സാംസങ്ങ് ഗിയര്‍ 2, ഗിയര്‍ ഫിറ്റ്, ഗിയര്‍ 2 നിയോ എന്നിവ ഇന്ത്യന്‍ വിപണിയിലേക്ക്

By Bijesh
|

സാംസങ്ങ് പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 5-നൊപ്പം ഏതാനും വെയറബിള്‍ ഡിവൈസുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗാലക്‌സി ഗിയര്‍ ഫിറ്റ്, ഗിയര്‍ 2, ഗിയര്‍ 2 നിയോ സ്മാര്‍ട് വാച്ചുകള്‍ എന്നിവയാണ് അടുത്തമാസം മുതല്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചത്.

 

ഗാലക്‌സി എസ് 5-നൊപ്പം ഏപ്രില്‍ 11 മുതലാണ് ഈ വെയറബിള്‍ ഡിവൈസുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന ഗിയര്‍ ഫിറ്റിന് 15,900 രൂപയും ഗിയര്‍ 2 സ്മാര്‍ട് വാച്ചിന് 21,900 രുപയും ഗിയര്‍ 2 നിയോ സ്മാര്‍ട്‌വാച്ചിന് 15,900 രൂപയുമാണ് വില.

 

മൂന്നു ഉപകരണങ്ങളും സാംസങ്ങ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഏപ്രില്‍ 11 മുതല്‍ ലഭ്യമാവും.

സാംസങ്ങ് ഗിയര്‍ 2, ഗിയര്‍ ഫിറ്റ്, ഗിയര്‍ 2 നിയോ എന്നിവ ഇന്ത്യയിലേക്ക്

സാംസങ്ങ് ഗിയര്‍ ഫിറ്റ്

ഫിറ്റ്‌നസ് ബാന്‍ഡ് ആയ സാംസങ്ങ് ഗിയര്‍ ഫിറ്റിന് 1.84 ഇഞ്ച് കര്‍വ്ഡ് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഉള്ളത്. ആക്‌സലറോ മീറ്റര്‍, ജിറോസ്‌കോപ്, ഹാര്‍ട് റേറ്റ് സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകള്‍ ഇതിലുണ്ട്. ബ്ലുടൂത്ത് വഴിയാണ് ഇത് മറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നത്. സാധാരണ രീതിയില്‍ 3 മുതല്‍ 4 ദിവസം വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. പൊടിയും വെള്ളവും ഉള്ളില്‍ കടക്കുന്നത് തടയാനുള്ള സംവിധാനവുമുണ്ട്.

സാംസങ്ങ് ഗിയര്‍ 2, ഗിയര്‍ ഫിറ്റ്, ഗിയര്‍ 2 നിയോ എന്നിവ ഇന്ത്യയിലേക്ക്

സാംസങ്ങ് ഗിയര്‍ 2

1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയുള്ള സാംസങ്ങ് ഗിയര്‍ 2 സ്മാര്‍ട്‌വാച്ചില്‍ 2 എം.പി. ക്യാമറ, ആക്‌സലറോ മീറ്റര്‍, ജിറോസ്‌കോപ്, ഹാര്‍ട്‌റേറ്റ് സെന്‍സര്‍ എന്നിവയെല്ലാമുണ്ട്. സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ കോള്‍, ടെക്‌സ്റ്റ് മെസേജ്, ഇ-മെയില്‍ എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ബ്ലുടൂത്ത് സപ്പോര്‍ട് ചെയ്യും. വാട്ടര്‍ റെസിസ്റ്റന്റ്.

സാംസങ്ങ് ഗിയര്‍ 2, ഗിയര്‍ ഫിറ്റ്, ഗിയര്‍ 2 നിയോ എന്നിവ ഇന്ത്യയിലേക്ക്

ഗിയര്‍ 2 നിയോ

ഗിയര്‍ 2 സ്മാര്‍ട്‌വാച്ചിന്റെ സമാനമായ ഫീച്ചറുകളാണ് ഗിയര്‍ 2 നിയോവിലുമുള്ളത്. ക്യാമറയില്ല എന്നതാണ് പ്രധാന വ്യത്യാസം. സാധാരണ നിലയില്‍ 2 മുതല്‍ മൂന്നു ദിവസം വരെ ചാര്‍ജ് ലഭിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X