സാംസങ്ങ് ഗാലക്‌സി എ 6, എ 6+ മോഡലുകൾ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം

By Shafik
|

ഗാലക്സി എ 6, ഗാലക്സി എ 6 + സ്മാർട്ട്ഫോണുകൾ സാംസങ് പ്രഖ്യാപിച്ചു. രണ്ട് ഫോണുകളും സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലേകളുമായി ഇപ്പോഴത്തെ പുതു സവിശേഷത ആയ 18.5: 9 സ്ക്രീൻ അനുപാതത്തിലായിരിക്കും എത്തുക. A6 ൽ 5.6 ഇഞ്ച് HD + സ്ക്രീനും, A6+ൽ 6 ഇഞ്ച് FHD + സ്ക്രീനാണ് ഉള്ളത്. രണ്ട് ഫോണുകൾക്കും f / 1.7 അപ്പേർച്ചർ ഉള്ള 16 മെഗാപിക്സൽ റിയർ ക്യാമറയും, A6 +ൽ ലൈവ് ഫോക്കസ് മോഡ് ഉപയോഗിച്ച് സെക്കൻഡറി 5 മെഗാപിക്സൽ റിയർ ക്യാമറയും ഉണ്ട്.

 
സാംസങ്ങ് ഗാലക്‌സി എ 6, എ 6+ മോഡലുകൾ അവതരിപ്പിച്ചു

ഗാലക്സി എ 6 ന് 16 മെഗാപിക്സൽ മുൻക്യാമറയും, A6 +ന് 24 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. ഫോസ് റെക്കഗ്നിഷൻ, ഫിംഗർപ്രിന്റ് സ്കാനിംഗ്, രണ്ട് അപ്ലിക്കേഷനുകൾ ഉപയോഗിക്കാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സൗകര്യങ്ങളോടെയാണ് എത്തുന്നത്. ഫോൺ അൺലോക്ക് ചെയ്യാതെ ഒറ്റനോട്ടത്തിൽ തന്നെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എല്ലായ്‌പ്പോഴും ഡിസ്പ്ലേ ഓണായിരിക്കുന്ന സൗകര്യവും ഈ മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് എൻഎഫ്സി ഉള്ളതിനാൽ Bixby Vision, സാംസങ് പേ എന്നിവയും പിന്തുണയ്ക്കും.

 

സാംസഗ് ഗാലക്സി A6

  • 5.6 ഇഞ്ച് (1480 x 720 പിക്സൽ) HD + സൂപ്പർ അമോലെഡ് 18.5: 9 ഇൻഫിനിറ്റി 2.5 ഡി വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേ
  • മാലി T830 ജിപിയു വേർഷനുള്ള 1.6GHz ഒക്ട കോർ Exynos 7870 14nm പ്രൊസസർ
  • 32 ജിബി ഇന്റേണൽ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി
  • ആൻഡ്രോയ്ഡ് 8 ഓറിയോ
  • ഡ്യുവൽ സിം
  • എൽഇഡി ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ, എഫ് / 1.7 അപ്പെർച്ചർ, എൽഇഡി ഫ്ളാഷ് 16 എംപി ഫ്രണ്ട് ഫേസിംഗ് എഫ് / 1.9 അപ്പെർച്ചർ,
  • ഫിംഗർപ്രിന്റ് സെൻസർ
  • 3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റോസ്
  • അളവുകൾ: 149.9 x 70.8 x 7.7 മില്ലിമീറ്റർ
  • 4 ജി VoLTE, വൈഫൈ എ / ബി / ജി / എൻ (2.4 / 5GHz), HT40, ബ്ലൂടൂത്ത് 4.2 LE, ANT +, എൻഎഫ്സി, ജിപിഎസ്
  • 3000mAh ബാറ്ററി

സാംസഗ് ഗാലക്സി A6 +

  • 6 ഇഞ്ച് (1080 x 2220 പിക്സൽ) FHD + സൂപ്പർ അമോലെഡ് 18.5: 9 ഇൻഫിനിറ്റി 2.5 ഡി വളവ് ഗ്ലാസ് ഡിസ്പ്ലേ
  • 1.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 450 അഡ്നാനോ 506 ജിപിയു 14nm മൊബൈൽ പ്ലാറ്റ്ഫോം
  • 32 ജിബി ഇന്റേണൽ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി
  • ഡ്യുവൽ സിം
  • ആൻഡ്രോയ്ഡ് 8 ഓറിയോ
  • എൽഇഡി ഫ്ളാഷോടു കൂടിയ 16 എംപി റിയർ ക്യാമറ, എഫ് / 1.7 അപ്പെർച്ചർ, എൽഇഡി ഫ്ളാഷ്, 5 എംപി സെക്കൻഡറി റിയർ ക്യാമറ എഫ് / 1.9 അപ്പെർച്ചർ 24 എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ എഫ് / 1.9 അപ്പെർച്ചർ
  • അളവുകൾ: 160.2 x 75.7 x 7.9 മില്ലിമീറ്റർ, ഭാരം: 191 ഗ്രാം
  • ഫിംഗർപ്രിന്റ് സെൻസർ
  • 3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റോസ്
  • 4 ജി VoLTE, വൈഫൈ എ / ബി / ജി / എൻ (2.4 / 5GHz), HT40, ബ്ലൂടൂത്ത് 4.2 LE, ANT +, എൻഎഫ്സി, ജിപിഎസ്
  • 3500mAh ബാറ്ററി

ബ്ലാക്ക്, ഗോൾഡ്, ബ്ലൂ, ലാവെൻഡർ നിറങ്ങളിൽ ആണ് ഇവ എത്തുന്നത്. യൂറോപ്യൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ വിപണികളിൽ മെയ് മുതൽ ഈ മോഡലുകൾ ലഭ്യമാകും. തുടർന്ന് ദക്ഷിണ കൊറിയ, ആഫ്രിക്ക, ചൈന, ഇന്ത്യ തുടങ്ങി എന്നിവിടങ്ങളിലുള്ള ആഗോള വിപണികളിലേക്ക് എത്തുകയും ചെയ്യും. ഗാലക്സി എ 6, ഗാലക്സി എ 6+ എന്നിവയ്ക്ക് യഥാക്രമം യൂറോപ്പിൽ 309 യൂറോയും (370 ഡോളർ/ 24722 രൂപ) 359 യൂറോയും (430 ഡോളർ/ 28720 രൂപ) ആണ് ഏകദേശ വില വരിക.

569ന് ദിവസവും 3 ജിബി; അതും 84 ദിവസത്തേക്ക്; ഓഫർ ലഭ്യമായ 4 സ്ഥലങ്ങളിൽ കേരളവും569ന് ദിവസവും 3 ജിബി; അതും 84 ദിവസത്തേക്ക്; ഓഫർ ലഭ്യമായ 4 സ്ഥലങ്ങളിൽ കേരളവും

Best Mobiles in India

English summary
Samsung Announced Galaxy A6 and A6+ Models

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X