Home
News

സാംസങ് ഗാലക്‌സി A8 (2018), A8+ എന്നിവ ഉടന്‍ ഇന്ത്യയില്‍; വില്‍പ്പന ആമസോണ്‍ വഴി

By Lekshmi S

കഴിഞ്ഞ മാസമാണ് ഗാലക്‌സി A8 (2018), ഗാലക്‌സി A8+ എന്നീ പുതിയ മോഡലുകള്‍ പുറത്തിറക്കുന്ന വിവരം സാംസങ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചൈനയില്‍ ഇതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിക്കുകയും ചെയ്തു. ചൈനീസ് വിപണിയില്‍ ഇവ എത്തുന്നതോടെ മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. ഗാലക്‌സി A8-ഉം A8+-ഉം എന്ന് ഇന്ത്യയിലെത്തും.

സാംസങ് ഗാലക്‌സി A8 (2018), A8+ എന്നിവ ഉടന്‍ ഇന്ത്യയില്‍

ആമസോണില്‍ ഈ മോഡലുകളുടെ ടീസര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതില്‍ നിന്ന് ഇവ അധികം വൈകാതെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്ന യഥാര്‍ത്ഥ തീയതിയെ കുറിച്ചോ വിലയെ പറ്റിയോ ആമസോണ്‍ ഒരു വിവരവും നല്‍കിയിട്ടില്ല. ഇവയുടെ വില ഇരുപതിനായിരം രൂപയില്‍ താഴെയാകാനാണ് സാധ്യത.

ഒരു മുന്തിയ സ്മാര്‍ട്ട്‌ഫോണില്‍ കാണുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയാണ് സാംസങ് ഗാലക്‌സി A8, A8+ എന്നീ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോഹ ഫ്രെയിമും ഗ്ലാസ് ബാക്കും ഈ സ്മാര്‍ട്ട്‌ഫോണുകളെ ആകര്‍ഷകമാക്കുന്നു. ഇതിന് പുറമെ ഡസ്റ്റ്- വാട്ടര്‍ റെസിസ്റ്റന്റുമാണ്. മുന്‍വശത്ത് രണ്ട് ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ഗാലക്‌സി S8, S8+, ഗാലക്‌സി നോട്ട് 8 എന്നിവയ്ക്ക് സമാനമായി ഈ ഫോണുകളുടെയും ആസ്‌പെക്ട് റേഷ്യോ 18.5:9 ആണ്. 2160*1080 പിക്‌സല്‍ 5.6 ഇഞ്ച് FHD ഡിസ്‌പ്ലേ ആണ്് ഗാലക്‌സി A8-ല്‍ ഉള്ളത്.

A8+-ന്റെ ഡിസ്‌പ്ലേ അല്‍പ്പം കൂടി വലുതാണ്, 6 ഇഞ്ച്. മികച്ച അമോലെഡ് പാനലുകളും ഫോണുകളെ വ്യത്യസ്തമാക്കുന്നു. 4GB റാമോട് കൂടിയ സാംസങിന്റെ തന്നെ എക്‌സിനോസ് 7885 SoC ചിപ്‌സെറ്റാണ് ഗാലക്‌സി A8-ലും A8+-ലും ഉപയോഗിച്ചിരിക്കുന്നത്. 64 GB മെമ്മറി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വലുതാക്കാം. ഗാലക്‌സി A8-ല്‍ 3000 mAh ബാറ്ററിയും A8+-ല്‍ 3500 mAh ബാറ്ററിയുമാണുള്ളത്.

രണ്ട് ഫോണുകളുടെയും പിന്‍വശത്തെ ക്യാമറ 16 MP ആണ്. f/1.7 അപെര്‍ച്ചര്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് ക്യാമറയുടെ മറ്റ് പ്രത്യേകതകള്‍. മുന്‍വശത്തുള്ള ക്യാമറകള്‍ 16 MP-യും 8MP-യുമാണ്.

f/1.9 അപെര്‍ച്ചര്‍, ബോക്കെ എഫക്ടിന് വേണ്ടിയുള്ള ലൈവ് ഫോക്കസ് തുടങ്ങിയ സൗകര്യങ്ങളുളളതാണ് സെല്‍ഫി ക്യാമറകള്‍. രണ്ട് ഫോണുകളിലും 4G VoLTE, USB ടൈപ്പ് C പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മുതലായവ ഉണ്ട്.

Best Mobiles in India

English summary
Samsung Galaxy A8 (2018) and Galaxy A8+ (2018) might be launched in India on January 10, claims a new report. The report does not shed any light on the pricing of these smartphones but we can expect them to be priced in the mid-range market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X