ഗാലക്‌സി എസ് 21 സീരീസിനും മറ്റ് മിഡ്റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും ഓഫറുകളുമായി സാംസങ് ഡെയ്‌സ് സെയിൽ

|

നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി സാംസങ് ഡെയ്‌സ് സെയിൽ ഇപ്പോൾ ആരംഭിച്ച് കഴിഞ്ഞു. ഇത് അടുത്തിടെ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകളും ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭ്യമാക്കുന്നു. ഏപ്രിൽ 16 മുതൽ ആരംഭിച്ച സാംസങ് ഡെയ്‌സ് സെയിൽ ഏപ്രിൽ 19 വരെ തുടരുന്നുന്നതാണ്. ഈ ദക്ഷിണ കൊറിയൻ കമ്പനി ഗാലക്‌സി എ, ഗാലക്‌സി എം, ഗാലക്‌സി എഫ് സീരീസുകളിൽ നിന്നുള്ള ചില മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകൾ നൽകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സാംസങ് ഡെയ്‌സ് സെയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഉപഭോക്താക്കൾക്ക് ഈ കിഴിവുകൾ നേടാവുന്നതാണ്.

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഓഫറുകൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഓഫറുകൾ

സാംസങിൽ നിന്നുള്ള ഒരു പ്രസ് റീലിസിൽ പറയുന്നത്, ഉപഭോക്താക്കൾക്ക് ഗാലക്‌സി എസ് 21 അൾട്ര വാങ്ങുമ്പോൾ 10,000 രൂപ വരെയും ഗാലക്‌സി എസ് 21 + വാങ്ങുമ്പോൾ 7,000 രൂപ വരെയും, ഗാലക്‌സി എസ് 21 വാങ്ങുമ്പോൾ 5,000 രൂപ വരെയും ക്യാഷ്ബാക്ക് നിങ്ങൾക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ (ഇഎംഐ ഇടപാടുകൾക്കായി മാത്രം) ഉപയോഗിച്ച് ഈ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നതുവഴി നിങ്ങൾക്ക് ഈ ക്യാഷ്ബാക്ക് നിഷ്പ്രയാസം നേടാവുന്നതാണ്. സാംസങ് ഗാലക്‌സി 21+ അൾട്രായുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും 1,05,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എസ് 21 സീരീസ്

ഒരു വർഷത്തേക്ക് പ്രതിമാസം 5,654.92 രൂപ മുതൽ ആരംഭിക്കുന്ന സാംസങ് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നിങ്ങളുടെ പഴയ സ്മാർട്ഫോണുമായി എക്‌സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നു. കൂടാതെ, ആമസോണിലും ഫ്ലിപ്കാർട്ടിലും നിങ്ങൾക്ക് മറ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കും. ഇവയ്ക്ക് പുറമെ, ഉപഭോക്താക്കൾക്ക് ഗാലക്‌സി വാച്ച് ആക്റ്റീവ് 2 (അലുമിനിയം) അല്ലെങ്കിൽ ഗാലക്സി ബഡ്സ് പ്രോ എന്നിവ ഗാലക്‌സി എസ് 21 അൾട്രാ വാങ്ങുമ്പോൾ വെറും 990 രൂപയ്ക്ക് ലഭിക്കുന്നതാണ്.

 സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021 സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021

ഗാലക്‌സി എസ് 21 സീരീസിനും മറ്റ് മിഡ്റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും ഓഫറുകൾ

ഗാലക്‌സി എ, ഗാലക്‌സി എം, ഗാലക്‌സി എഫ് സീരീസുകളിൽ നിന്ന് സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറുകൾക്കായി ആമസോൺ, ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും നിങ്ങൾക്ക് സന്ദർശിക്കാം. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾക്ക് 10 ശതമാനം ബാങ്ക് ക്യാഷ്ബാക്ക് (1,000 രൂപ വരെ) ലഭിക്കുന്നതാണ്. ഈ സ്മാർട്ഫോണുകളുടെ പട്ടികയിൽ ഗാലക്‌സി എം 51, ഗാലക്‌സി എം 31, ഗാലക്‌സി എം 31, ഗാലക്‌സി എം 11, ഗാലക്‌സി എം 12, ഗാലക്‌സി എം 02, ഗാലക്‌സി എം 02, ഗാലക്‌സി എം 01, ഗാലക്‌സി എം 01, ഗാലക്‌സി എഫ് 41, ഗാലക്‌സി എഫ് 02, ഗാലക്‌സി എ 71, ഗാലക്‌സി എ 51, ഗാലക്‌സി എ 31, ഗാലക്‌സി എ 21, ഗാലക്‌സി എ 12 തുടങ്ങിയവ ഉൾപ്പെടുന്നു.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
The Samsung Days Sale is already underway, with discounts, promotions, and offers on a variety of smartphones, including the Samsung Galaxy S21 series, which was just released. The sale began today, April 16th, and will last until April 19th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X