ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! സാംസങ്ങിന്റെ പുതുപുത്തൻ 5G ഫോൺ കിടിലൻ വിലയിൽ
സാംസങ് ഏതാനും മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച കിടിലൻ സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ16 5ജി (Samsung Galaxy A16 5G). സാംസങ് ആരാധകർക്ക് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ആണ് ഇത്. തുടക്കത്തിൽ 8GB+128GB, 8GB + 256GB എന്നീ വേരിയന്റുകളിലും പിന്നീട്, 6GB+128GB വേരിയന്റിലും ഈ ഫോൺ വാങ്ങാൻ ലഭ്യമായി. ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലകളിൽ ഈ ഫോൺ സാംസങ് വെബ്സൈറ്റിലും ആമസോണിലുമായി ലഭ്യമായിട്ടുണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു വില. പിന്നീട് 6GB+ 128GB വേരിയന്റ് അവതരിപ്പിക്കപ്പെട്ടു, ഇത് ഇപ്പോൾ ഡിസ്കൗണ്ടിന് ശേഷം 15499 രൂപ വിലയിലാണ് സാംസങ് ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ സാംസങ് ഗാലക്സി A16 5ജി വേരിയന്റുകളിൽ 6GB+ 128GB വേരിയന്റ് ആമസോണിൽ നിന്ന് വാങ്ങുന്നതാണ് ലാഭം, മറ്റ് വേരിയന്റുകൾ ആമസോണിലെക്കാൾ കുറഞ്ഞ വിലയിൽ സാംസങ് വെബ്സൈറ്റിൽ ലഭ്യമാകും. ഗാലക്സി A16 5ജി വേരിയന്റുകളിൽ 6GB+ 128GB വേരിയന്റിന് ആമസോണിൽ 16499 രൂപയാണ് വില. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 14499 രൂപ വിലയിൽ ഇത് വാങ്ങാനാകും.
അതേസമയം സാംസങ് ഗാലക്സി A16 5ജിയുടെ മറ്റ് വേരിയന്റുകൾ ഔദ്യോഗിക വെബ്സൈറ്റിലാണ് കൂടുതൽ വിലക്കുറവിൽ ലഭിക്കുക. ഇതിന്റെ 8GB+ 128GB വേരിയന്റിന് 16,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയും ആണ് ഔദ്യോഗിക വെബ്സൈറ്റിൽ വില നൽകിയിരിക്കുന്നത്. ആമസോണിൽ ഈ വേരിയന്റുകൾക്ക് ബാങ്ക് ഡിസ്കൗണ്ട് നിലവിൽ ലഭ്യമല്ല. അതിനാൽ സാംസങ് സൈറ്റിൽ നിന്ന് വാങ്ങുന്നതാണ് ലാഭകരം.

2030 ഒക്ടോബർ 31 വരെ 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന ആദ്യ മിഡ്-റേഞ്ച് സാംസങ് ഫോൺ എന്ന പ്രത്യേകതയുള്ള മോഡൽ ആണ് ഗാലക്സി എ16 5ജി. 20000 രൂപയിൽ താഴെ വിലയിൽ ഇത്രയും ഒഎസ് അപ്ഡേറ്റുകൾ സഹിതം എത്തുന്ന മറ്റൊരു സ്മാർട്ട്ഫോൺ വേറെ ഇല്ല.
സാംസങ് ഗാലക്സി A16 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-U സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഇതിലുണ്ട്.
ആം മാലി-G57 MC2 ജിപിയു, മൈക്രോ എസ്ഡി വഴി 1.5 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (F1.8, AF എന്നിവയുള്ള 50MP മെയിൻ ക്യാമറ, 5MP F2.2 അൾട്രാ-വൈഡ് ക്യാമറ, 2MP F2.2 മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ സഹിതം), 13MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, IP54 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എന്നാൽ പതിവ് പോലെ ഫോണിനൊപ്പം സാംസങ് ചാർജർ നൽകുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. 164.4 x 77.9 x 7.9 മിമി വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








