വഞ്ചനാ കുറ്റം; സാംസങ്ങ് മേധാവി ആറാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

Posted By:

വഞ്ചനാകുറ്റവുമായി ബന്ധപ്പെ കേസില്‍ ആറാഴ്ചയ്ക്കുള്ളില്‍ ഗാസിയാബാദ് കോടതിയില്‍ കീഴടങ്ങണമെന്ന് സാംസങ്ങ് ഇലക്‌ട്രോണിക്‌സ് മേധവിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സാമ്പത്തിക ഇടപാടില്‍ സാംസങ്ങ് വഞ്ചിച്ചു എന്നാരോപിച്ച് ഒരു ഇന്ത്യന്‍ കമ്പനി നല്‍കിയ കേസിലാണ് സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വഞ്ചനാ കുറ്റം; സാംസങ്ങ് മേധാവി കീഴടങ്ങണമെന്ന് സുപ്രീം കോടതി

നേരത്തെ നിയമ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലീ കുന്‍ ഹീ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. 2013-ല്‍ ഇതേ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി ലീ കുന്‍ ഹിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് ക്രിമിനല്‍ കേസും വാറണ്ടും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാംസങ്ങ് ചെയര്‍മാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot