വലിയ സ്ക്രീനിന്റെ ടിവി വാങ്ങിയാൽ എസ്23 അൾട്ര സൗജന്യം; സാംസങ് ഫ്രീഡം ഫെസ്റ്റിന്റെ ഓഫറുകൾ
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഫ്രീഡം ഫെസ്റ്റ് ഓഫർ സെയിൽ പ്രഖ്യാപിച്ചു. ഇതിനോടകം ആരംഭിച്ച സാംസങ് ഫ്രീഡം ഫെസ്റ്റ്, ഓഗസ്റ്റ് 31 വരെ വിവിധ സാംസങ് ഉൽപ്പന്നങ്ങൾ മികച്ച ഓഫറിൽ ഡിസ്കൗണ്ടോടെ വാങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു.
സാംസങ്ങിന്റെ സ്മാർട്ട് ടിവികൾക്ക് ഓഫർ സെയിലിൽ വൻ ഡിസ്കൗണ്ടും ക്യാഷ്ബാക്ക്- ഇഎംഐ ഓഫറുകളും ലഭ്യമാകും. ഏറ്റവും കൂടിയ സ്മാർട്ട്ഫോൺ ആയ സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റ് ഉൾപ്പെടെ വമ്പൻ സൗജന്യങ്ങളാണ് ഓഫർ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വലിയ സ്ക്രീനോടു കൂടിയ, സാംസങ്ങിന്റെ 98 ഇഞ്ച് വലിപ്പമുള്ള നിയോ ക്യുഎൽഇഡി, ക്യുഎൽഇഡി ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആണ് കോംപ്ലിമെന്ററിയായി 1,24,999 രൂപ വിലയുള്ള ഗാലക്‌സി എസ്23 അൾട്ര സ്മാർട്ട്ഫോൺ ലഭിക്കുക. ഇത് മാത്രമല്ല, 20% ക്യാഷ്ബാക്ക് (പരമാവധി 20000 രൂപ ) സഹിതമുള്ള ഈസി ഇഎംഐ ഓപ്ഷനുകളും ഇതോടൊപ്പം സാംസങ് വാഗ്ദാനം ചെയ്യുന്നു.
ഫ്രീഡം ഫെസ്റ്റ് സെയിലിൽ നിയോ ക്യുഎൽഇഡി ടിവി, ഒഎൽഇഡി ടിവി, ക്യുഎൽഇഡി ടിവി, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവി എന്നിവ ഉൾപ്പെടുന്ന വലിയ സ്‌ക്രീനുള്ള സ്മാർട്ട് ടിവികൾക്കാണ് കമ്പനി ആകർഷകമായ ഡീലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ്23 അൾട്രയ്ക്ക് പുറമേ, 69,990 രൂപ വിലയുള്ള ഫ്രീസ്റ്റൈൽ പ്രൊജക്ടറും സൗജന്യ സമ്മാനങ്ങളുടെ പട്ടികയിലുണ്ട്.
ഇത് കൂടാതെ, 49,490 രൂപ, 17,990 രൂപ വിലയുള്ള സൗണ്ട് ബാറുകൾ പോലുള്ള കനത്ത സമ്മാനങ്ങളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്ന ടിവി മോഡലുകളെ അടിസ്ഥാനമാക്കി ആയിരിക്കും ഈ സമ്മാനങ്ങൾ നൽകുക. തെരഞ്ഞെടുത്ത മോഡലുകൾക്ക് സാംസങ് മറ്റ് പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ്ങിന്റെ 55 ഇഞ്ച് നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്യുഎൽഇഡി, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി സ്മാർട്ട് ടിവികൾ വാങ്ങുമ്പോൾ, ഉപയോക്താക്കൾക്ക് സൗജന്യമായി സൗണ്ട്ബാറും 20 ശതമാനം ക്യാഷ്ബാക്ക് ഓപ്ഷനും ( പരമാവധി 20000 രൂപ ) ഒപ്പം ഈസി ഇഎംഐ ഓപ്ഷനും ലഭിക്കും.
സാംസങ്ങിന്റെ 85 ഇഞ്ച്, 75 ഇഞ്ച് നിയോ ക്യുഎൽഇഡി, ക്യുഎൽഇഡി, യുഎച്ച്ഡി ടിവികൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്രീഡം ഫെസ്റ്റ് ഓഫർ സെയിലിന്റെ ഭാഗമായി കോംപ്ലിമെന്ററിയായി ഫ്രീസ്‌റ്റൈൽ പ്രൊജക്‌ടറും 20% ക്യാഷ്ബാക്കും ( 20,000 രൂപ വരെ ) സാംസങ് വാഗ്ദാനം ചെയ്യുന്നു.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഈ ഓഫറുകൾ പ്രയോജനപ്പെടുത്തി സ്മാർട്ട് ടിവികൾ വാങ്ങാം. ഓഫറുകൾ സംബന്ധിച്ച വിശദ വിവരങ്ങളും സാംസങ് വെബ്സൈറ്റിൽ ലഭ്യമാണ്. സ്മാർട്ട് ടിവികൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ അവ സ്വന്തമാക്കാനുള്ള അവസരമാണ് സാംസങ് ഫ്രീഡം ഫെസ്റ്റ് സെയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.
''ഇന്ത്യൻ ഉപഭോക്താക്കൾ വീട്ടിലിരുന്ന് എന്റർടെയ്ൻമെന്റ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. കൂടുതൽ മെച്ചപ്പെട്ട ആസ്വാദനത്തിനായി വലിയ സ്ക്രീനുള്ള ടെലിവിഷനുകൾ അവർ തെരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ടിവികൾ ഈ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, AI എനർജി സേവിംഗ്‌സ്, നോക്‌സ് സെക്യൂരിറ്റി, സോളാർസെൽ റിമോട്ട് തുടങ്ങിയ ഫീച്ചറുകളിലൂടെ കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു'' എന്ന് സാംസങ് ഇന്ത്യയുടെ ഉന്നത നേതൃത്വം വ്യക്തമാക്കുന്നു.
തങ്ങളുടെ പ്രീമിയം ടിവികൾ ആധുനിക ഇന്ത്യൻ ഉപഭോക്താക്കളെ വളരെയധികം ആകർഷിക്കുന്നതായും ഫ്രീഡം ഫെസ്റ്റ് ഓഫറുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രീമിയം എന്റർടെയ്ൻമെന്റ് ആസ്വദിക്കാനുള്ള അവസരം നൽകുന്നതായും സാംസങ് വ്യക്തമാക്കുന്നു. പ്രീമിയം ടിവികൾ കൂടാതെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധത്തിലുള്ള മികച്ച സ്മാർട്ട് ടിവികളും സാംസങ് പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications








