സാംസങ് ഫാബ് ഗ്രാബ് ഫെസ്റ്റ്: സ്മാർട്ട്ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും വൻ ഡിസ്കൌണ്ടുകൾ

|

അടിപൊളി ആനുകൂല്യങ്ങളും ഓഫറുകളും ഡിസ്കൌണ്ടുകളുമായി സാംസങ് ഇന്ത്യയുടെ സമ്മർ ഫെസ്റ്റിവലായ സാംസങ് ഫാബ് ഗ്രാബ് ഫെസ്റ്റിന് തുടക്കമായി. മെയ് 8 വരെ നീണ്ട് നിൽക്കുന്ന ഫാബ് ഗ്രാബ് ഫെസ്റ്റിൽ സാംസങ് ഡിജിറ്റൽ അപ്ലൈൻസസ്, ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ, വെയറബിൾസ് എന്നിവയ്ക്കെല്ലാം വലിയ ഡിസ്കൌണ്ടുകളും ക്യാഷ് ബാക്കുമാണ് ഓഫർ ചെയ്യുന്നത്. സാംസങിന്റെ വെബ്സൈറ്റിലും രാജ്യത്തുടനീളമുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമാകും. സാംസങ് ഫാബ് ഗ്രാബ് ഫെസ്റ്റിനെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

സാംസങ്

സാംസങ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്ക് 50 ശതമാനം വരെയാണ് ഫാബ് ഗ്രാബ് ഫെസ്റ്റിൽ ഡിസ്കൌണ്ട് ലഭിക്കുക. ഫ്ലാഗ്ഷിപ്പ് ഡിവൈസ് ആയ ഗാലക്‌സി എസ്22, ഗാലക്‌സി എസ്20 എഫ്ഇ 5ജി, ഗാലക്‌സി എം32, ഗാലക്‌സി എഫ്22, അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്‌സി എം53 5ജി, ഗാലക്‌സി എം33 5ജി എന്നീ സ്മാർട്ട്ഫോണുകൾക്കെല്ലാം ഡിസ്കൌണ്ട് ഓഫറുകൾ ഉണ്ട്. ഇവയ്ക്കൊപ്പം അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭ്യമാകും. ടാബ്ലറ്റുകൾ, വെയറബിൾസ്, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ എന്നിവയ്‌ക്കും 50 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കും. സാംസങ് ഗാലക്സി ബുക്ക്2 ലാപ്ടോപ്പിന് 16 ശതമാനം വരെയും ഡിസ്കൌണ്ട് ഫാബ് ഗ്രാബ് ഫെസ്റ്റിൽ കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാംഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

ഓഫറുകൾ
 

മേൽപ്പറഞ്ഞ ഓഫറുകൾക്ക് പുറമേ, ഫാബ് ഗ്രാബ് ഫെസ്റ്റിൽ, ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ എക്‌സ്പീരിയൻസ് സ്റ്റോറുകളിലും സാംസങ് ഷോപ്പ് ആപ്പിലും നിന്നുള്ള പർച്ചേസുകൾക്ക് പ്രത്യേക ഡീലുകളും കമ്പനി ഓഫർ ചെയ്യുന്നു. മറ്റ് ഗാലക്സി ഫോണുകളും മറ്റ് സാംസങ് ഉൽപ്പന്നങ്ങളും വാങ്ങുമ്പോഴും ഇത്തരം ഡീലുകൾ കമ്പനി ഓഫർ ചെയ്യുന്നു. ഫാബ് ഗ്രാബ് ഫെസ്റ്റിൽ, ഫ്ലാഗ്ഷിപ്പ് നിയോ ക്യുഎൽഇഡി ടിവികൾ, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവികൾ എന്നിവ പോലുള്ള സാംസങ് ടിവികൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 60 ശതമാനം വരെയാണ് കമ്പനി ഓഫർ ചെയ്യുന്ന ഡിസ്കൌണ്ട്.

ഓഫർ

പ്രീമിയം സാംസങ് വിൻഡ്‌ഫ്രീ പോലുള്ള സാംസങ് ഡിജിറ്റൽ അപ്ലൈൻസുകൾക്ക് 57 ശതമാനം വരെയും ഫാബ് ഗ്രാബ് ഫെസ്റ്റിൽ ഡിസ്കൌണ്ട് ലഭിക്കും. എസികൾ, ട്വിൻ കൂളിംഗ് പ്ലസ് ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ, കർഡ് മാസ്ട്രോ ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ, എഐ ഇക്കോ ബബിൾ വാഷിങ് മെഷീനുകൾ എന്നിവയ്ക്കും ഫാബ് ഗ്രാബ് ഫെസ്റ്റിവലിൽ 57 ശതമാനം ഡിസ്കൌണ്ട് ലഭ്യമാണ്. സാംസങ് ഷോപ്പ് ആപ്പിൽ നിന്നും ആദ്യമായി ഈ പ്രോഡക്ട്സ് വാങ്ങുന്നവർക്ക് 4,500 രൂപയുടെ അധിക ഡിസ്കൌണ്ടും കമ്പനി ഓഫർ ചെയ്യുന്നു.

ഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാംഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ബാങ്ക്

രാജ്യത്തെ മുൻനിര ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ എന്നിവയുമായി സാംസങ് കരാറിലേർപ്പെട്ടിട്ടുണ്ട്. സാംസങ് വെബ്സൈറ്റിൽ നിന്നും സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിൽ നിന്നും ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 20 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഓഫർ ബാധകമാണ്. മെയ് മൂന്ന് മുതൽ ആറാം തീയതി വരെ സാംസങ് വെബ്സൈറ്റിൽ ലൈവ് കൊമേഴ്സ് ഇവന്റുകളും സാംസങ് നടത്തുന്നുണ്ട്. സാംസങ് ലൈവ് ഇവന്റുകൾ നടക്കുമ്പോൾ പർച്ചേസ് നടത്തുന്നവരിലെ ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും വൌച്ചറുകളും നേടാൻ കഴിയും.

ഡെലിവറി

ആവേശകരമായ ഫിനാൻസിങ് ഓപ്ഷനുകളും എക്‌സ്‌ക്ലൂസീവ് ഇക്കോസിസ്റ്റം ആനുകൂല്യങ്ങളും ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് കൂടുതൽ ആഴത്തിലുള്ളതും വിജ്ഞാനപ്രദവുമായ പ്രീമിയം ഷോപ്പിങ് അനുഭവവും നൽകുന്നതിനാണ് ഫാബ് ഗ്രാബ് ഫെസ്റ്റ് ഓഫറുകൾ നടത്തുന്നത്. സാംസങ്.കോമിൽ നിന്നും ഷോപ്പിങ് നടത്തുന്നവർക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സൂപ്പർ ഫാസ്റ്റ് ഡെലിവറി വഴി പ്രോഡക്ട്സ് വീട്ടിലെത്തുകയും ചെയ്യും. രാജ്യത്തെ 16,000 പിൻകോഡുകളിൽ ഡെലിവറി ഉണ്ടെന്നും കമ്പനി പറയുന്നു.

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

Best Mobiles in India

English summary
Samsung India's Summer Festival, Samsung Fab Grab Fest kicks off with exciting benefits, offers and discounts. At the Fab Grab Fest, which runs until May 8, Samsung is offering huge discounts and cashback on digital appliances, Galaxy smartphones, tablets, laptops, accessories and wearables.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X