ഇരട്ട കര്‍വ്ഡ് സ്‌ക്രീനുമായി മാർക്കറ്റ് കീഴടക്കാൻ സാംസങ്; വരുന്നു ഗാലക്‌സി A7 2019

Posted By: Lekshmi S

ഗാലക്‌സി A ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തുന്നതില്‍ സാംസങ് വളരെ ശ്രദ്ധാലുക്കളാണ്. സാംസങ് ഗാലക്‌സി A8 (2018), ഗാലക്‌സി A8+(2018) എന്നീ ഫോണുകളില്‍ നമ്മള്‍ ഇതു കണ്ടുകഴിഞ്ഞു. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന 18.5:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, ഇരട്ട ക്യാമറകള്‍, ഡസ്റ്റ്- വാട്ടര്‍ പ്രതിരോധത്തിനുള്ള IP68 സര്‍ട്ടിഫിക്കേഷന്‍, USB ടൈപ്പ്-C എന്നിവയോടെയാണ് ഇവ വിപണിയിലെത്തിയത്.

ഇരട്ട കര്‍വ്ഡ് സ്‌ക്രീനുമായി സാംസങ്; വരുന്നു ഗാലക്‌സി A7 2019

ഇതിന്റെ തുടര്‍ച്ചയായി ഗാലക്‌സി A ശ്രേണിയില്‍ ഇരട്ട കര്‍വ്ഡ് സ്‌ക്രീനുകളുമായി എത്താന്‍ ഒരുങ്ങുകയാണ് സാംസങ്. ഗാലക്‌സി A5, A7 എന്നിവയുടെ പിന്‍ഗാമികളെന്ന നിലയിലാണ് ഗാലക്‌സി A8 (2018)-ഉം ഗാലക്‌സി A8+(2018)-ഉം സാംസങ് അവതരിപ്പിച്ചത്. മിഡ് റെയ്ഞ്ച് ഫോണുകളിലും എഡ്ജ്-റ്റു-എഡ്ജ് രൂപകല്‍പ്പനയിലൂടെ ചൈനീസ് മൊബൈല്‍ കമ്പനികളുമായി കൊമ്പുകോര്‍ക്കാന്‍ സാംസങ് ലക്ഷ്യമിടുന്നത്.

ഗാലക്‌സി A7 2019-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 5.78 ഇഞ്ച് കര്‍വ്ഡ് OLED ഡിസ്‌പ്ലേയാണ് എടുത്തുപറയേണ്ട ഒരു സവിശേഷത. എന്നാല്‍ സ്‌ക്രീന്‍ റെസല്യൂഷനെ കുറിച്ച് വ്യക്തതയില്ല. കര്‍വ്ഡ് സ്‌ക്രീനിന്റെ പൂര്‍ണ്ണതോതിലുള്ള നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെയേ ആരംഭിക്കൂവെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഫോണ്‍ 2019 ജനുവരിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

എഡ്ജ് റ്റു എഡ്ജ് പാനലിന്റെ നിര്‍മ്മാണച്ചെലവ് താരതമ്യേന കൂടുതലായതിനാല്‍, ഗാലക്‌സി A7 2019-ന്റെ വില പ്രതീക്ഷിക്കുന്നത് പോലെ കുറവാകാന്‍ ഇടയില്ല.

സ്ലെണ്ടർമാൻ; യഥാർത്ഥ സംഭവങ്ങളും വസ്തുതകളും

English summary
Samsung Galaxy A7 2019 is likely to flaunt a dual curved screen, which is none other than an edge-to-edge screen. The fresh information is that the Samsung Galaxy A7 2019 would flaunt a 5.78-inch curved OLED display but the screen resolution remains unknown for now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot