സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികൾക്കും ഓഫറുകളുമായി സാംസങ് ഡെയ്‌സ് സെയിൽ ഇന്നും കൂടി

|

സാംസങ് ഡെയ്‌സ് സെയിൽ ഭാഗമായി നടക്കുന്ന നാല് ദിവസത്തെ കൺസ്യൂമർ ഇലക്ട്രോണിക്സ് സെയിൽ ഇന്ന് അവസാനിക്കുകയാണ്. സാംസങ് ഡെഡിക്കേറ്റഡ് വെബ്‌സൈറ്റായ സാംസങ്.കോം, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഏപ്രിൽ 16 ന് വിൽപ്പന ആരംഭിച്ചു. വിൽപ്പനയുടെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി പ്രോഡക്റ്റുകൾ വാങ്ങുമ്പോൾ 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാക്കുന്നു. തിരഞ്ഞെടുത്ത പ്രീമിയം, ഗാലക്‌സി എസ് 21 സീരീസ്, ഗാലക്‌സി എം 31, ഗാലക്‌സി എം 12 എന്നിവയുൾപ്പെടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്കും ഈ ഓഫറുകൾ ലഭ്യമാണ്.

 

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഓഫറുകൾ

സാംസങ് ഗാലക്‌സി എസ് 21 സീരീസ് ഓഫറുകൾ

സാംസങ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഓഫറുകൾ അനുസരിച്ച്, ഗാലക്‌സി എസ് 21 അൾട്രാ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും. ഗാലക്‌സി എസ് 21 + അല്ലെങ്കിൽ ഗാലക്‌സി എസ് 21 വാങ്ങുന്നവർക്ക് യഥാക്രമം 7,000 രൂപയും 5,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ (ഇഎംഐ ഇടപാടുകൾ മാത്രം) ഉപയോഗിച്ച് നടത്തിയ പർചേസുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഗാലക്‌സി എസ് 21 അൾട്രാ 5 ജി നിലവിൽ 256 ജിബി സ്റ്റോറേജ് മോഡലിന് 1,05,999 രൂപയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പുതിയ സ്മാർട്ഫോൺ വാങ്ങുന്നതിനായി പഴയ ഫോൺ എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 67,859 രൂപ എക്സ്ചേഞ്ച് ഓഫറും വാങ്ങുന്നവർക്ക് നേടാവുന്നതാണ്. അതേസമയം, 128 ജിബി സ്റ്റോറേജ് മോഡലിന് ഗാലക്‌സി എസ് 21 + 5 ജി 76,999 രൂപയ്ക്ക് ലഭ്യമാണ്. ഗാലക്‌സി എസ് 21 അൾട്രാ വാങ്ങുമ്പോൾ സാംസങ് വെറും 990 രൂപയ്ക്ക് ഗാലക്‌സി വാച്ച് ആക്റ്റീവ് 2 (അലുമിനിയം) അല്ലെങ്കിൽ ഗാലക്‌സി ബഡ്‌സ് പ്രോ നിങ്ങൾക്ക് നൽകുന്നു.

സാംസങ് ഗാലക്‌സി എം 51, ഗാലക്‌സി എം 31, ഗാലക്‌സി എം 12
 

സാംസങ് ഗാലക്‌സി എം 51, ഗാലക്‌സി എം 31, ഗാലക്‌സി എം 12

മിഡ് റേഞ്ച് സാംസങ് ഗാലക്‌സി എം 51, ഗാലക്‌സി എം 31, ഗാലക്‌സി എം 12 സ്മാർട്ട്‌ഫോണുകൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്ക് 1,500 രൂപ വരെ ലഭിക്കുന്നു. കൂടാതെ, വാങ്ങുന്നവർക്ക് സാംസങ് ഷോപ്പ് ആപ്ലിക്കേഷൻ വഴി നടത്തിയ പർചേസുകൾക്ക് 1,000 രൂപ കിഴിവ് നേടാനാവുന്നതാണ്. ഗാലക്‌സി എം 51 നുള്ള കോസ്റ്റ് ഇഎംഐ പ്രതിമാസം 4164 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഗാലക്‌സി എം 12 ന് നോ-കോസ്റ്റ് ഇഎംഐ പ്രതിമാസം 2,082 രൂപയിൽ നിന്നും സ്റ്റാൻഡേർഡ് ഇഎംഐ പ്രതിമാസം 605 രൂപയിൽ നിന്നും ആരംഭിക്കുന്നു.

 ഗ്യാലക്‌സി ടാബ് എസ് 7 (എൽടിഇ മോഡൽ)

സ്മാർട്ട്‌ഫോണുകൾ കൂടാതെ ടാബ്‌ലെറ്റുകൾക്കും ആക്‌സസറികളിലും ക്യാഷ്ബാക്ക് ഓഫറുകളും സാംസങ് നൽകുന്നുണ്ട്. ഗ്യാലക്‌സി ടാബ് എസ് 7 (എൽടിഇ മോഡൽ) എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 9,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ഓഫർ ഉണ്ട്. പഴയ ഡിവൈസുമായി എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 3,000 രൂപയുടെ അഡിഷണൽ വാല്യൂയും കൂടി ലഭിക്കും. അതേസമയം, ഗ്യാലക്‌സി ടാബ് എസ് 7 + (എൽടിഇ) എച്ച്ഡിഎഫ്സി കാർഡുകൾക്ക് 10,000 രൂപ ക്യാഷ്ബാക്കും 5,000 രൂപ എക്‌സ്ചേഞ്ച് വാല്യൂയും ഇതോടപ്പം ലഭിക്കുന്നു. ഗ്യാലക്‌സി ബഡ്‌സ് ലൈവ്, ഗ്യാലക്‌സി ബഡ്‌സ് പ്രോ, ഗ്യാലക്‌സി ബഡ്‌സ് + ടിഡബ്ല്യുഎസ് ഇയർബഡുകൾ എന്നിവയ്ക്ക് സാംസങ് 10 ശതമാനം വരെ തൽക്ഷണ ക്യാഷ്ബാക്ക് (പ്രമുഖ ബാങ്ക് കാർഡുകൾക്കൊപ്പം) നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
On April 16, Samsung held a sale on its dedicated website Samsung.com, Amazon, Flipkart, and major retail outlets. The tech giant is offering up to Rs 10,000 cashback on purchases made with HDFC bank credit or debit cards as part of the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X