Home
News

മനസിലുള്ളത് പറയാൻ ഭാഷ തടസമാകില്ല! ഫോൺകോൾ തത്സമയം വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി സാംസങ്

''തന്നതില്ല പരനുള്ളുകാട്ടുവാൻ, ഒന്നുമേ നരനുപായമീശ്വരൻ, ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ, വന്നുപോം പിഴയുമർത്ഥശങ്കയാൽ'' -മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ, മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുമാരനാശാന്റെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിലെ ഈ വരികൾ കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. മനസിലുള്ളത് അ‌തേപടി അ‌വതരിപ്പിക്കാൻ അ‌നുഭവപ്പെടുന്ന ബുദ്ധിമുട്ട് ആശാൻ വളരെലളിതമായി ഇവിടെ പറഞ്ഞുവച്ചിരിക്കുന്നു.

കവിതയിലെ സന്ദർഭത്തിൽ നിന്ന് വേർപ്പെടുത്തി കേട്ടാലും ഈ വരികൾ എക്കാലവും പ്രസക്തമായി നിൽക്കും. കാരണം അ‌ന്നും ഇന്നും എന്നും മനുഷ്യൻ 'ആ' ബുദ്ധിമുട്ട് അ‌നുഭവിക്കുന്നുണ്ട്. ഭാഷ അ‌റിയാമെങ്കിൽ പോലും ഒരുകാര്യം മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ, അ‌ല്ലെങ്കിൽ എന്തെങ്കിലും വിവരിക്കാൻ വാക്കുകൾ കിട്ടാതെ നാം ബുദ്ധിമുട്ടാറുണ്ട്.

ഫോൺകോൾ തത്സമയം വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി സാംസങ്

ഭാഷ അ‌റിയുന്ന ആളുകളോട് സംസാരിക്കുമ്പോൾ തന്നെ ഈ ഗതിയാണെങ്കിൽ ഭാഷ അ‌റിയാത്തവരോട് ഒരു കാര്യം പറയാനും അ‌ത് മനസിലാക്കിച്ച് കൊടുക്കാനും എത്രത്തോളം പാടുപെടേണ്ടിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അ‌റിയാത്ത ഭാഷയെ നേരിടേണ്ടിവരുമ്പോഴും ​കൈകാര്യം ചെയ്യേണ്ടിവരുമ്പോഴുമുള്ള ബുദ്ധിമുട്ട് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. എന്നാൽ ടെക്നോളജി വളർന്നതോടൊപ്പം ആശയവിനിമയത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും ഒട്ടേറെ പുരോഗതി ഉണ്ടായിട്ടുണ്ട്.

ഇന്ന് ഇന്റർനെറ്റ് കൂടെ ഉണ്ടെങ്കിൽ എത് നാട്ടിലും പോകാനും അ‌വരോട് ആശയവിനിമയം നടത്താനും ഭാഷ ഒരു പ്രശ്നമേ ആകുന്നില്ല. ട്രാൻസിലേഷന് സഹായിക്കുന്ന ആപ്പുകളും വെബ്​സൈറ്റുകളും മറ്റ് സംവിധാനങ്ങളുമൊക്കെ ഇന്ന് ധാരാളമായുണ്ട്. ഇപ്പോൾ എഐയുടെ വരവോടെ ഈ ട്രാൻസിലേഷൻ വളർച്ചയുടെ അ‌ടുത്ത പടിയിലേക്ക് കയറിയിരിക്കുന്നു.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ രംഗത്തെ അ‌തികായരായ സാംസങ് ഇപ്പോൾ സ്മാർട്ട്ഫോണുകളിലെ ടെക്നോളജിയെ അ‌ടുത്ത ഘട്ടത്തിലേക്ക് എടുത്തുയർത്തുന്നതിന് സമാനമായി ''ഗാലക്സി എഐ'' (Galaxy AI) എന്ന എഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. എഐ അ‌ടിസ്ഥാനമാക്കി തങ്ങളുടെ മേഖലയിൽ മുന്നേറാൻ എല്ലാ ടെക്നോളജി കമ്പനികളും ശ്രമിക്കുന്നുണ്ട്. അ‌തിന്റെ ഭാഗമായി സാംസങ് നടത്തിയ പരീക്ഷണങ്ങളുടെ ഉൽപ്പന്നമാണ് ഗാലക്സി എഐ.

സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കാൻ എഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന സാംസങ്ങിന്റെ ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന നിരവധി എഐ ഫീച്ചറുകൾ ഗാലക്സി എഐ വാഗ്ദാനം ചെയ്യുന്നു. എന്തൊക്കെ ഫീച്ചറുകളാണ് ഇത്തരത്തിൽ വരാനിരിക്കുന്നത് എന്നതിന്റെ മുഴുവൻ വിവരങ്ങളും സാംസങ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അ‌തേസമയംതന്നെ ഏറെ പ്രതീക്ഷ നൽകുന്ന ചില ഫീച്ചറുകൾ പുറത്തുവന്നിട്ടുമുണ്ട്.

അ‌ത്തരത്തിൽ പുറത്തുവന്ന, സാംസങ് അ‌വതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകളിൽ ​ഒന്നാണ് എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ (AI Live Translate Call). അ‌ധികം ​വൈകാതെ ഈ എഐ ഫീച്ചർ സാംസങ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പേരിൽ നിന്നുതന്നെ ഈ ഫീച്ചർകൊണ്ട് എന്താണ് ഉപയോഗം എന്ന് വ്യക്തമാണ്.

ഫോൺകോൾ തത്സമയം വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി സാംസങ്

ഈ എഐ ഫീച്ചർ ഫോൺ കോളുകൾക്കിടയിൽ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവർത്തനങ്ങൾ നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ ഡാറ്റയെയും സ്വകാര്യതയെയും ബാധിക്കാത്ത വിധത്തിൽ സാംസങ്ങിന്റെ നേറ്റീവ് ഫോൺ ആപ്പുമായി സംയോജിപ്പിച്ചുകൊണ്ടാകും ഈ എഐ ഫീച്ചർ അ‌വതരിപ്പിക്കുകയെന്നും സാംസങ് പറയുന്നു.

''മറ്റൊരു ഭാഷസംസാരിക്കുന്നയാളെ വിളിക്കുമ്പോൾ, പുതിയ 'ഗാലക്സി എഐ' സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ഫീച്ചറിലൂടെ ഒരു തത്സമയ 'വിവർത്തകനെ' സമ്മാനിക്കും. ഇത് നേറ്റീവ് കോൾ ഫീച്ചറിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാൽ, തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കേണ്ടിവരുന്നില്ല. ഓഡിയോയും ടെക്‌സ്‌റ്റ് വിവർത്തനങ്ങളും യഥാർത്ഥത്തിൽ ദൃശ്യമാകും-'' എന്ന് സാംസങ് ഇതുസംബന്ധിച്ച ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

അ‌ടുത്തവർഷം തുടക്കത്തിൽ തന്നെ ഈ ഫീച്ചർ ലഭ്യമാക്കും എന്നാണ് സാംസങ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഏത് ഗാലക്സി ഫോണിലാണ് ഈ ഫീച്ചർ ആദ്യം അ‌വതരിപ്പിക്കുകയെന്ന് സാംസങ് വ്യക്തമാക്കിയിട്ടില്ല. പക്ഷേ, വരാനിരിക്കുന്ന സാംസങ്ങിന്റെ അ‌ഭിമാന സ്മാർട്ട്ഫോൺ ലോഞ്ചായ ഗാലക്സി എസ്24 സീരീസിനൊപ്പമാകും ഗാലക്സി എഐ പുറത്തിറങ്ങുക എന്ന് ​ടൈം ​ലൈൻ സൂചിപ്പിക്കുന്നു.

ഫോൺകോൾ തത്സമയം വിവർത്തനം ചെയ്യുന്ന എഐ ഫീച്ചറുമായി സാംസങ്

കാരണം, നിലവിലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ വമ്പനായ എസ്23 അ‌ൾട്രയുടെ അ‌നന്തരാവകാശിയായി എസ്24 അ‌ൾട്ര എന്ന സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടുന്നത് എസ്24 സീരീസിലാണ്. ജനുവരി ആദ്യം എസ്24 സീരീസ് അ‌വതരിപ്പിക്കപ്പെടും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. ഗാലക്സി എഐ എത്തുമെന്ന് സാംസങ് പറഞ്ഞ സമയവും ഏതാണ്ട് ഇതുതന്നെയാണ്.

അ‌തിനാൽ എസ്24 സീരീസിനൊപ്പമാകും ഗാലക്സി എഐ ഫീച്ചർ എന്ന് 99 ശതമാനം ഉറപ്പിക്കാം. ആപ്പിളിന്റെ ഐഫോൺ 15, ഗൂഗിളിന്റെ പിക്സൽ 8 സീരീസ് എന്നിവയൊക്കെയാണ് വരാൻ പോകുന്ന ഗാലക്സി എസ്24 അ‌ൾട്രയുടെ എതിരാളികൾ. ഈ പ്രീമിയം ഗൂഗിൾ, ആപ്പിൾ ഫോണുകളെല്ലാം മെച്ചപ്പെടുത്തിയ എഐ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഗൂഗിളിന്റെ പുതിയ പിക്സൽ 8 സീരീസ് മികച്ച ഫോട്ടോ എഡിറ്റിംഗ് എക്സ്പീരിയൻസിനായി എഐ ടൂളുകളുമായിട്ടാണ് എത്തുന്നത്. ആപ്പിളും എഐയിൽ ഒട്ടേറെ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അ‌തിനാൽത്തന്നെ ആപ്പിളിനോടും ഗൂഗിളിനോടും മത്സരിക്കുന്ന സാംസങ് എഐയിൽ കരുത്തുകാട്ടണമെന്ന് ആഗ്രഹിക്കുന്നു. എഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ഫീച്ചർ അ‌വതരിപ്പിക്കുന്ന ഗാലക്സി ഫോണുകൾ ഈ മത്സരത്തിൽ സാംസങ്ങിന് മുൻതൂക്കം നൽകാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung announced the 'Galaxy AI' feature. it offering several AI-based features. One of the features that Samsung is going to introduce as part of the Galaxy AI features is 'AI Live Translate Call'. Samsung says the feature can make audio and text translations appear virtually when calling someone who speaks another language.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X