ഇന്ത്യയിൽ വൻതോതിലുള്ള ഉൽപ്പാദനം ലക്ഷ്യമിട്ട് സാംസങ് ഗ്യാലക്‌സി എ 02

|

ഇന്ത്യൻ വിപണിയിലേക്ക് ഒരു കൂട്ടം പുതിയ സ്മാർട്ട്‌ഫോണുകൾ കൊണ്ടുവരുവാനുള്ള പദ്ധതിയിലാണ് സാംസങ്. വരാനിരിക്കുന്ന ഈ ബജറ്റ് സ്മാർട്ഫോണുകളിൽ ഒന്നാണ് ഗ്യാലക്‌സി എം 32. ഗ്യാലക്‌സി എ 02 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഹാൻഡ്‌സെറ്റ് രാജ്യത്ത് വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ പദ്ധതിയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. 91 മൊബൈൽസ് വഴിയുള്ള റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൻറെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. കമ്പനിയുടെ നോയിഡ ബ്രാഞ്ചിൽ നിന്നുള്ള ഈ ഹാൻഡ്‌സെറ്റ് നിർമ്മാണത്തിൻറെ തത്സമയ ചിത്രങ്ങളും പ്രസിദ്ധീകരണത്തിന് ലഭിച്ചിട്ടുണ്ട്. പുതിയ വാർത്തകൾ ഈ ഹാൻഡ്‌സെറ്റ് ഉടനെ അവതരിപ്പിക്കുമെന്നുള്ള സൂചനകൾ നൽകുന്നു.

ഇന്ത്യയിൽ വൻതോതിലുള്ള ഉൽപ്പാദനം ലക്ഷ്യമിട്ട് സാംസങ് ഗാലക്‌സി എ 02

എന്നാൽ, ഗ്യാലക്‌സി എ 02 ഔദ്യോഗികമായി എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയും കമ്പനി നൽകിയിട്ടില്ല. എന്നാൽ, എപ്പോൾ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ടീസറുകളും, മറ്റുള്ള പ്രധാനപ്പെട്ട സവിശേഷതകളും സാംസങ് ഉടൻതന്നെ വെളിപ്പെടുത്തുമെന്നാണ് പറയുന്നത്. ഗ്യാലക്‌സി എ 02 സ്മാർട്ട്ഫോണിൽ എന്തെല്ലാം സവിശേഷതകൾ ഉണ്ടാകുമെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി അപ്ലോഡ് വേഗതയിൽ വിഐ ഒന്നാം സ്ഥാനത്ത്ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി അപ്ലോഡ് വേഗതയിൽ വിഐ ഒന്നാം സ്ഥാനത്ത്

സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഈ വർഷം ജനുവരിയിലാണ് സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോൺ ആഗോളതലത്തിൽ അവതരിപ്പിച്ചത്. കമ്പനി നൽകിയ ഗ്യാലക്‌സി എ 02 ൻറെ ചിത്രങ്ങൾ അന്താരാഷ്ട്ര മോഡലിന് സമാനമായ രൂപകൽപ്പന കാണിക്കുന്നുണ്ട്. ഹാർഡ്‌വെയറും കമ്പനി അതുപോലെതന്നെ നിലനിർത്തുമെന്ന് തോന്നുന്നു. മുകളിൽ ഇടത് വശത്തായി ക്യാമറ മൊഡ്യൂൾ ഡ്യുവൽ സെൻസറുകളുള്ള ടെക്സ്ചർ ചെയ്ത പിൻ പാനൽ ചിത്രങ്ങളിൽ കാണിക്കുന്നു. പവർ കീയ്‌ക്കൊപ്പം വലത് പാനലിൽ വോളിയം കീകൾ ഉണ്ടാകും. ചുവടെ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവയുണ്ടാകും. പിന്നിൽ വരുന്ന ക്യാമറ സംവിധാനത്തിൽ എഫ് / 1.9 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസറും, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും എടുക്കുവാനും വീഡിയോ കോളിംഗിനുമായി, വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ 5 എംപി ക്യാമറയുമുണ്ടാകും.

സാംസങ് ഗ്യാലക്‌സി എ 02

720 x 1560 പിക്‌സൽ എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി-വി എൽസിഡി ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എ 02 ൽ നൽകിയിരിക്കുന്നത്. പവർവിആർ റോഗ് ജിഇ 8100 ജിപിയുവിനൊപ്പം ഒരു എൻട്രി ലെവൽ മീഡിയടെക് എംടി 6739 ഡബ്ല്യു 7 പ്രോസസറിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 3 ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷൻ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. OneUI സ്‌കിൻ ലേയേർഡ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലായിരിക്കും ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഗ്യാലക്‌സി എ 02 ന് 5,000 എംഎഎച്ച് ബാറ്ററിയുണ്ട്.

സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൻറെ വില ഇന്ത്യയിൽ

സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിൻറെ വില ഇന്ത്യയിൽ

സാംസങ് ഗ്യാലക്‌സി എ 02 സ്മാർട്ഫോണിന് എന്ത് വില വരുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ ഈ ഹാൻഡ്‌സെറ്റ് 10,000 രൂപ വില വിഭാഗത്തിൽ വന്നേക്കും. ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ റിയൽ‌മി സി, റിയൽ‌മി നർ‌സോ സീരീസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഇവ രണ്ടിനും ബജറ്റ് വിഭാഗത്തിൽ ശക്തമായ ഒരു സ്ഥാനമുണ്ട്. ഗാലക്‌സി എ 02 നോട് ഇന്ത്യയിൽ ഉപയോക്താക്കൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
Samsung is developing a slew of new smartphones aimed at the Indian market. One of the future inexpensive choices is the Samsung Galaxy M32. New reports indicate the company's plans to introduce the Galaxy A02, a cheap device in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X