നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

By Super

Next »

« Previous

ഗാലക്‌സി നോട്ട് 2

നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

സാംസംഗിന്റെ ആദ്യ ഫാബ്‌ലറ്റ് ഉത്പന്നമായ ഗാലക്‌സി നോട്ടിന് പിന്‍ഗാമിയായാണ് ഗാലക്‌സി നോട്ട് 2 (Galaxy Note 2)വിനെ കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സവിശേഷതകള്‍

• 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്‌പ്ലെ

• 1.6 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

• 2 ജിബി റാം

• 8 മെഗാപിക്‌സല്‍ ക്യാമറ

• 1.9 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

• 3100mAh ബാറ്ററി

• എസ് പെന്‍

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒഎസായ ജെല്ലി ബീന്‍ സഹിതം എത്തുന്ന ഗാലക്‌സി നോട്ട് 2 മുന്‍ വേര്‍ഷനേക്കാള്‍ 9.4എംഎം കട്ടികുറഞ്ഞതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 16, 32, 64 ജിബി സ്റ്റോറേജിലെത്തുന്ന ഇതിന് മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയുമുണ്ട്. ഒക്ടോബറില്‍ മാര്‍ബിള്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഈ ഉത്പന്നം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വില ഇത് വരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എസ്3യിലെ മള്‍ട്ടിടാസ്‌കിംഗ് വീഡിയോ സൗകര്യമായ പോപ് അപ് പ്ലേയെ പുതുക്കി പോപ് അപ് നോട്ട് എന്ന പേരില്‍ നോട്ട് 2വില്‍ സാംസംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ആപ്ലിക്കേഷന്‍ തുറന്നുവെച്ചും ഇതില്‍ നോട്ടുകള്‍ കുറിച്ചുവെക്കാന്‍ ഈ സൗകര്യം സഹായിക്കും. ഇമെയില്‍, സെര്‍ച്ച്, വോയ്‌സ്‌കോള്‍ പോലെ ഏറെ ഉപയോഗിക്കുന്ന പ്രോഗ്രാമുകളിലേക്ക് വേഗത്തില്‍ എത്താന്‍ ക്യുക് കമാന്റ് സൗകര്യവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഉള്‍പ്പടെയുള്ള മറ്റ് സൗകര്യങ്ങളും ഇതില്‍ കാണാം.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X