TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
തലച്ചോര്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ടിവി സാംസങ് വികസിപ്പിച്ചെടുക്കുന്നു. ഇത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ചിന്തിച്ചാല്‍ മതി ചാനലുകള്‍ മാറും. റിമോട്ടിന് വേണ്ടി തപ്പിനടക്കേണ്ട കാര്യമില്ല. സാംസങും സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ന്യൂറോപ്രോസ്തെറ്റിക്സ് ഓഫ് ദി ഇക്കോള്‍ പോളിടെക്നിക് ഫെഡറലെ ഡി ലൗസാനെയും ചേര്‍ന്നാണ് ടിവി സംവിധാനം വികസിപ്പിക്കുന്നത്.
സാംസങിന്റെ ലക്ഷ്യം
ശരീരിക വൈകല്യങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ചലിക്കാന്‍ കഴിയാത്തവര്‍ക്കും മറ്റുള്ളവരുടെ സഹായമില്ലാതെ ടിവി ഷോകള്‍ ഉള്‍പ്പെടെയുള്ളവ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സാംസങിന്റെ ലക്ഷ്യം. കഴിഞ്ഞയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി ഇതിന്റെ മാതൃക പരിചയപ്പെടുത്തി.
റിക്കാര്‍ഡോ ഷവരിയാഗ
ചലനശേഷിയില്ലാത്തവര്‍ക്ക് ഇഷ്ട ഷോകള്‍ കാണാനും മറ്റും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന് റിക്കാര്‍ഡോ ഷവരിയാഗ പറഞ്ഞു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയാണ് ഞങ്ങള്‍ വികസിപ്പിക്കുന്നത്. മനുഷ്യര്‍ക്ക് വേണ്ടിയാണ് ഇതെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്
കാഴ്ചക്കാരനെയും ടിവിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ആണ് ഉപയോഗിക്കുന്നത്. ഹെഡ്സെറ്റ്, 64 സെന്‍സറുകള്‍, ഐ-മോഷന്‍ ട്രാക്കര്‍ എന്നിവ അടങ്ങുന്നതാണ് ബിസിഐ. സിനിമ കാണണമെന്ന് തോന്നുമ്പോള്‍ നമ്മുടെ മനസ്സ് എങ്ങനെ പെരുമാറുന്നുവെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിലൂടെ തലച്ചോറിലെ തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ ആഗ്രഹം മനിസ്സിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
സെന്‍സര്‍ ഹെല്‍മറ്റ്
എല്ലാവര്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയായി ഇത് മാറുനുള്ള സാധ്യത വിരളമാണ്. തലയില്‍ പ്രത്യേകതരം ജെല്‍ തേച്ചാണ് സെന്‍സര്‍ ഹെല്‍മറ്റ് ധരിക്കേണ്ടത്. ഇതിനെക്കാള്‍ എളുപ്പം റിമോട്ട് കണ്ടുപിടിക്കുന്നതായിരിക്കും!
ആശയവിമിയം
കാഴ്ചക്കാര്‍ക്ക് ടിവിയുമായി ആശയവിമിയം നടത്താനുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമവും സാംസങ് ആരംഭിച്ചിട്ടുണ്ട്. പരപ്ലീജിയ പോലുള്ള രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ന്യൂറോലിങ്ക് പോലുള്ള കമ്പനികളും സമാനമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.
Credits:dailymail.co.uk