ഒരു ബാങ്ക് കാർഡും വേണ്ട! ഈ സാംസങ് 5ജി ഫോൺ ഇപ്പോൾ 9499 രൂപയ്ക്ക് വാങ്ങാം
നിരവധി 5ജി സ്മാർട്ട്ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. എങ്കിലും ചില ആളുകൾ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കാൾ ഉപരി ബ്രാൻഡ് പേരിനും പ്രാധാന്യം നൽകാറുണ്ട്. ബ്രാൻഡിനോടുള്ള വിശ്വാസമാണ് അതിന് കാരണം. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസങ്. സാംസങ്ങിന്റെ ഒരു 5ജി സ്മാർട്ട്ഫോണും ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. സാംസങ് ഗാലക്സി എ14 5ജി (SAMSUNG Galaxy A14 5G) ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
16,499 രൂപയ്ക്ക് ആണ് ഗാലക്സി എ14 5ജിയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പിന്നീട് പുതിയ റാം+ സ്റ്റോറേജ് വേരിയന്റുകൾ ഇറക്കിയപ്പോൾ ഈ മോഡലിന്റെ വില കുറച്ചു. കൂടാതെ പുതിയ മോഡൽ ഇറങ്ങിയപ്പോഴും വിലക്കുറവ് ലഭിച്ചു.

അങ്ങനെ പലവിധ വിലക്കുറവുകൾക്കും ഡിസ്കൗണ്ടുകൾക്കുമെല്ലാം ശേഷം ഇപ്പോൾ 9499 രൂപ വിലയിലാണ് സാംസങ് ഗാലക്സി എ14 5ജി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ വിലയിൽ ഉപയോക്താക്കൾക്ക് ഈ സാംസങ് ഫോൺ വാങ്ങാനാകും. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം.
എന്നാൽ തീരുമാനം എടുക്കും മുമ്പ് ഇതിന്റെ പഴക്കം, ഫീച്ചറുകൾ എന്നിവയെപ്പറ്റി മനസിലാക്കാൻ ശ്രമിക്കുക. അതിന് ശേഷം മാത്രം കൃത്യമായ തീരുമാനം എടുക്കുക. സാംസങ്ങിന്റെ എക്സിനോസ് 1330 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. സാംസങ് ഗാലക്സി എ14 5ജിയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

ഗാലക്സി എ14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഇൻഫിനിറ്റി- വി LCD ഡിസ്പ്ലേ, ഫുൾ HD+ റെസല്യൂഷൻ. എക്സിനോസ് 1330 ചിപ്സെറ്റ്, മാലിG68 MP2 ജിപിയു, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒരു യുഐ 5 എന്നിവ ഈ ഫോണിൽ സാംസങ് വാഗ്ദാനം ചെയ്യുന്നു. രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിനു ലഭിക്കും.
രണ്ട് ഒസ് അപ്ഗ്രേഡുകൾ ലഭിക്കുന്നതിനാൽ ആൻഡ്രോയിഡ് 15 വരെ ഗാലക്സി എ14 5ജിയിൽ ലഭ്യമാകും. ബജറ്റ് വിലയിൽ വാങ്ങാനാകുന്ന ഈ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലഭ്യമാണ്. 50എംപി മെയിൻ ക്യാമറ, 2എംപി മാക്രോ, 2എംപി ഡെപ്ത് ലെൻസ് എന്നിവ ഇതിൽ അടങ്ങുന്നു. സെൽഫിക്കായി 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഡ്യുവൽ സിം കാർഡ് സ്ലോട്ട്, 5G SA / NSA, 4G VoLTE, വൈഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് v5.2, GPS/GLONASS/Beidou, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

3.5mm ഓഡിയോ ജാക്ക് ഫീച്ചറുകൾ ഗാലക്സി എ14 5ജിയിലുണ്ട്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. ഡാർക്ക് റെഡ്, ലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്. 4ജിബി, 6ജിബി, 8ജിബി റാം ഓപ്ഷനുകളും 64ജിബി, 128ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








