സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമുക്ക് നോക്കാം

Posted By: Samuel P Mohan

സാംസങ്ങിന്റെ പുതിയ ഫോണായ സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. സൗത്ത് കൊറിയന്‍ മേധാവി ന്യൂഡല്‍ഹിയില്‍ വച്ചു നടത്താനിരിക്കുന്ന പരിപാടിക്ക് ക്ഷണം ഇതിനകം തന്നെ അയച്ചുകഴിഞ്ഞു. '2018 ജനുവരി 10 ബുധനാഴ്ച ആദ്യത്തെ വലിയ നൂതനമായ കണ്ടു പിടിത്തത്തിന് സാംസങ്ങ് നിങ്ങളെ ക്ഷണിക്കുന്നു' എന്നാതായിരുന്നു ക്ഷണം.

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) ജനുവരി 10ന് ഇന്ത്യയില്‍ എത്തുമോ? നമു

ഈ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെയാണ് ഈ ഫോണ്‍ ലഭിച്ചു തുടങ്ങുന്നത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആമസോണ്‍ വെബ്‌സൈറ്റിലെ 'Notify me' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ആമസോണിലൂടെ നിങ്ങള്‍ക്ക് ഈ ഫോണിന്റെ ലഭ്യതയെ കുറിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും.

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018)ന്റെ സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീമിയം മിഡ്-എന്‍ഡ് ഫോണ്‍

സാംസങ്ങ് ഗാലക്‌സി എ8 പ്ലസ് (2018) കമ്പനിയുടെ ഏറ്റവും പുതിയ പ്രീമിയം മിഡ് എന്‍ഡ് ഫോണാണ്. ഈ ഫോണിന് 6.0 ഇഞ്ച് എഫ്എച്ച് പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും, കൂടാതെ സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നത് 18:9 ആസ്‌പെക്ട് റേഷ്യോയിലുമാണ്. കഴിഞ്ഞ മാസം ഗാലക്‌സി എ8 ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ചു.

ക്യാമറ/ പ്രോസസര്‍

സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ വശത്ത് f/1.7 അപ്പര്‍ച്ചര്‍, PDFA എന്നിവ ഉപയോഗിച്ച 16 മെഗാപിക്‌സല്‍ ക്യാമറയാണ്, എന്നാല്‍ മുന്‍ ക്യാമറ f/1.9 അപ്പര്‍ച്ചറില്‍ 6എംപി 8 എംപി സെന്‍സറുളള ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ്.

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയുളള 3500എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1.6GHz ഒക്ടാകോര്‍ പ്രോസസറാണ് ഗാലക്‌സി എ8 പ്ലസില്‍.

ഐഡിയയുടെ ഈ പുതിയ അണ്‍ലിമിറ്റഡ് ഓഫറില്‍ ജിയോ തീര്‍ച്ചയായും ഞെട്ടും

സ്റ്റോറേജ്/ ഓപ്പറേറ്റിങ്ങ് സിസ്റ്റം

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്. ഒന്ന് 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്ന ഈ ഫോണുകള്‍ക്ക് 256ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം.

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കിയാണ് ഗാലക്‌സിഎ8 പ്ലസ് പ്രവര്‍ത്തിക്കുന്നത്.

കണക്ടിവിറ്റികള്‍

വൈഫൈ 802.11a/b/g/n/ac, ബ്ലൂട്ടൂത്ത് 5.0, എല്‍ഇ, എന്‍ഫ്‌സി, യുഎസ്ബി ടൈപ്പ് സി, ജിപിഎസ്, എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

ഗാലക്‌സി എ8 പ്ലസ് (2018)ന്റെ വില ഏകദേശം 38,040 രൂപയാകുമെന്നും പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung is going to launch there new mobile in India on January 10. It will be an Amazon-exclusive in India. Samsung has sent out media invites for the launch

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot