സാംസങും ഫേസുബുക്കും തമ്മിലുളള "ഇന്റര്‍നെറ്റ് യുദ്ധത്തില്‍" ആര് ജയിക്കും..!

Written By:

ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുളള ഫേസ്ബുക്കിന്റെ പദ്ധതിയാണ് ഇന്റര്‍നെറ്റ്.ഓര്‍ജി. എന്നാല്‍ ടെക്‌നോളജി രംഗത്തെ മറ്റൊരു ഭീമനായ സാംസങും സമാനമായ ആശയം അവതരിപ്പിക്കുന്നുണ്ട്.

എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനുളള പ്രത്യേകത ആയി..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്

നിശ്ചിത ദൂരങ്ങളില്‍ ലോകം മുഴുവന്‍ മൈക്രോ സാറ്റ്‌ലൈറ്റുകള്‍ സ്ഥാപിച്ചാണ് സാംസങ് ഇന്റര്‍നെറ്റ് ലോക വ്യാപകമായി ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.

 

സാംസങ്

4600 സാറ്റ്‌ലൈറ്റുകളാണ് ഇതിനായി സാംസങ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്.

 

സാംസങ്

ഭാവിയില്‍ ഉണ്ടാകുമെന്ന് കരുതുന്ന ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ആവശ്യകത നിലവിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

സാംസങ്

2028-ല്‍ 5 ബില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

സാംസങ്

5 ബില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഒരു മാസം 1 സെറ്റാബൈറ്റ് അഥവാ 1 ബില്ല്യണ്‍ ടെറാബൈറ്റ് ഇന്റര്‍നെറ്റ് ആവശ്യമായി വരുമെന്നും കണക്കാക്കുന്നു.

 

സാംസങ്

ഇന്നത്തെ സാറ്റ്‌ലൈറ്റുകള്‍ക്ക് ഈ ഭീമമായ ഇന്റര്‍നെറ്റ് ട്രാഫിക്ക് താങ്ങാവുന്നതില്‍ അധികമാണ്.

 

സാംസങ്

മികച്ച പ്രകടനം ഉറപ്പാക്കാനായി ഈ സാറ്റ്‌ലൈറ്റുകള്‍ ഭൂമിക്ക് വളരെ അടുത്തായി സ്ഥാപിക്കുമെന്നും സാംസങ് പറയുന്നു.

 

സാംസങ്

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 35,000 കി.മി അകലെയാണ് നിലവില്‍ ആധുനിക കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

 

സാംസങ്

സാറ്റ്‌ലൈറ്റുകളിലേക്ക് ഡാറ്റാ അയയ്ക്കാനും തിരിച്ച് സ്വീകരിക്കാനും എടുക്കുന്ന സമയം ഈ ദൂരക്കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു.

 

സാംസങ്

നിലവില്‍ സാറ്റ്‌ലൈറ്റുകള്‍ ഹൈ എര്‍ത്ത് ഓര്‍ബിറ്റല്‍ മേഖലയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

 

സാംസങ്

ഡാറ്റാ കൈമാറ്റത്തിന്റെ ഇഴച്ചില്‍ പരമാവധി കുറയ്ക്കുന്നതിനായി പുതിയ സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് ലോ ഓര്‍ബിറ്റല്‍ പാതയില്‍ സ്ഥാപിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

 

സാംസങ്

ഒരു സ്ഥലത്ത് തന്നെ നിലയുറപ്പിക്കുന്ന ജിയോ സാറ്റ്‌ലൈറ്റുകളല്ല സാംസങ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്, ഭ്രമണ പഥത്തില്‍ തുടര്‍ച്ചായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ സാറ്റ്‌ലൈറ്റുകളായിരിക്കും ഇവ. ഒരു സാറ്റ്‌ലൈറ്റും ഒരു പ്രത്യേക മേഖലയില്‍ തുടര്‍ച്ചയായി നിലയുറപ്പിക്കാത്തതിനാല്‍ നെറ്റ്‌വര്‍ക്ക് സ്വീകര്‍ത്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഡാറ്റാ കണക്ഷന്‍ ലഭ്യമാകും.

 

സാംസങ്

ഇത്തരത്തില്‍ ഒന്നിലധികം സാറ്റ്‌ലൈറ്റുകള്‍ മികച്ച കണക്ടിവിറ്റിയും ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും.

 

സാംസങ്

ഒരു നിശ്ചിത ഭ്രമണ പഥത്തില്‍ ഒരു കൂട്ടം സാറ്റ്‌ലൈറ്റുകളിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുളള ആദ്യ ശ്രമമല്ല ഇത്. ഇലോന്‍ മസ്‌ക്കിന്റെ സ്‌പേസ്എക്‌സും, പ്രമുഖ സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണും, ഫേസ്ബുക്കും സമാനമായ ആശയങ്ങളുമായി രംഗത്തുണ്ട്.

 

സാംസങ്

ഇന്റര്‍നെറ്റിന്റെ വര്‍ധിച്ചു വരുന്ന ആവശ്യകത ലോക ടെക്ക് യുദ്ധത്തിലേക്ക് വരും നാളുകള്‍ സാക്ഷ്യം വഹിക്കുമെന്നാണ് പുതിയ പ്രവണതകള്‍ സൂചിപ്പിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung Claims It Can Provide Global Internet Coverage With Thousands Of Micro-satellites.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot