2,000 രൂപ വിലക്കുറവിൽ ഇന്ത്യയിൽ നിന്നും സാംസങ് ഗാലക്‌സി എ 31 ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം

|

സാംസങ് ഗാലക്‌സി എ 31യുടെ (Samsung Galaxy A31) വില ഇന്ത്യയിൽ വീണ്ടും കുറച്ചിരിക്കുകയാണ്. ഈ വർഷം ജൂണിൽ 21,999 രൂപയ്ക്കാണ് 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ സ്മാർട്ട്‌ഫോൺ വിപണിയിൽ വരുന്നത്. അതിനുശേഷം, രാജ്യത്ത് ഒന്നിലധികം വിലക്കുറവുകൾ ഈ സ്മാർട്ഫോണിന് ലഭിച്ചിട്ടുണ്ട്. അവസാനമായി ഈ ഹാൻഡ്‌സെറ്റിന് 19,999 രൂപ വിലയിലാണ് വിപണിയിൽ ലഭ്യക്കിയിരിക്കുന്നത്. വീണ്ടും ഇതാ, സാംസങ് ഗാലക്‌സി എ 31ന് കമ്പനി പുതിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5,000 എംഎഎച്ച് ബാറ്ററിയും വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എ 31ന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി എ 31: ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി എ 31: ഇന്ത്യയിലെ വില

ഇന്ത്യയിൽ 6 ജിബി + 128 ജിബി സ്റ്റോറേജ് സാംസങ് ഗാലക്‌സി എ 31 മോഡലിന് 17,999 രൂപ വില കുറച്ചതായി കമ്പനി അറിയിച്ചു. ഇതിനർത്ഥം അവസാനമായി 2,000 രൂപ വിലകുറവ് ഈ മോഡലിന് നൽകിയെന്നാണ്. സാംസങ് ഗാലക്‌സി എ 31 ആമസോൺ വഴി ഈ പുതിയ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് ഓപ്പറ ഹൗസ്, സാംസങ് ഡോട്ട് കോം, മറ്റ് പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലുടനീളം ഈ പറഞ്ഞ വിലകുറവിൽ സാംസങ് ഗാലക്‌സി എ 31 ലഭ്യമാണ്. ഡിസ്ട്രിബൂഷൻ പാർട്ണർമാരിലും കമ്പനിയുടെ ഓൺലൈൻ വെബ്സൈറ്റിലുടനീളം സാംസങ് പുതിയ വില അവതരിപ്പിക്കും. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു.

 ലാവ മെയ്‌ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ ജനുവരി 7 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ ലാവ മെയ്‌ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ ജനുവരി 7 ന് അവതരിപ്പിക്കും: വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എ 31: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 31: സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ പാനലാണ് സാംസങ് ഗാലക്‌സി എ 31ൽ അവതരിപ്പിക്കുന്നത്. ഈ ഫോണിന് 6 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 65 SoC പ്രോസസറും വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി എ 31ന് വരുന്നത്.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറുമായി ഷവോമി എംഐ 11 അവതരിപ്പിച്ചു: വില, സവിശേഷതകൾസ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറുമായി ഷവോമി എംഐ 11 അവതരിപ്പിച്ചു: വില, സവിശേഷതകൾ

2,000 രൂപ വിലക്കുറവിൽ സാംസങ് ഗാലക്‌സി എ 31

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന സാംസങ് ഗാലക്‌സി എ 31 ൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഗാലക്‌സി എ 31 ന് മുൻവശത്ത് 20 മെഗാപിക്സൽ സ്‌നാപ്പർ സെൽഫികൾ പകർത്തുവാൻ ഉൾപ്പെടുത്തിയിരിക്കുന്നു. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 31ൽ വരുന്നത്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിലുണ്ട്.

Best Mobiles in India

English summary
The smartphone comes with a single 6GB + 128GB storage model and was released in June this year with a price tag of Rs. 21,999. The phone has seen numerous price cuts in the country since then, with the latest cut taking it down to Rs. 19,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X