Home
News

ഓണത്തിന് ടിവി വാങ്ങാൻ പ്ലാനുണ്ടോ; സാംസങ് 'എന്റെ കേരളം എന്റെ സാംസങ്' ഓഫർ സെയിൽ പ്രഖ്യാപിച്ചു

ഓണം മലയാളികൾക്ക് വാങ്ങലുകളുടെയും കൂടി ആഘോഷക്കാലമാണ്. നിരവധി പേർ തങ്ങളുടെ പ്രധാന പർച്ചേസുകൾ ഓണക്കാലത്താണ് നടത്താറുള്ളത്. അ‌തിനാൽത്തന്നെ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഓണക്കാലം ഓഫറുകളുടെകൂടി ആഘോഷ കാലമാണ്. ഓണത്തിന് ഇനി ആഴ്ചകൾ മാത്രം ശേഷിക്കേ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഓണത്തോട് അ‌നുബന്ധിച്ച് കേരളത്തിനായി എന്റെ കേരളം, എന്റെ സാംസങ് എന്ന പേരിൽ ഓണം കാമ്പയിൽ പ്രഖ്യാപിച്ചിരിക്കുന്നു. AI- പവർഡ് വിഷൻ AI ടിവികളിൽ ആവേശകരമായ ഓഫറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

2025 ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സാംസങ്ങിന്റെ ഈ ഓണം ഓഫർ സെയിൽ നടക്കുന്നത്. ഓണത്തിന്റെ ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് തങ്ങളുടെ ഹോം എന്റർടൈൻമെന്റ് സജ്ജീകരണം അപ്‌ഗ്രേഡ് ചെയ്യാൻ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഇത് മികച്ച അവസരം നൽകുന്നു. സാംസങ്ങിന്റെ വിഷൻ AI ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബിഗ് ടിവികൾ മികച്ച കാഴ്ചാനുഭവം നൽകുമെന്ന് കമ്പനി പറയുന്നു.

സാംസങ് 'എന്റെ കേരളം എന്റെ സാംസങ്' ഓഫർ സെയിൽ പ്രഖ്യാപിച്ചു

എന്റെ കേരളം, എന്റെ സാംസങ് കാമ്പെയ്‌നിന്റെ ഭാഗമായി, സാംസങ്ങിന്റെ നിയോ QLED, OLED, QLED, ക്രിസ്റ്റൽ 4K UHD ടിവികളുടെ നിരയിൽ നിന്ന് തിരഞ്ഞെടുത്ത 55 ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ള മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 93,000 രൂപ വരെ വിലയുള്ള സൌണ്ട്ബാർ അല്ലെങ്കിൽ 2.05 ലക്ഷം രൂപ വരെ വിലയുള്ള ഒരു ടിവി പോലും ലഭിക്കും.

കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടിവി മോഡലുകൾക്ക് 3 വർഷത്തെ സമഗ്ര വാറണ്ടിയും 4 മണിക്കൂർ എക്സ്പ്രസ് ഇൻസ്റ്റാളേഷനും ഉൾപ്പെടെയുള്ള സേവനങ്ങൾ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ഹോം എന്റർടെയ്ൻമെന്റ് കൂടുതൽ താങ്ങാനാവുന്നതാക്കുന്നതിന്, സാംസങ് വെറും 2,990 രൂപയിൽ ആരംഭിക്കുന്ന ഫ്ലെക്സിബിൾ ഇഎംഐ ഓപ്ഷനുകൾ, സീറോ ഡൗൺ പേയ്‌മെന്റ്, 30 മാസം വരെ ദീർഘകാല പ്ലാനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

സാംസങ് ഓണം ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മുൻനിര ബാങ്കുകളുമായി ചേർന്ന് ലഭ്യമാക്കിയിരിക്കുന്ന ഓഫറുകൾ വഴി 20% വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% എക്സ്ട്രാ ക്യാഷ്ബാക്ക് ആസ്വദിക്കാം. കേരളത്തിലെ സാംസങ്ങിന്റെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റിലും ഈ ഓണം ഓഫറുകൾ ലഭ്യമാണ്.

അ‌തല്ലെങ്കിൽ സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിൽ (Samsung.com-ൽ) ലോഗിൻ ചെയ്‌ത് ഓണം ഓഫറുകൾ സ്വന്തമാക്കാം. സാംസങ് സ്മാർട്ട്ടിവി ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്തകൂടി ഉണ്ട്. 115 ഇഞ്ച് സ്‌ക്രീനുള്ള ആദ്യത്തെ മൈക്രോ RGB ഡിസ്‌പ്ലേ സാംസങ് ഇന്ന് അവതരിപ്പിച്ചു എന്നതാണ് അ‌ത്.

പ്രീമിയം ഡിസ്‌പ്ലേ വിപണിയിൽ കളർ കൃത്യതയും കോൺട്രാസ്റ്റും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സാങ്കേതികവിദ്യയായ മൈക്രോ-സ്‌കെയിൽ RGB LED ബാക്ക്‌ലൈറ്റ് ഈ പുതിയ ടെലിവിഷനിൽ ഉപയോഗിക്കുന്നു. ചിത്രവും ശബ്ദവും ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഫ്രെയിം-ബൈ-ഫ്രെയിം അടിസ്ഥാനത്തിൽ ഉള്ളടക്കം വിശകലനം ചെയ്യുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുന്ന മൈക്രോ RGB AI എഞ്ചിനാണ് സിസ്റ്റം കൈകാര്യം ചെയ്യുന്നത്.

സാംസങ് മൈക്രോ RGB 115″ 4K ടിവിയുടെ വില 44.9 മില്യൺ വോൺ (ഏകദേശം 28,33,690 രൂപ) ആണ്, ഇപ്പോൾ കൊറിയയിൽ ആണ് ഇത് വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ യുണൈറ്റഡ് സ്റ്റേറ്റ്സിലും ലോഞ്ച് ചെയ്യും. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ അ‌റിയിപ്പുകളൊന്നും വന്നിട്ടില്ല.

More from GizBot

Best Mobiles in India

English summary
Samsung has announced its My Kerala, My Samsung Onam offer in Kerala till September 30. As part of this campaign, customers who purchase select 55-inch or above models from Samsung's Neo QLED, OLED, QLED, and Crystal 4K UHD TV lineup will get a soundbar worth up to Rs 93,000 or even a TV worth up to Rs 2.05 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X