നറുക്ക് പരീക്ഷണങ്ങളില്ല, ടിവി വാങ്ങിയാൽ എസ്23 അൾട്ര സൗജന്യം! ബിഗ് ടിവി ഡേയ്സുമായി സാംസങ്
ഞെട്ടിക്കുന്ന കിടിലൻ ഓഫറുകളുടെ കെട്ടഴിച്ച് ബിഗ് ടിവി ഡേയ്സ് വിൽപ്പനയുമായി സാംസങ് രംഗത്ത്. നിലവിലുള്ള സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകളിൽ ഏറ്റവും കൂടിയ സ്മാർട്ട്ഫോൺ ആയ ഗാലക്സി എസ്23 അൾട്ര ഉൾപ്പെടെ സൗജന്യമായി ലഭിക്കും എന്നതാണ് സാംസങ് ബിഗ് ടിവി ഡേയ്സ് വിൽപ്പന ഓഫറുകളെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
2023 ജൂൺ 15 ന് ആരംഭിച്ച സാംസങ് ബിഗ് ടിവി ഡേയ്സ് വിൽപ്പന ജൂലൈ 25 വരെയാണ് നടക്കുക. ഈ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട സാംസങ് സ്മാർട്ട് ടിവി വാങ്ങുന്ന ഉപയോക്താക്കൾക്ക് ആണ് 124,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്23 അൾട്ര (12/256ജിബി വേരിയന്റ്) ലഭിക്കുക.

ഗാലക്സി എസ്23 അൾട്രയ്ക്ക് പുറമേ, തെരഞ്ഞെടുക്കപ്പെട്ട ടിവികൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 69,990 രൂപ വിലമതിക്കുന്ന ഫ്രീസ്റ്റൈൽ പ്രൊജക്‌ടർ, 51,990 രൂപ വരെ വിലയുള്ള വലിയ സൗണ്ട്‌ബാർ എന്നിവയും സൗജന്യമായി ലഭിക്കും. കൂടാതെ 20 ശതമാനം ക്യാഷ്ബാക്ക് (പരമാവധി 20000 രൂപ ), ഇഎംഐ ഓപ്ഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.
നിയോ ക്യുഎൽഇഡി 8കെ (Neo QLED 8K ), നിയോ ക്യുഎൽഇഡി (Neo QLED), ക്യുഎൽഇഡി (QLED), ഒഎൽഇഡി (OLED), ദി ഫ്രെയിം(The Frame), ക്രിസ്റ്റൽ 4കെ യുഎച്ച്‌ഡി ടിവി(Crystal 4K UHD TV)കൾ തുടങ്ങിയ 55 ഇഞ്ചും അതിനുമുകളിലും വലിയ സ്മാർട്ട് ടിവികൾക്കാണ് ഈ ഡീലുകൾ ലഭ്യമാകുക.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ പ്രകാരം 98 ഇഞ്ച് QN90A Samsung Neo QLED 4K സ്മാർട്ട് ടിവി വാങ്ങുമ്പോൾ ആണ് സാംസങ് ഗാലക്സി എസ്23 അൾട്ര സൗജന്യമായി ലഭിക്കുക. ഒന്നേകാൽ ലക്ഷത്തോളം വിലയുള്ള എസ്23 അൾട്ര സൗജന്യമായി ലഭിക്കണമെങ്കിൽ ഈ ടിവിയുടെ വില അത്ര ചെറുതായിരിക്കില്ലെന്ന് ആർക്കും മനസിലാകും.
98 ഇഞ്ച് QN90A Samsung Neo QLED 4K സ്മാർട്ട് ടിവിക്ക് ഏതാണ്ട് 15.74 ലക്ഷം രൂപയോളമാണ് ചെലവഴിക്കേണ്ടിവരിക. ഐസിഐസിഐ ബാങ്കും മറ്റും ഉൾപ്പെടെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളുടെ ഇഎംഐയിൽ 20,000 രൂപ വരെ ക്യാഷ്ബാക്ക് ഉണ്ട്. മൾട്ടി-സ്‌ക്രീൻ വ്യൂ ഫീച്ചർ അടക്കം നിരവധി ഫീച്ചറുകൾ ഈ ടിവിയിലുണ്ട്.
ക്വാണ്ടം മാട്രിക്‌സ് ടെക്നോളജി, മിനി LED, നിയോ ക്വാണ്ടം 4K പ്രൊസസർ, സ്ലിം ഡിസൈൻ, 3D സറൗണ്ട് സൗണ്ട് സിസ്റ്റം, 120Hz 4K HDR 10+ ഡിസ്‌പ്ലേ തുടങ്ങി ഉയർന്ന വിലയെ ന്യായീകരിക്കുന്ന കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ് ഈ സ്മാർട്ട് ടിവി. ഉപയോക്താക്കൾക്ക് മൊബൈലിൽനിന്ന് സിനിമയോ സംഗീതമോ ഈ ടിവിയിലേക്ക് കാസ്റ്റ് ചെയ്യാനാകും.
85 ഇഞ്ച്, 75 ഇഞ്ച് നിയോ ക്യുഎൽഇഡി 8 കെ ടിവികൾ, 77 ഇഞ്ച് ഒഎൽഇഡി ടിവി, 85 ഇഞ്ച് നിയോ ക്യുഎൽഇഡി ടിവി, എന്നിവയും ചില വലിയ സ്ക്രീൻ ടിവി മോഡലുകളും വാങ്ങുമ്പോഴാണ് 69,990 രൂപ വിലയുള്ള കമ്പനിയുടെ ഫ്രീസ്റ്റൈൽ പ്രൊജക്ടർ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുക.
75 ഇഞ്ച് നിയോ ക്യുഎൽഇഡി 8കെയും 4കെ ടിവിയും വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് 51,990 രൂപ വിലയുള്ള HW-S800B സൗണ്ട്ബാർ സൗജന്യമായി ലഭിക്കും. 77 ഇഞ്ച് OLED ടിവി മോഡലിലും ഇതേ ഓഫർ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ലിം പാക്കേജിൽ അവിശ്വസനീയമാംവിധം ഉന്നത നിലവാരമുള്ള മികച്ച ഓഡിയോ S800B സൗണ്ട്ബാറിൽ ലഭ്യമാകും.

85 ഇഞ്ച് ക്രിസ്റ്റൽ 4K UHD ടിവി, 65 ഇഞ്ച് നിയോ QLED, 8K ടിവികൾ, 65 ഇഞ്ച് OLED ടിവി, 75 ഇഞ്ച് The Frame എന്നിവ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് 28,990 രൂപ വിലയുള്ള HW-Q600B സൗണ്ട്ബാർ ആണ് സൗജന്യമായി ലഭിക്കുക.
55 ഇഞ്ച് നിയോ QLED ടിവിയും 55 ഇഞ്ച് OLED ടിവിയും വാങ്ങുന്ന ഉപഭോക്താക്കൾക്കായി 15,490 രൂപ വിലയുള്ള HW-B450 സൗണ്ട്ബാർ ആണ് സാംസങ് സൗജന്യമായി നൽകുക. മികച്ച നിലവാരത്തിൽ ടിവി ആസ്വാദനം നടത്താൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സാംസങ് പറയുന്നു. ഓഫറുകളുടെ വിശദവിവരങ്ങൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications