സാംസങ്ങിന്റെ മൊബൈല്‍ ഡിസൈന്‍ മേധാവിക്ക് സ്ഥാനം തെറിച്ചു

Posted By:

ലോകത്തെ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സാംസങ്ങ് ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഡിസൈന്‍ വിഭാഗം മേധാവിയെ മാറ്റി. അടുത്തിടെ പുറത്തിറങ്ങിയ ഗാലക്‌സി S5 സ്മാര്‍ട്‌ഫോണിന്റെ രൂപകല്‍പന സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിസൈന്‍ വിഭാഗത്തിന്റെ തലവനായ ചാംഗ് ഡോംഗ് ഹൂണിന് പുറത്തുപോകേണ്ടിവന്നത്.

സാംസങ്ങിന്റെ മൊബൈല്‍ ഡിസൈന്‍ മേധാവിക്ക് സ്ഥാനം തെറിച്ചു

മൊബൈല്‍ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് ലീ മിന്‍ ഹയോകിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഗാലക്‌സി എസ് 5 സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചാംഗ് ഡോംഗ് ഹൂണ്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. സാംസങ്ങ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കാരണങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുതിയതായി ഡിസൈന്‍ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്ത 42-കാരനായ ലീ ഏറ്റവും പ്രായം കുറഞ്ഞ സാംസങ്ങിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് എന്ന പദവിയും സ്വന്തമാക്കി. 2010-ലാണ് അദ്ദേഹം ഡിസൈന്‍ വിഭാഗത്തില്‍ ചേര്‍ന്നത്. ഗാലക്‌സി ഫോണുകളുടെ രൂപകല്‍പനയില്‍ ലീ വഹിച്ച പങ്കും അദ്ദേഹത്തെ പുതിയ പദവി തേടിയെത്താന്‍ കാരണമായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot