവിശേഷതകള്‍ നോക്കാം. 5.5 ഇഞ്ച് FHD സൂപ്പര്‍ ആമോലെഡ് ഡിസ്‌പ്ലേയും ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P20 പ്രോസ്സസറും 4GB റാമുമുള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

32 GB മെമ്മറിയോടെ വരുന്ന ഫോണിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. രണ്ട് ക്യാമറകളുണ്ട്. പ്രൈമറി ക്യാമറ 13 MP-യും സെക്കന്‍ഡറി ക്യാമറ 5MP-യുമാണ്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 16MP സെല്‍ഫി ക്യാമറയുമുണ്ട്. 4G സൗകര്യമുള്ള ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 3000 mAh ബാറ്ററിയാണ്.

English summary
Amazon India has hosted a teaser page on its website. This page teases the upcoming launch of a Samsung smartphone. For now, the details regarding the device are scarce but the teaser page hints that the smartphone will be an Amazon exclusive product and that it could belong to the Galaxy On series.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot