ഇതിപ്പോൾ ലാഭമായല്ലോ! സാംസങ്ങിന്റെ മിഡ്റേഞ്ച് 5G ഫോണിന് 8000 രൂപ ഡിസ്കൗണ്ട്
സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പരിഗണിക്കാൻ ഇതാ ഒരു മികച്ച ഡീൽ, സാംസങ് ഈ വർഷം മേയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G) ഇപ്പോൾ ഏകദേശം 8000 രൂപയോളം ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ആമസോണിൽ ആണ് ഈ കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എഫ്55 5ജിയുടെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 26,999, രൂപയും 8ജിബി + 256ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 32,999 രൂപയുമായിരുന്നു വില.
ഇപ്പോൾ 6000 രൂപയോളം ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 20,990 രൂപ വിലയിലാണ് ഗാലക്സി എഫ്55 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ മൊത്തം 8000 രൂപ ഡിസ്കൗണ്ടിൽ ഈ സാംസങ് 5ജി ഫോൺ വാങ്ങാൻ സാധിക്കും.

ഫ്ലിപ്പ്കാർട്ടിലും 20999 രൂപ വിലയിൽ തന്നെ ഗാലക്സി എഫ്55 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ആമസോണിൽ ലഭ്യമാകുന്ന ബാങ്ക് ഡിസ്കൗണ്ട് ഇല്ല. അതേസമയം എക്സ്ചേഞ്ചിൽ താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ട് ആണ് കുറച്ചുകൂടി അനുയോജ്യം. കാരണം പരമാവധി 12,900 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമമൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കണം. ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് സാംസങ് ഗാലകസി എഫ്55 5ജി വാങ്ങാൻ ലഭ്യമാകുക. താൽപര്യമുള്ളവർക്ക് ആമസോണിലെ ഡീൽ പരിഗണിക്കാവുന്നതാണ്. അതിന് മുൻപ് ഈ ഫോണിന്റെ ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

സാംസങ് ഗാലക്സി എഫ്55 5ജിയുടെ പ്രധാന ഫീച്ചറുകൾ: സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 6.1 ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോണിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്55 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറ, OIS, 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ f/2.2 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 50MP ക്യാമറയും ഉണ്ട്.

45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, IP67 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ,
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, യുഎസ്ബി ടൈപ്പ്-C, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








