Home
News

സാംസങ് ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജറിന്റെ പേറ്റന്റിന് അപേക്ഷിച്ചു

By Archana V

ഈ വര്‍ഷം ഐഫോണ്‍ പുറത്തിറക്കിയപ്പോള്‍ ആപ്പിള്‍ എയര്‍പവര്‍ വയര്‍ലെസ്സ് ചാര്‍ജര്‍ അവതരിപ്പിച്ചിരുന്നു. ഈ ചാര്‍ജര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന വ്യത്യസ്ത ആപ്പിള്‍ ഡിവൈസുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാന്‍ കഴിയും .

സാംസങ് ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജറിന്റെ പേറ്റന്റിന് അപേക്ഷിച്ചു

ആപ്പിളിന്റെ മുഖ്യ എതിരാളികളായ സാംസങ് ഇപ്പോള്‍ സമാനമായ ചാര്‍ജര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി അടുത്തിടെ ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജറിന് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ഇമേജില്‍ അതിന്റെ രൂപം കാണാന്‍ കഴിയും. ഇമേജില്‍ കാണുന്നത് അനുസരിച്ച് ഒന്നില്‍ കൂടുതല്‍ ഡിവൈസുകള്‍ ചാര്‍ജിങ് ബെഡില്‍ വയ്ക്കാന്‍ കഴിയും.

എന്നാല്‍,എയര്‍പവര്‍ വയര്‍ലെസ്സ് ചാര്‍ജറില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഒരേസമയം രണ്ട് ചാര്‍ജറുകള്‍ മാത്രമെ ചാര്‍ജ് ചെയ്യാന്‍ കഴിയു.

ഒരേ ഉത്പന്നം ചാര്‍ജ് ചെയ്യുന്നതിനായി സാംസങിന്റെ വയര്‍ലെസ്സ് ചാര്‍ജര്‍ റെസൊണന്‍സും മാഗ്നറ്റിക് ഇന്‍ഡക്ഷനും ഉപയോഗിക്കുമെന്ന് പേറ്റന്റില്‍ വിശദീകരിക്കുന്നു.

ഇത് ഉപയോഗിച്ച് ഉപയോക്താവിന് ക്യുഐ സ്റ്റാന്‍ഡേര്‍ഡ് അനുവര്‍ത്തിക്കുന്ന ഏത് ഡിവൈസും ചാര്‍ജ് ചെയ്യാന്‍ കഴിയും. ഡിവൈസ് ചാര്‍ജിങ് ബെഡില്‍ വച്ചു കഴിഞ്ഞാല്‍ ഡിവൈസ് തിരിച്ചറിയുക മാത്രമല്ല ഇത് ചെയ്യുന്നത് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് അനുയോജ്യമായ മാഗ്നറ്റിക് ചാര്‍ജിങ് സ്വാഭാവികമായി തിരഞ്ഞെടുക്കുകയും ചെയ്യും.

സാംസങ് ഡ്യുവല്‍ വയര്‍ലെസ്സ് ചാര്‍ജര്‍ ഏപ്പോള്‍ പുറത്തിറക്കുമെന്ന് പറയാന്‍ ഇപ്പോള്‍ സമയം ആയിട്ടില്ല. 2018 ഫെബ്രുവരിയില്‍ പുറത്തിറക്കുന്ന ഗാലക്‌സി എസ്9 ന് ഒപ്പം അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേറ്റന്റിന് അപേക്ഷിച്ചെന്നു കരുതി ഉത്പന്നം യാഥാര്‍ത്ഥ്യമാകണം എന്നില്ല എന്നും പറയാറുണ്ട്. എന്തു തന്നെയാണെങ്കിലും സാംസങ് വയര്‍ലെസ്സ് ചാര്‍ജര്‍ അവതരിപ്പിക്കുകയാണെങ്കില്‍ അത് നന്നായിരിക്കും.

ആപ്പിളിന്റെ എയര്‍പവര്‍ 2018 ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൃത്യ സമയം ആപ്പിള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ ആപ്പിളിന്റെ എയര്‍പവറിന് സാംസങിന്റെ വയര്‍ലെസ്സ് ചാര്‍ജര്‍ കടുത്ത മത്സരമായിരിക്കും നല്‍കുക.

Best Mobiles in India

English summary
The wireless charging bed from Samsung seems to charge two devices simultaneously.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X