അഭ്യൂഹങ്ങള്‍ക്കു വിരാമം; സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട് വാച്ച് യാദാര്‍ഥ്യമായി

Posted By:

ഏറെനാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സാംസങ്ങ് അവരുടെ ആദ്യത്തെ സ്മാര്‍ട്ട് വാച്ചായ ഗാലക്‌സി ഗിയര്‍ പ്രഖ്യാപിച്ചു. ബെര്‍ലിനില്‍ നാളെ തുടങ്ങാനിരിക്കുന്ന ഐ.എഫ്.എ. 2013-നു മുന്നോടിയായി ഇന്നലെ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഗാലക്‌സി നോട് 3, ഗാലക്‌സി നോട് 10.1 2004 പതിപ്പ് എന്നിവയ്‌ക്കൊപ്പം സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചത്.

ഗാലക്‌സി ഗിയര്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കിലും ഫോണുകളുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും. ടെക്‌സ്റ്റ് മെസേജ്, ഇ മെയില്‍ നോട്ടിഫിക്കേഷന്‍ എന്നിവയും വാച്ചില്‍ ലഭ്യമാവും. അതോടൊപ്പം സാധാരണ വാച്ചിന്റെ ഉപയോഗവും നടക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി, ജീവിതം കുടുതല്‍ ആയാസരഹിതവും ആസ്വാദനവുമുള്ളതാക്കി തീര്‍ക്കുകയാണ് സാംസങ്ങിന്റെ ലക്ഷ്യമെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ഐ.ടി. ആന്‍ഡ് മൊബൈല്‍ ഡിവിഷന്‍ പ്രസിഡന്റും സി.ഇ.ഒയുമായ ജെ.കെ. ഷിന്‍ പറഞ്ഞു.

നിലവില്‍ ഗാലക്‌സി നോട് 3, ഗാലക്‌സി നോട് 10.1 2004 എഡിഷന്‍ എന്നിവയുമായി മാത്രമെ ഗാലക്‌സി ഗിയര്‍ ബന്ധിപ്പിക്കാന്‍ സാധിക്കു. താമസിയാതെ ഗാലക്‌സി എസ് 4, ഗാലക്‌സി എസ് 3, നോട് 2 എന്നിവയും സ്മാര്‍ട്ട്‌വാച്ച് സപ്പോര്‍ട്ട് ചെയ്യും.

320-320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 1.63 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയുള്ള വാച്ചിന്റെ റിസ്റ്റ് ബാന്റ് റബര്‍ കൊണ്ട് നിര്‍മിച്ചതാണ്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കാനും മാറ്റാനും സാധിക്കും. ആകര്‍ഷകമായ രൂപഭംഗിയുള്ള വാച്ച് ആറു നിറങ്ങളില്‍ ലഭിക്കും. മെറ്റാലിക് നിറത്തിലുള്ള ഫ്രേമാണ് ഗാലക്‌സി ഗിയറിന്റേത്.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഗാലക്‌സി ഗിയറില്‍ 800MHz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും 25 മണിക്കൂറിലധികം ബാറ്ററി ബാക്ക് അപും ഉണ്ടാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട്‌വാച്ച് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

1.9 മെഗാപിക്‌സല്‍ BSI സെന്‍സര്‍, 10 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള 720 പിക്‌സല്‍ എച്ച്.ഡി. റെക്കോഡിംഗ് സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വാച്ചില്‍ ലൗഡ് സ്പീക്കറും ഇന്‍ബില്‍റ്റായിട്ടുണ്ട്. വിവിധ ആപ്ലിക്കേഷനുകളും സ്മാര്‍ട് വാച്ചില്‍ ലഭ്യമാവും.

ഈ വര്‍ഷംതന്നെ വിപണിയില്‍ ലഭ്യമാവുന്ന ഗാലക്‌സി ഗിയറിന് യു.എസില്‍ 299 ഡോളറാണ് (20000 രൂപ) വില.

ഇന്നലെ സാംസങ്ങ് ലോഞ്ചിംഗ് ചടങ്ങില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട വാച്ചിന്റെ ചിത്രങ്ങള്‍ കാണാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Gear

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനുകളിലൊന്നായ 4.3 ജെല്ലി ബീന്‍ ഒ.എസാണ് സ്മാര്‍ട്ട്‌വാച്ചിലുള്ളത്. ബ്ലൂടൂത്ത് 4.0 സ്‌പ്പോര്‍ട്ട് ചെയ്യും.

Samsung Galaxy Gear

ഗാലക്‌സി ഗിയര്‍ പൂര്‍ണമായും ഒരു സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കിലും കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും സാധിക്കും. സാംസങ്ങ് സ്മാര്‍ട്ട് ഫോണുകള്‍ ഒഴികെയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Samsung Galaxy Gear

ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നതാണ് സ്മാര്‍ട്ട് വാച്ചിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മുന്‍നിര ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഗാലക്‌സി ഗിയറുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്.

Samsung Galaxy Gear

25 മണിക്കൂര്‍ ബാക് ലഭിക്കുന്ന നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് സ്മാര്‍ട്ട്‌വാച്ചിലുള്ളത്.

Samsung Galaxy Gear

ആറു നിറങ്ങളിലാണ് ഗാലക്‌സി ഗിയര്‍ ലഭ്യമാവുക.

Samsung Galaxy Gear

നിലവാരം കുറഞ്ഞതെങ്കിലും ക്യാമറയും സ്മാര്‍ട്ട് വാച്ചിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്ട് വാച്ച് യാദാര്‍ഥ്യമായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot