വരുന്നു, സാംസങ്ങ് ഗാലക്‌സി ഗിയര്‍ 2 സ്മാര്‍ട്‌വാച്ച്!!!

Posted By:

2014 വെയര്‍ബിള്‍ ഡിവൈസുകളുടെ കാലമാണ് എന്നാണ് പൊതുവെ കരുതുന്നത്.. അതായത് പോക്കറ്റിലും ബാഗിലുമൊക്കെ കൊണ്ടുനടക്കാതെ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളാണ് ഈ വര്‍ഷം വിപണി കൈയടക്കുക. ഗൂഗിള്‍ ഗ്ലാസ്, ആപ്പിള്‍ സ്മാര്‍ട് വാച്ച് തുടങ്ങിയവയൊക്കെ ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് കരുതുന്നു.

വരുന്നു, സാംസങ്ങ് ഗാലക്‌സി ഗിയര്‍ 2 സ്മാര്‍ട്‌വാച്ച്!!!

എന്നാല്‍ അതിനേക്കാള്‍ പ്രധാനം സ്മാര്‍ട്‌ഫോണ്‍ വിപണയിലെ കരുത്തരായ സാംസങ്ങ് സെക്കന്‍ഡ് ജനറേഷന്‍ സ്മാര്‍ട്‌വാച്ച് പുറത്തിറക്കുന്നു എന്നതാണ്. ഗാലക്‌സി ഗിയര്‍ 2. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഗാലക്‌സി ഗിയര്‍ അത്ര നല്ല അഭിപ്രായമല്ല കേള്‍പിച്ചെതെങ്കിലും കൂടുതല്‍ പരിഷ്‌കരിച്ച് പുതിയ സ്മാര്‍ട്‌വാച്ച് ഇറക്കാന്‍തന്നെയാണ് സാംസങ്ങിന്റെ തീരുമാനം.

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും അടുത്ത ആഴ്ച നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. സാംസങ്ങ് മൊബൈല്‍ യു.കെയുടെ ഒരു ട്വീറ്റ് ഇതിന് കൂടുതല്‍ ബലം നല്‍കുന്നു.

2014-ല്‍ സാംസങ്ങില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നാണ് ട്വീറ്റില്‍ ചോദിച്ചിരിക്കുന്നത്. ഇടതുവശത്ത് ഗാലക്‌സി ഗിയറിന്റെ ചിത്രവും വലതുവശത്ത് അടുത്തതെന്ത് എന്ന ചോദ്യ ചിഹ്നവുമാണ് ഉള്ളത്.ഇതില്‍ നിന്നും സെക്കന്‍ഡ് ജനറേഷന്‍ ഗാലക്‌സി ഗിയര്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് കരുതേണ്ടത്.

സാംസങ്ങ് പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S5-ഉം ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്നാണ് കേള്‍ക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot